TRENDING:

Amit Shah| പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തിൽ കേന്ദ്രമന്ത്രി അമിത് ഷാ പുണ്യസ്നാനം നടത്തി; പുണ്യജലം തളിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

Last Updated:

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അമിത് ഷായുടെ ദേഹത്ത് പുണ്യജലം തളിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മഹാകുംഭമേളയ്ക്കെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം നടത്തി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രമുഖ സന്യാസിമാരും ഷായ്‌ക്കൊപ്പം ഉണ്ടായിരുന്നു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അമിത് ഷായുടെ ദേഹത്ത് പുണ്യജലം തളിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. സംഗമത്തിലെ പുണ്യജലത്തിൽ ഷാ നിൽക്കുന്നത് വീഡിയോയിൽ കാണാം. ആദ്യം യോഗിയും പിന്നാലെ ഒപ്പമുള്ളവരും ആഭ്യന്തരമന്ത്രിക്കുമേൽ വെള്ളം തളിച്ചു. ഉച്ചത്തിലുള്ള മന്ത്രജപങ്ങൾക്കിടയിൽ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പുണ്യസ്നാനം നടത്തി.
 (PTI photo)
(PTI photo)
advertisement

നേരത്തെ, ത്രിവേണി സംഗമത്തിൽ നിരവധി പ്രമുഖ സന്യാസിമാർക്കൊപ്പം സുപ്രധാന ചടങ്ങിൽ ഷാ പങ്കെടുത്തിരുന്നു. തുടർന്ന് ജുനപിതാധീശ്വർ മഹാമണ്ഡലേശ്വര്‍ ആചാര്യ അവധേശാനന്ദ് ഗിരി ജി മഹാരാജുമായും മറ്റ് മതനേതാക്കളുമായി സംവദിച്ചു.

കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ മഹാകുംഭമേളയിലെ സന്ദർശനത്തിന് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. മേള പ്രദേശത്തും പ്രയാഗ്‌രാജ് നഗരത്തിലും കർശന സുരക്ഷാ നടപടികൾ സ്വീകരിച്ചിരുന്നു. പുണ്യസ്നാനത്തിന് മുൻപ്, കേന്ദ്ര ആഭ്യന്തരമന്ത്രി എക്സിൽ പങ്കുവച്ച കുറിപ്പിൽ‌ ത്രിവേണി സംഗമത്തിൽ കുളിച്ച് സന്യാസിമാരിൽ നിന്ന് അനുഗ്രഹം വാങ്ങാനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

"സനാതന സംസ്കാരത്തിന്റെ തടസ്സമില്ലാത്ത ഒഴുക്കിന്റെ സവിശേഷമായ പ്രതീകമാണ് 'മഹാകുംഭം'. ഐക്യത്തിൽ അധിഷ്ഠിതമായ നമ്മുടെ ജീവിത തത്ത്വചിന്തയെ കുംഭമേള പ്രതിഫലിപ്പിക്കുന്നു. ഇന്ന്, പുണ്യനഗരമായ പ്രയാഗ്‌രാജിൽ നടക്കുന്ന ഐക്യത്തിന്റെയും സമഗ്രതയുടെയും ഈ മഹത്തായ ഉത്സവത്തിൽ സംഗമസ്ഥാനത്ത് മുങ്ങി സന്യാസിമാരുടെ അനുഗ്രഹം തേടാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്," അമിത് ഷാ കുറിച്ചു.

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
Amit Shah| പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തിൽ കേന്ദ്രമന്ത്രി അമിത് ഷാ പുണ്യസ്നാനം നടത്തി; പുണ്യജലം തളിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
Open in App
Home
Video
Impact Shorts
Web Stories