ബംഗാളിലാണ് ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയത്. 76.02 ശതമാനമാണ് പോളിങ്. ആന്ധ്രാപ്രദേശില്‍ 68.04 ശതമാനവും, മധ്യപ്രദേശില്‍ 68.01 ശതമാനവും കശ്മീരില്‍ 35.75 ശതമാനവും പോളിങ് രേഖപ്പെടുത്തി. ഏറ്റവും കുറവ് പോളിങ് ശതമാനം കശ്മിരിലാണ്. അന്തിമ കണക്കിൽ മാറ്റം ഉണ്ടാകാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
മറ്റ് സംസ്ഥാനങ്ങളില്‍ മൂന്ന് മണിവരെ ബിഹാര്‍ 54.14, ജാര്‍ഖണ്ഡ് 63.14, മഹാരാഷ്ട്ര 52.49, ഒഡീ 62.96, തെലങ്കാന 61.16 ഉത്തര്‍പ്രദേശ് 56.35 ശതമാനം എന്നിങ്ങനെയാണ്.
നാലാംഘട്ടത്തില്‍ 96 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ആന്ധ്രയിലെ 175 നിയമസഭാ സീറ്റുകളിലും ഒഡീഷയിലെ 28 നിയമസഭാ സീറ്റുകളിലും വോട്ടെടുപ്പ് നടന്നു. മഹാരാഷ്ട്ര (11 സീറ്റ്) പശ്ചിമ ബംഗാള്‍ (8 സീറ്റ്), മധ്യപ്രദേശ് (8), ഒഡീഷ (4), ജാര്‍ഖണ്ഡ് (4), ബിഹാര്‍ (5), ജമ്മു കശ്മീരിലെ ശ്രീനഗര്‍ എന്നിവിടങ്ങളിലുമാണ് ഇന്ന് വിധിയെഴുത്ത് ഉണ്ടായത്
advertisement
ലോക്സഭയിലെ പ്രതിപക്ഷ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി, അഖിലേഷ് യാദവ്, യൂസഫ് പഠാന്‍, മഹുവ മൊയ്ത്ര, ദിലീപ് ഘോഷ്, കേന്ദ്രമന്ത്രി ഗിരിരാജ് സിങ് എന്നിവരാണ് ഈ ഘട്ടത്തില്‍ ജനവിധി തേടിയ പ്രമുഖര്‍.
