advertisement

ഉത്തര്‍പ്രദേശ് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 1 ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയായി മാറും: യോഗി ആദിത്യനാഥ്

Last Updated:

യുപി ഫോർ ഇന്ത്യ, യുപി ഫോർ ഗ്ലോബൽ എന്നീ മുദ്രാവാക്യമാണ് യോഗി ആദിത്യനാഥ് ഉയർത്തിയത്

ലക്‌നൗ: യുപിയുടെ വികസനം ലക്ഷ്യമിട്ട് പുതിയ പരിപാടികളുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വികസന പദ്ധതികളിലൂടെ യുപിയെ 1 ട്രില്യൺ സമ്പദ് വ്യവസ്ഥയാക്കി ഉയർത്താനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിനായി യുപി ഫോർ ഇന്ത്യ, യുപി ഫോർ ഗ്ലോബൽ എന്നീ മുദ്രാവാക്യമാണ് യോഗി ആദിത്യനാഥ് ഉയർത്തിയത്. ഇനി യുപിയുടെ സമയമാണെന്നും അദ്ദേഹം പറഞ്ഞു. എൻഡിടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
സംസ്ഥാനത്തിന്റെ എല്ലാ കഴിവുകളും പ്രയോജനപ്പെടുത്തി രാജ്യത്തിന്റെ ബഹുമുഖ വളർച്ചയുടെ അടിസ്ഥാന ഘടകമായി യുപിയെ മാറ്റുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഈ ലക്ഷ്യങ്ങൾ കൈവരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2027ഓടു കൂടി ഉത്തർപ്രദേശിനെ 1 ട്രില്യൺ സമ്പദ് വ്യവസ്ഥയായി ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇതേത്തുടർന്ന് വിവിധ സർക്കാർ വകുപ്പുകളുടെ ഒരു യോഗം മുഖ്യമന്ത്രി വിളിച്ചുകൂട്ടിയിരുന്നു. സംസ്ഥാനത്തിന്റെ വരുമാനവും ചെലവും വിലയിരുത്തിയ ശേഷം 1 ട്രില്യൺ സമ്പദ് വ്യവസ്ഥ എന്ന ആശയം അദ്ദേഹം അവതരിപ്പിക്കുകയും ചെയ്തു.
advertisement
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി യുപിയെ ലോകോത്തര നിലവാരത്തിലെത്തിക്കുക എന്ന കർത്തവ്യം തങ്ങൾ നിറവേറ്റുമെന്നും യോഗി കൂട്ടിച്ചേർത്തു. എല്ലാ വകുപ്പുകളും വളർച്ചയുടെ അടിസ്ഥാന മേഖലകളിലേക്ക് ശ്രദ്ധ തിരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഉത്പ്പാദനം,ഐടി, ഐടിഇസ്, മതപരമായ വിനോദസഞ്ചാരം, കൃഷി എന്നീ മേഖലകൾക്ക് പ്രാധാന്യം നൽകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതിനെല്ലാം പുറമെ ഊർജം, ആരോഗ്യം, നഗരവികസനം, വിദ്യാഭ്യാസം, ഫുഡ് പ്രോസസിംഗ്, എംഎസ്എംഇ എന്നീ മേഖലയ്ക്കും പ്രാധാന്യം നൽകണമെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു. അതേസമയം സംസ്ഥാനത്തെ പ്രധാന നഗരങ്ങൾ ഓരോ മേഖലയ്ക്കുമായുള്ള പ്രത്യേകം ഹബ്ബുകളായി തിരിക്കാനുള്ള പദ്ധതി പുരോഗമിച്ച് വരികയാണെന്ന് ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയോട് പറഞ്ഞു. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ എഐ നഗരം എന്ന നിലയിൽ ലക്‌നൗവിനെ മാറ്റുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
advertisement
സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി 54 ലക്ഷം വീടുകൾ നിർമ്മിച്ച് നൽകിയിട്ടുണ്ടെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. എല്ലാത്തരം നിർമ്മാണ പ്രവർത്തനങ്ങളും ഇനി മുതൽ സർക്കാരിൽ രജിസ്റ്റർ ചെയ്യണമെന്നും അതിനായി സാങ്കേതിക വിദ്യയുടെ സഹായം ഉപയോഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും സർക്കാരിൽ രജിസ്റ്റർ ചെയ്യണം. ഇത് പദ്ധതി നിർവ്വഹണത്തിലെ സുതാര്യത വർധിപ്പിക്കും. ഫലഭൂയിഷ്ടമല്ലാത്ത പ്രദേശങ്ങളിൽ മാത്രമെ നിർമാണപ്രവർത്തനം നടത്താൻ പാടുള്ളു. കൃഷിയോഗ്യമായ ഭൂമിയിലെ നിർമാണം പൂർണമായി നിരോധിച്ചിട്ടുണ്ട് എന്ന കാര്യവും മുഖ്യമന്ത്രി ഓർമിപ്പിച്ചു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ഉത്തര്‍പ്രദേശ് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 1 ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയായി മാറും: യോഗി ആദിത്യനാഥ്
Next Article
advertisement
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം 
  • ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യക്ക് മൂന്നാം ടി20 ലോകകപ്പ് കിരീടം സ്വന്തമായി

  • സഞ്ജു സാംസൺ 46 പന്തിൽ 89 റൺസ് നേടി, തുടർച്ചയായി മൂന്ന് അർദ്ധസെഞ്ച്വറി നേടിയ രണ്ടാമൻ

  • ജസ്പ്രീത് ബുംറ നാല് വിക്കറ്റുകൾ വീഴ്ത്തി, അക്സർ പട്ടേൽ മൂന്ന് വിക്കറ്റും നേടി, ബൗളർമാർ തകർപ്പൻ

View All
advertisement