” നിലവിലെ സ്ഥിതി നോക്കു. ഉദ്ദവ് തന്റെ നിലപാടില്‍ വിട്ടുവീഴ്ച നടത്തിയിരിക്കുകയാണ്. ആര്‍ട്ടിക്കിള്‍ 370 പിന്‍വലിക്കലിനെ എതിര്‍ത്ത ആളിന്റെ ഒപ്പം തോളോട് തോള്‍ ചേര്‍ന്നിരിക്കുകയാണ് ഉദ്ദവ് ഇപ്പോള്‍. ബാലസാഹേബിന്റെ സ്വപ്‌നമായിരുന്നു ആര്‍ട്ടിക്കിള്‍ 370 പിന്‍വലിക്കല്‍. എന്നെങ്കിലും പ്രധാനമന്ത്രിയായാല്‍ ആര്‍ട്ടിക്കിള്‍ 370 പിന്‍വലിക്കുമെന്ന് അദ്ദേഹം പറയുമായിരുന്നു,’ സാമന്ത് പറഞ്ഞു.
Also read-‘അരിക്കൊമ്പനെ ഇനി മയക്കുവെടി വയ്ക്കരുത്, ചികിത്സ ഉറപ്പാണം’ സുപ്രീം കോടതിയിൽ വീണ്ടും ഹർജി
ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വസതിയില്‍ വെച്ചാണ് പ്രതിപക്ഷ കക്ഷികളുടെ യോഗം നടന്നത്. ” മക്കളുടെ ഭാവി സംരക്ഷിക്കാനാണ് അവര്‍ അവിടെ യോഗം ചേര്‍ന്നിരിക്കുന്നത്. എല്ലാവര്‍ക്കും സ്വീകാര്യമായ ഒരു പ്രത്യയശാസ്ത്രം അവര്‍ക്കില്ല. അതുകൊണ്ട് തന്നെ ഒരു അടിസ്ഥാനമുണ്ടാക്കാന്‍ അവര്‍ക്കാകില്ല,” സാമന്ത് പറഞ്ഞു.
advertisement
” നിതീഷ് കുമാറിനെ പ്രധാനമന്ത്രിയായി അംഗീകരിക്കാന്‍ മഹാരാഷ്ട്രയിലെ ജനങ്ങള്‍ തയ്യാറല്ല. ഈ സമ്മേളനം യാതൊരു രാഷ്ട്രീയ മാറ്റവും രാജ്യത്തുണ്ടാക്കില്ല. 2024ല്‍ വീണ്ടും നരേന്ദ്രമോദി തന്നെ അധികാരത്തിലെത്തും,’ സാമന്ത് പറഞ്ഞു. മഹാവികാസ് അഘാടി സഖ്യവും പ്രതിപക്ഷ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. അതേപ്പറ്റിയും സാമന്ത് തുറന്നടിച്ചു. നിലനില്‍പ്പ് വെല്ലുവിളികള്‍ നേരിടുന്നവരാണ് ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
” മഹാവികാസ് അഘാടി സഖ്യം ആടിയുലഞ്ഞ അവസ്ഥയിലാണ്. സേന(യുബിടി)യ്ക്ക് ഇനി ഭാവിയുണ്ടെന്ന് തോന്നുന്നില്ല. എന്‍സിപി ആദ്യം അവരുടെ കുടുംബുപ്രശ്‌നങ്ങള്‍ തീര്‍ക്കട്ടെ. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന് പാര്‍ട്ടിയില്‍ ഒരു സ്ഥാനവുമില്ല. ഇങ്ങനെയുള്ളവരാണ് പറയുന്നത് രാജ്യത്തെ ജനാധിപത്യത്തെ രക്ഷിക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ക്കേ സാധിക്കുകയുള്ളൂവെന്ന്. സത്യം പറഞ്ഞാല്‍ അവര്‍ തങ്ങളുടെ കുടുംബത്തെ രക്ഷിക്കാനാണ് ശ്രമിക്കുന്നത്,’ സാമന്ത് പറഞ്ഞു.
” പ്രതിപക്ഷ സമ്മേളനത്തില്‍ ആര്‍ട്ടിക്കിള്‍ 370നെപ്പറ്റി ചര്‍ച്ച ചെയ്തിരുന്നോയെന്ന് നിങ്ങള്‍ സേന(യുബിടി) നേതാക്കളോട് ചോദിച്ച് നോക്കൂ. ശ്രീരാമക്ഷേത്രം പണിയുന്നതിനെ ഇനി അവര്‍ എതിര്‍ക്കുമോ? ഇനി ഈ വിഷയത്തിലെല്ലാം അവരുടെ നിലപാട് എന്താണ്,’ സാമന്ത് ചോദിച്ചു. പ്രതിപക്ഷ സമ്മേളനത്തിന്റെ ആദ്യ സമ്മേളനത്തില്‍ പോലും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഒരാളെ ചൂണ്ടിക്കാണിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
” ബിജെപി സഹായത്തോടെ സര്‍ക്കാരുണ്ടാക്കിയ ആളാണ് ഇപ്പോള്‍ ബിജെപി വിരുദ്ധ ചേരിയുണ്ടാക്കാനുള്ള സമ്മേളനത്തിന് നേതൃത്വം കൊടുക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പിന് ശേഷം നിതീഷ് കുമാര്‍ ബിജെപിയിലേക്ക് പോകില്ലെന്ന് എന്താണ് ഉറപ്പ്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള പരിപാടിയാണിത്. എന്നാല്‍ എല്ലാവരുടെയും മുഖം ജനങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ അത് പ്രകടമാകും,’ സാമന്ത് പറഞ്ഞു.
