മഹാദേവ് ആപ്പ് പ്രൊമോട്ടർമാരായ സൗരഭ് ചന്ദ്രക്കറും രവി ഉപ്പലും വാതുവെപ്പിൽ നിന്ന് സമ്പാദിച്ച പണം സെലിബ്രിറ്റികൾക്ക് നൽകാനായി ഉപയോഗിച്ചുവെന്നാണ് ആരോപണം. ഇഡി വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ബോളിവുഡ്, ടോളിവുഡ് അഭിനേതാക്കളും കായികതാരങ്ങളും ഉൾപ്പെടെ ഒരു ഡസനിലധികം എ-ലിസ്റ്റ് ആളുകള്‍ നിരീക്ഷണത്തിലാണ്. ഈ പേരുകളിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം രൺബീർ കപൂറാണെന്നും സോഷ്യൽ മീഡിയയിൽ ആപ്പിനായി പരസ്യത്തില്‍ അഭിനയിച്ചെന്നും ആരോപിക്കപ്പെടുന്നു.
രൺബീർ കപൂറിന് ഇഡി നോട്ടീസ് അയച്ചത് എന്തിന്? നിരവധി ബോളിവുഡ് താരങ്ങൾ നിരീക്ഷണത്തിൽ
advertisement
ആപ്പ് പ്രമോട്ട് ചെയ്‌ത നൂറിലധികം ഇന്‍ഫ്ലുവന്‍സര്‍മാരെയും കേന്ദ്ര ഏജൻസി അന്വേഷണത്തിന്‍റെ ഭാഗമായി വിളിച്ചുവരുത്തും. കൂടാതെ, ആപ്പ് പ്രൊമോട്ടർമാർ ദുബായിൽ സംഘടിപ്പിച്ച വിവാഹ പരിപാടിയിൽ പങ്കെടുത്ത 14-ലധികം സെലിബ്രിറ്റികൾക്കും സമൻസ് നൽകും.
അതിനിടെ, നടന്‍ രൺബീര്‍ കപൂര്‍ ഇഡിയെ സമീപിച്ച് ഏജൻസിക്ക് മുന്നിൽ ഹാജരാകാൻ രണ്ടാഴ്ചത്തെ സമയം അഭ്യർത്ഥിച്ചതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. ഇഡി അദ്ദേഹവുമായി ഇതുവരെ ആശയവിനിമയം നടത്തിയതായി സ്ഥിരീകരിച്ചിട്ടില്ല.
രൺബീറിനെ പ്രതിയാക്കി സമൻസ് അയച്ചിട്ടില്ലെന്നും അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു. വാതുവെപ്പ് ഇടപാടുകൾ മനസിലാക്കാൻ രൺബീർ കപൂറിനെ ഇഡി വിളിച്ചിട്ടുണ്ട്. ഈ ഘട്ടത്തിൽ അദ്ദേഹത്തെ പ്രതിയാക്കി സമൻസ് അയച്ചിട്ടില്ല. രണ്‍ബീറിന് ലഭിച്ച പണത്തിന്‍റെ സ്രോതസ്സുകളെക്കുറിച്ചുള്ള അറിയുന്നതിന് വേണ്ടി അദ്ദേഹത്തെ ചോദ്യം ചെയ്യേണ്ടതുണ്ട്. ഇത് പ്രൊമോട്ടർമാരുടെയും അവരുടെ പദ്ധതികളെ കുറിച്ചുമുള്ള സൂചന അന്വേഷണ സംഘത്തിന് ലഭിക്കുന്നതിന് വേണ്ടിയാണെന്നും താരത്തിന്‍റെ അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.