2014-ൽ അന്നത്തെ കോൺഗ്രസ്-എൻസിപി സർക്കാരാണ് മറാത്ത വിഭാഗത്തിന് 16 ശതമാനവും മുസ്ലീങ്ങൾക്ക് 5 ശതമാനവും സംവരണം പ്രഖ്യാപിച്ചത്. 'സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന മുസ്ലീം വിഭാഗങ്ങൾ' (SEBC) എന്ന പേരിലായിരുന്നു ഈ സംവരണം.
ഫെബ്രുവരി 17ന് പുറത്തിറക്കിയ ഉത്തരവ് പ്രകാരം, മുസ്ലീം വിഭാഗങ്ങൾക്ക് പ്രത്യേക പിന്നാക്ക വിഭാഗം പ്രകാരം നൽകിയിരുന്ന എല്ലാ സംവരണ ആനുകൂല്യങ്ങളും റദ്ദാക്കി. ഇതോടെ ഇവർക്ക് ജാതി സർട്ടിഫിക്കറ്റോ നോൺ-ക്രീമിലെയർ സർട്ടിഫിക്കറ്റോ നൽകുന്ന നടപടികളും നിർത്തിവെച്ചു.
ബോംബെ ഹൈക്കോടതി അക്കാലത്ത് ജോലിക്കുള്ള സംവരണം റദ്ദാക്കിയിരുന്നെങ്കിലും വിദ്യാഭ്യാസത്തിനുള്ള സംവരണം അനുവദിച്ചിരുന്നു. എന്നാൽ നിയമസഭയിൽ ഇതിനായി നിയമം നിർമിക്കാൻ കഴിയാതെ പോയതോടെ ഓർഡിനൻസ് 2014 ഡിസംബറിൽ കാലാവധി തീർന്ന് അസാധുവാകുകയായിരുന്നു. നിലവിലെ നിയമപരമായ സ്ഥിതി ഔദ്യോഗികമായി വ്യക്തമാക്കുന്നതിനുള്ള ഒരു 'സാങ്കേതിക നടപടി' മാത്രമാണിതെന്ന് സർക്കാർ വൃത്തങ്ങൾ വിശദീകരിക്കുന്നു.
advertisement
ബിജെപി നേതൃത്വത്തിലുള്ള സർക്കാർ മുസ്ലീം വിഭാഗത്തോട് കാണിക്കുന്ന വിവേചനമാണ് ഇത് കാണിക്കുന്നതെന്നും ബിജെപിയോടൊപ്പം നിൽക്കുന്ന മുസ്ലീം നേതാക്കൾക്ക് പോലും നീതി നേടിക്കൊടുക്കാൻ കഴിയുന്നില്ലെന്നും എൻസിപി (ശരദ് പവാർ വിഭാഗം) വക്താവ് ക്ലൈഡ് ക്രാസ്റ്റോ വിമർശിച്ചു.
എന്നാല്‍, കോൺഗ്രസ്-എൻസിപി സർക്കാർ വെറും താൽക്കാലിക ഓർഡിനൻസ് വഴി ജനങ്ങളെ പറ്റിക്കുകയായിരുന്നുവെന്നും, അവർക്ക് നിയമം പാസാക്കാൻ സാധിച്ചില്ലെന്നും ശിവസേന നേതാവ് കൃഷ്ണ ഹെഗ്‌ഡെ തിരിച്ചടിച്ചു.
Summary: The Maharashtra government has issued a Government Resolution (GR) formally cancelling the 5% reservation previously granted to sections of the Muslim community in government jobs and educational institutions. This decision effectively nullifies orders and circulars dating back to 2014. The reservation was originally introduced in 2014 by the then Congress-NCP government under the Socially and Educationally Backward Class (SEBC) category.
While the Bombay High Court had initially stayed the job reservation, it had allowed the 5% quota in education. However, because the succeeding government did not convert the 2014 ordinance into a permanent law within six months, the ordinance lapsed in December 2014.
