ഗാർഹിക എൽപിജി സിലിണ്ടറുകൾക്കാണ് സർക്കാൻ മുൻഗണന നൽകുന്നത്. ഇത് റെസ്റ്റോറന്റുകളുടെ പ്രവർത്തനത്തെ ബാധിക്കും. ഏപ്രിലിൽ പുതിയ വില പ്രാബല്യത്തിൽ വരും. ജൂലൈ മാസത്തോടെ ഭക്ഷണങ്ങളുടെ വില ഔദ്യോഗികമായി പരിഷ്കരിക്കുമെന്നാണ് വിവരം.
എൽപിജി ക്ഷാമം ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് റെസ്റ്റോറന്റുകളെയാണ്. നഗരങ്ങളിൽ പ്രവർത്തിക്കുന്ന റെസ്റ്റോറന്റുകളുടെ പ്രവർത്തനത്തെ ഇത് സാരമായി ബാധിക്കുന്നു. മാർച്ച് ഒമ്പതിനാണ് റെസ്റ്റോറന്റുകളിൽ വിതരണ നിയന്ത്രണം ഏർപ്പെടുത്തിയത്. ഭൂരിഭാഗം റെസ്റ്റോറന്റുകളിലെയും ഡെലിവറികൾ ഗണ്യമായി കുറഞ്ഞിരിക്കുകയാണ്.
സിലിണ്ടറുകൾ വിതരണക്കാരിലേക്ക് എത്തുന്നില്ലെന്നാണ് ഹോട്ടൽ ഉടമകളുടെ പരാതി. ഒരു വലിയ റെസ്റ്റോറന്റിന് 10 മുതൽ 12 വരെ സിലിണ്ടറുകളാണ് ദിവസവും ഉപയോഗിക്കേണ്ടിവരുന്നത്. സുരക്ഷാ നിയന്ത്രണങ്ങൾ കാരണം റെസ്റ്റോറന്റുകൾക്ക് എൽപിജി എടുത്ത് സൂക്ഷിക്കാൻ പറ്റില്ല. അതിനാൽ നിശ്ചിത സമയത്തിനിടെയാണ് ഇവർ എൽപിജി വാങ്ങുന്നത്. മുന്നറിയിപ്പില്ലാതെ വിതരണം നിർത്തിവച്ചത് ഉടമകൾക്ക് വലിയ വെല്ലുവിളിയായി.
advertisement
ഗാർഹിക ഉപഭോഗം, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഇറക്കുമതി ചെയ്യുന്ന എൽപിജിക്കാണ് മുൻഗണന മുൻഗണന നൽകുന്നതെന്ന് മന്ത്രാലയം അറിയിച്ചു.
