മഹാത്മാ ഗാന്ധിയുടെ 150-ാം ജന്‍മവാര്‍ഷികം രാജ്യമെമ്പാടും ആഘോഷിക്കുമ്പോള്‍ നിങ്ങള്‍ക്കറിയുമോ അദ്ദേഹത്തിന്റെ ആത്മകഥയായ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ടത് ഏത് ഭാഷയിലാണെന്ന് ? എല്ലാവരും ചിന്തിക്കുക മഹാത്മ എഴുതാന്‍ ഉപയോഗിച്ച, അദ്ദേഹത്തിന്റെ മാതൃഭാഷയായ ഗുജറാത്തിയിലാകും എന്നാണ്. എന്നാല്‍ അല്ല.
ഗാന്ധിജി- മായാത്ത മുദ്രകളുടെ ഒന്നര നൂറ്റാണ്ട്
എല്ലാവരെയും അതിശയിപ്പിക്കുന്ന കാര്യം എന്തെന്നാല്‍ അദ്ദേഹത്തിന്റെ ആത്മകഥയുടെ മലയാളം പരിഭാഷയാണ് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ടിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് തമിഴാണ്. മഹാത്മാ ഗാന്ധി സ്ഥാപിച്ച നവജീവന്‍ ട്രസ്റ്റാണ് അദ്ദേഹത്തിന്റെ ആത്മകഥ വിവിധ ഇന്ത്യന്‍ ഭാഷകളില്‍ പ്രസിദ്ധീകരിക്കുന്നത്. ഇവരില്‍ നിന്നും ആഗസ്റ്റ് 20ല്‍ ന്യൂസ് 18 ശേഖരിച്ച വിവരങ്ങള്‍ അനുസരിച്ച് മഹാത്മാവിന്റെ ആത്മകഥയുടെ മലയാളം പരിഭാഷയായ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ ഇതുവരെ വിറ്റഴിഞ്ഞത് 778000 കോപ്പികളാണ്. ഇന്ത്യന്‍ ഭാഷകളില്‍ തന്നെ ഏറ്റവും കൂടുതല്‍. തൊട്ടു പിന്നില്‍ 709500 കോപ്പികളുമായി തമിഴും. ഇതിന് പുറമെ മലയാളത്തില്‍ തന്നെ ഇനിയും ഒരുലക്ഷം കോപ്പികള്‍ക്കായുള്ള പ്രിന്റിംഗ് ഓര്‍ഡറും കിടപ്പുണ്ട്. ഇത് വൈകാതെ ഘട്ടം ഘട്ടമായി കേരളത്തിലേക്കെത്തും.
advertisement
'കഥയും കനവുമൊന്നുമല്ല, ഗാന്ധിയെന്നാൽ വസ്തുതയാണ്'
ഗാന്ധിജിയുടെ ആശയങ്ങളും ചിന്തകളും പ്രചരിപ്പിക്കുന്ന ധാരാളം സംഘടനകളും ഇവിടെയുണ്ട്. അത്തരത്തിലൊരു സംഘടനയായ പൂര്‍ണോദയ ബുക് ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഗാന്ധിജിയുടെ രചനകളും ആശയങ്ങളും പ്രചരിപ്പിക്കാന്‍ ഒരു പ്രത്യേക ക്യാംപെയ്ന്‍ തന്നെ കേരളത്തില്‍ നടക്കുന്നുണ്ട്. ഇതൊക്കെയാകാം കേരളത്തില്‍ പുസ്തകത്തിന്റെ പ്രചാരം വര്‍ദ്ധിപ്പിച്ചതെന്നാണ് നവജീവന്റെ ട്രസ്റ്റികളിലൊരാളായ കപില്‍ റാവല്‍ പറയുന്നത്. വിവാഹം അടക്കമുള്ള ചില ചടങ്ങുകളിലും സമ്മാനമായി ഗാന്ധിജിയുടെ ആത്മകഥ നല്‍കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
ഗാന്ധി അറിയാതെ 'മഹാത്മ' കോടതി കയറിയത് പലതവണ
ദൈവത്തിന്റെ സ്വന്തം നാട്ടിലെ ഉയര്‍ന്ന സാക്ഷരതാ നിരക്കും ജനങ്ങളുടെ വായനാശീലവുമാണ് ബുക്കിന്റെ പ്രചാരം വര്‍ദ്ധിപ്പിച്ചതെന്നാണ് നവജീവന്റെ മാനേജിംഗ് ട്രസ്റ്റിയായ വിവേക് ദേശായിയുടെ വാക്കുകള്‍. മഹാത്മയുടെ രചനകളില്‍ ഇപ്പോഴും ഏറ്റവും കൂടുതല്‍ വിറ്റു പോകുന്നതും അദ്ദേഹത്തിന്റെ ആത്മകഥ തന്നെയാണെന്നും വിവേക് പറയുന്നു. ഗാന്ധിജി നിരവധി രചനകള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ ജീവിതത്തെയും ആശയങ്ങളെയും കുറിച്ച് കൃത്യമായി മനസിലാകണമെങ്കില്‍ അദ്ദേഹത്തിന്റെ ആത്മകഥ തന്നെയാണ് മുഖ്യരേഖ. ലോകമെമ്പാടുമുള്ള ലക്ഷകണക്കിന് ആളുകള്‍ക്ക് പ്രചോദനമാണിത്. വിവേക് വ്യക്തമാക്കി.
പ്രളയസമയത്തും കേരളം ഓർത്തു.... ഗാന്ധിജിയെ
തന്റെ എല്ലാ രചനകളുടെയും പ്രസിദ്ധീകരണങ്ങളുടെയും ഉടമസ്ഥാവകാശം ഗാന്ധി നല്‍കിയിരുന്നത് നവജീവന്‍ ട്രസ്റ്റിനാണ്. എന്നാല്‍ കോപ്പിറൈറ്റ് കാലാവധി അവസാനിച്ചതോടെ 2009 മുതല്‍ ഇത് പൊതുവാക്കപ്പെട്ടു. നവജീവന്‍ ട്രസ്റ്റിന്റെ അനുമതി കൂടാതെ തന്നെ ആര്‍ക്കും ഈ രചനകള്‍ ഉപയോഗിക്കാമെന്നായി.
1997 ലാണ് ആത്മകഥയുടെ മലയാളം പരിഭാഷ സത്യാന്വേഷണ പരീക്ഷണങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്. എന്നാല്‍ അധികം വൈകാതെ തന്നെ ആത്മകഥ രചിക്കപ്പെട്ട ഭാഷയായ ഗുജറാത്തിയെക്കാള്‍ കൂടുതല്‍ മലയാളം ഭാഷയില്‍ വിറ്റഴിക്കപ്പെട്ടു. 1927 ലാണ് മാതൃഭാഷയായ ഗുജറാത്തിയില്‍ ഗാന്ധിജിയുടെ ആത്മകഥയെത്തുന്നത്. ആ വര്‍ഷം തന്നെ അദ്ദേഹത്തിന്റെ പെഴ്‌സണല്‍ സെക്രട്ടറി മഹാദേവ് ദേശായി അത് ഇംഗ്ലീഷിലേക്കും തര്‍ജമ ചെയ്തിരുന്നു.
ഗാന്ധിജി ഫുട്‌ബോള്‍ കളിച്ചിരുന്നോ?
ഗുജറാത്തിക്ക് പുറമെ ഹിന്ദി, മറാത്തി, തെലുഗു, തമിഴ്,മലയാളം, കന്നഡ അടക്കം പതിനഞ്ച് ഭാഷകളില്‍ മഹാത്മാ ഗാന്ധിയുടെ ആത്മകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വൈകാതെ തന്നെ ഇത് കശ്മീരിയിലും പുറത്തിറക്കും. ഇതിന് പുറമെ ഇരുപത്തിയൊമ്പതോളം വിദേശ ഭാഷകളിലും എന്റെ സ്ത്യാന്വേഷണ പരീക്ഷണങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.