ഇക്കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് ഇന്ധനം നിറയ്ക്കാൻ ജഡ്ജിയുടെ വാഹനം പെട്രോൾ പമ്പിലെത്തിയത്. ഫുൾ ടാങ്ക് പെട്രോൾ അടിക്കാനായിരുന്നു ഡ്രൈവർ പമ്പിലെ ജീവനക്കാരനോട് ആവശ്യപ്പെട്ടത്. കാറിന്റെ പിൻസീറ്റിലായിരുന്നു ജഡ്ജി ഇരുന്നത്. പെട്രോൾ അടിച്ച് ജീവനക്കാരൻ നൽകിയ ബില്ല് കണ്ട് അദ്ദേഹം അന്തംവിട്ടു. 50 ലിറ്റർ ടാങ്കുള്ള തന്റെ വാഹനത്തിൽ ഏഴ് ലിറ്റർ അധികം അടിച്ചെന്ന് കാണിച്ചാണ് ബില്ല് നൽകിയത്.
Also Read- റെയിൽവേ സ്റ്റേഷനിൽവെച്ച് 500 രൂപയ്ക്കുവേണ്ടി യുവാവിനെ കുത്തിക്കൊന്നു; രണ്ടുപേർ പിടിയിൽ
advertisement
ബില്ല് കണ്ടു ഞെട്ടിയ ജഡ്ജി ജില്ലാ ഭരണകൂടത്തെ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ പമ്പിനെതിരെ നടപടിയും വന്നു. പ്രാഥമിക പരിശോധനയ്ക്കു ശേഷം പകൽക്കൊള്ള നടത്തുന്ന പമ്പ് അടച്ചു പൂട്ടി.
മാത്രമല്ല, എല്ലാ പെട്രോൾ പമ്പുകളിലും പരിശോധന നടത്താനും കമ്മിറ്റിയെ നിയോഗിച്ചു. പമ്പുകളുടെ പ്രവർത്തനം, ബില്ലിങ് തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാനാണ് നാലംഗ കമ്മിറ്റിയെ നിയോഗിച്ചത്.