ഗാന്ധിജി ഫുട്‌ബോള്‍ കളിച്ചിരുന്നോ?

Last Updated:
#ലിജിൻ
ഗാന്ധിജി കായികലോകവുമായി ഏറ്റവും അടുത്ത് ബന്ധംപുലര്‍ത്തിയിരുന്ന ഒരാളാണെന്ന് പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ നമ്മളില്‍ പലര്‍ക്കും കഴിഞ്ഞെന്ന് വരില്ല. കാരണം ഗാന്ധിയും കായികലോകവും തമ്മിലുള്ള ബന്ധം അധികം എവിടെയും ഏഴുതിചേര്‍ക്കപ്പെട്ടിട്ടില്ല എന്നത് തന്നെ.
അദ്ദേഹത്തിന്റെ ആത്മകഥയിലും ഈ ഭാഗങ്ങളെക്കുറിച്ച് കൂടുതല്‍ പരാമര്‍ശിക്കപ്പെട്ടിട്ടില്ല എന്നതാണ് മറ്റൊരു വസ്തുത. സ്‌കൂള്‍ ജീവിതത്തില്‍ ഒരിക്കല്‍പ്പോലും അദ്ദേഹം ക്രിക്കറ്റ് മത്സരത്തിലോ ഫുട്‌ബോള്‍ മത്സരത്തിലോ പങ്കെടുത്തിരുന്നില്ല. എന്നാല്‍ ഇന്ത്യയിലും ദക്ഷിണാഫ്രിക്കയിലും സാമൂഹികവും രാഷ്ട്രീയപരവുമായ തന്റെ ലക്ഷ്യങ്ങളിലേക്കെത്താന്‍ ക്രിക്കറ്റും ഫുട്‌ബോളും ഗാന്ധിജിയെ ഒരുപാട് സഹായിച്ചിരുന്നു.
advertisement
ഒരു അഭിമുഖത്തില്‍ പങ്കെടുക്കവേ ഗാന്ധിയുടെ സഹോദരി തന്റെ സഹോദരന്റെ കുട്ടിക്കാലത്തെക്കുറിച്ച് ഓര്‍ത്തത് ഇങ്ങിനെയായിരുന്നു. 'അന്ന് ക്രിക്കറ്റും ഫുട്‌ബോളും ടെന്നീസും കളിക്കലായിരുന്നു ഗാന്ധിയുടെ പ്രധാന വിനോദം. ഭക്ഷണം കഴിക്കാന്‍ വരെ സമയം കിട്ടാറില്ലായിരുന്നു.' എന്നാണ്.
ഫുട്‌ബോള്‍ ഗ്രൗണ്ട് നിര്‍മ്മിച്ച ഗാന്ധിയുടെ ഫാമുകളിലൊന്ന്‌
1888 ലാണ് ഗാന്ധി ഉന്നത വിദ്യാഭ്യാസത്തിനായി ഇംഗ്ലണ്ടിലേക്ക് പോയത്. പഠനകാലത്ത് യാത്ര ചെലവ് കുറക്കാന്‍ താന്‍ വളരെയധികം ദൂരം നടന്നായിരുന്നു ക്ലാസിനു പോയതെന്ന് ലണ്ടന്‍ യൂണിവേഴ്‌സിറ്റിയിലെ ദിനങ്ങളെക്കുറിച്ച് ഗാന്ധിജി എഴുതിയിട്ടുണ്ട്. പക്ഷേ ക്രിക്കറ്റോ ഫുട്‌ബോളോ മറ്റേതെങ്കിലും കായിക ഇനത്തിലോ ഗാന്ധി അവിടെ പങ്കെടുത്തിരുന്നതായുള്ള എഴുതപ്പെട്ട രേഖകള്‍ ഒന്നും തന്നെയില്ല. എന്നാല്‍ 1958 ലെ ഒരു അഭിമുഖത്തില്‍ ഗാന്ധിയുടെ സഹപാഠി അദ്ദേഹത്തെ ഓര്‍ത്തത് 'ചുറുചുറുക്കുള്ള ക്രിക്കറ്റര്‍' എന്നായിരുന്നു.
advertisement
പിന്നീട് 1893 ല്‍ ദക്ഷിണാഫ്രിക്കയില്‍ എത്തിയപ്പോഴായിരുന്നു ഗാന്ധി എന്ന വ്യക്തിയിലെ പോരാളി ഉണരുന്നത്. തന്റെ ജീവിത കഥയില്‍ അദ്ദേഹം പറയുന്നത് പോലെ വര്‍ണ്ണവിവേചനവും രണ്ട് തട്ടിലുള്ള ജനജീവിതവും ഗാന്ധി നേരില്‍ കാണുന്നതും അനുഭവിക്കുന്നതും ഇവിടെ നിന്നായിരുന്നു. ജനങ്ങളെ തങ്ങളുടെ ജീവിത സാഹചര്യങ്ങളെക്കുറിച്ച് ബോധവാന്മാരാക്കാന്‍ ആവരുമായി സംവദിക്കാന്‍ ഗാന്ധി കണ്ടെത്തിയ ഇടങ്ങള്‍ ഫുട്‌ബോള്‍ മൈതാനങ്ങളാണ്.
നിരവധി ഇന്ത്യന്‍ ഫുട്‌ബോള്‍ ക്ലബ്ബുകളായിരുന്നു ആ സമയത്ത് ദക്ഷിണാഫ്രിക്കയില്‍ ഉണ്ടായിരുന്നത്. ക്രിക്കറ്റ് ഉയര്‍ന്ന ജനവിഭാഗത്തിന്റെ വിനോദമായി കണക്കാക്കിയിരുന്ന സമയത്ത് ഫുട്‌ബോളിന്റെ ജനപ്രീതി വളരെയധികമായിരുന്നു. ഫുട്‌ബോള്‍ മൈതാനത്ത് സ്ഥിരം എത്തിയ ഗാന്ധി അവര്‍ക്കിടയില്‍ ചെറിയരീതിയിലുള്ള പ്രഭാഷണങ്ങളും ആരംഭിച്ചു. താരങ്ങളുമൊത്ത് നില്‍ക്കുന്ന ഗാന്ധിയുടെ ചിത്രങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അദ്ദേഹം ഫുട്‌ബോള്‍ കളിച്ചിരുന്നെന്ന് തെളിയിക്കുന്നതിനുള്ള രേഖകളൊന്നും ലഭ്യമല്ല.
advertisement
സൗത്ത് ആഫ്രിക്കന്‍ അസോസിയേഷന്‍ ഓഫ് ഹിന്ദു ഫുട്‌ബോള്‍ അംഗങ്ങള്‍
ഡര്‍ബനിലെ പഴയ കോടതി മ്യൂസിയത്തിന്റെ ചുവരുകളില്‍ അന്നത്തെ ഫുട്‌ബോള്‍ ടീമിനൊപ്പം ഗാന്ധി നില്‍ക്കുന്ന ചിത്രങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട്. 1903 ല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ 'സൗത്ത് ആഫ്രിക്കന്‍ അസോസിയേഷന്‍ ഓഫ് ഹിന്ദു ഫുട്‌ബോള്‍' എന്ന ക്ലബ് രൂപം കൊണ്ടിരുന്നു. പിന്നീട് ഇത് ഫുട്‌ബോള്‍ മേഖലയില്‍ നാഷണല്‍ ഫെഡറേഷനകളും ലീഗുകളും രൂപപ്പെടുന്നതിന് വഴിതുറന്നതായാണ് ചരിത്രം. ദക്ഷിണാഫ്രിക്കയില്‍ അവഗണിക്കപ്പെട്ട കറുത്ത വര്‍ഗ്ഗക്കാരായ വിഭാഗങ്ങള്‍ക്കും ഫുട്‌ബോള്‍ കളിക്കാനുളള അവസരവും ഇത് വഴി കൈവരികയായിരുന്നു.
advertisement
ഗാന്ധിയുടെ നേതൃത്വത്തില്‍ മൂന്ന് ഫുട്‌ബോള്‍ ക്ലബ്ബുകളും ദക്ഷിണാഫ്രിക്കയില്‍ ആരംഭിച്ചിരുന്നു. ഡര്‍ബന്‍, പ്രിടോറിയ, ജൊഹന്നാസ്ബര്‍ഗ് എന്നിവിടങ്ങളിലായിരുന്നു അവ. 'പാസീവ് റെസിസ്റ്റേഴ്‌സ് ക്ലബ്ബ്' എന്ന പേരിലായിരുന്നു ക്ലബ്ബുകള്‍. പിന്നീട് തന്റെ ഫീനിക്‌സ് ഫാം, ടോള്‍സ്‌റ്റോയ് ഫാം സെറ്റില്‍മെന്റ് എന്നിവിടങ്ങളില്‍ ഫുട്‌ബോള്‍ ഗ്രൗണ്ടും അദ്ദേഹം നിര്‍മ്മിച്ചിരുന്നു.
മിച്ചിഗന്‍ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായിരുന്ന പീറ്റര്‍ അലെഗി പറയുന്നത് 'ആഫ്രിക്കയിലെ ആദ്യത്തെ ഫുട്‌ബോള്‍ ഗ്രൂപ്പ് വെള്ളക്കാരുടെ നേതൃത്വത്തില്‍ ആയിരുന്നില്ലെന്നാണ്'.
പാസീവ് റെസിസ്റ്റേഴ്‌സ് ക്ലബ്ബ് അംഗങ്ങള്‍ക്കൊപ്പം ഗാന്ധിജി
advertisement
ഗാന്ധിയന്‍ ഡോ. യോഗേന്ദ്ര യാദവ് ഗാന്ധിജി കടുത്ത ഫുട്‌ബോള്‍ ആരാധനാണെന്നാണ് പറയുന്നത്. 'മഹാത്മാ ഗാന്ധി ഫുട്‌ബോളിനെ വളരെയധികം സ്‌നേഹിച്ചിരുന്നു. അദ്ദേഹത്തിന്റെ കത്തുകളിലും പ്രസംഗങ്ങളിലും ലേഖനങ്ങളിലും ഇക്കാര്യം പലതവണ സൂചിപ്പിച്ചിട്ടുണ്ട്. ഈ കളിയിലൂടെ ഏതൊരാള്‍ക്കും മികച്ച വ്യായാമം ലഭിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.' യാദവ് പറയുന്നു.
പിന്നീട് 1914 ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ ഗാന്ധി സ്വാതന്ത്രൃ സമരത്തില്‍ പങ്കെടുക്കാന്‍ ആരംഭിച്ചതോടെ കായികലോകവുമായി അകലുകയായിരുന്നു. പില്‍ക്കാലത്ത് ഇന്ത്യന്‍ കായിക ലോകം ഗാന്ധിയുമായും. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ക്രിക്കറ്റ് പരമ്പരയ്ക്ക് മഹാത്മാ ഗാന്ധി- നെല്‍സണ്‍ മണ്ഡേല സീരിസ് എന്ന പേരു നല്‍കിയത് 2015 ഓടെയാണ്. ഇതിനു പുറമേ തമിഴ്‌നാട്ടില സേലത്തുള്ള ക്രിക്കറ്റ് സ്റ്റേഡിയത്തിനു മഹാത്മാ ഗാന്ധി ക്രിക്കറ്റ് സ്‌റ്റേഡിയം എന്നു പേരു നല്‍കിയതാണ് ഗാന്ധിയും ഇന്ത്യന്‍ കായികലോകവും തമ്മിലുള്ള മറ്റൊരു ബന്ധം.
advertisement
എന്നാല്‍ ഗാന്ധി ഏറെ സ്‌നേഹിച്ചിരുന്ന ഫുട്‌ബോളുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് ആദരവര്‍പ്പിക്കുന്ന രീതിയിലുള്ള ഇടപെടലുകളൊന്നും പില്‍ക്കാലത്ത് ഉണ്ടായിട്ടില്ലെന്ന സത്യം ബാക്കിയാണ്.
മലയാളം വാർത്തകൾ/ വാർത്ത/India/
ഗാന്ധിജി ഫുട്‌ബോള്‍ കളിച്ചിരുന്നോ?
Next Article
advertisement
സൗദി ഗ്രാന്‍ഡ് മുഫ്തി ഷെയ്ഖ് അബ്ദുല്‍ അസീസ് അല്‍ ഷെയ്ഖ് അന്തരിച്ചു
സൗദി ഗ്രാന്‍ഡ് മുഫ്തി ഷെയ്ഖ് അബ്ദുല്‍ അസീസ് അല്‍ ഷെയ്ഖ് അന്തരിച്ചു
  • സൗദി അറേബ്യയുടെ ഗ്രാന്‍ഡ് മുഫ്തി ഷെയ്ഖ് അബ്ദുല്‍ അസീസ് അല്‍ ഷെയ്ഖ് 82-ാം വയസ്സില്‍ അന്തരിച്ചു.

  • 1999-ല്‍ ഗ്രാന്‍ഡ് മുഫ്തിയായി നിയമിതനായ ഷെയ്ഖ് അബ്ദുല്‍ അസീസ്, 1943-ല്‍ മക്കയില്‍ ജനിച്ചു.

  • അസര്‍ നമസ്‌കാരത്തിന് ശേഷം റിയാദിലെ ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല പള്ളിയില്‍ മയ്യിത്ത് നമസ്‌കാരം.

View All
advertisement