ഗാന്ധി അറിയാതെ 'മഹാത്മ' കോടതി കയറിയത് പലതവണ
Last Updated:
#സുബിൻ സണ്ണി
മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെ ആദ്യം 'മഹാത്മ' എന്ന് വിളിക്കുന്നത് രവീന്ദ്രനാഥ് ടാഗോറാണ്. 1915 മാര്‍ച്ചില്‍ ടാഗോര്‍ എഴുതിയ ആത്മകഥയിലാണ് ഗാന്ധിക്ക് ആദ്യമായി 'മഹാത്മ' എന്ന പേര് ലഭിക്കുന്നത്. ഇതുപോലെ തന്നെ ഗാന്ധിജിയും തിരിച്ച് ടാഗോറിന് മറ്റൊരു പേര് നല്‍കിയിട്ടുണ്ട്. ഗുരുദേവ് എന്ന് ടാഗോറിനെ ആദ്യം വിളിക്കുന്നത് ഗാന്ധിയാണ്. എന്നാല്‍ ഗാന്ധിക്ക് ലഭിച്ച 'മഹാത്മ' എന്ന പേര് ഗാന്ധി പോലും അറിയാതെ പിന്നീട് പല തവണ കോടതികള്‍ കയറി ഇറങ്ങി.
തര്‍ക്കത്തിന്റെ തുടക്കം ഇങ്ങനെയായിരുന്നു. രാജ്കോട്ടിലെ ഒരു പഞ്ചായത്ത് ക്ലര്‍ക്ക് പരീക്ഷയുമായി ബന്ധപ്പെട്ട ഉത്തര സൂചികയിൽ ഗാന്ധിയെ മഹാത്മാവെന്ന് ആദ്യം വിശേഷിപ്പിച്ചത് ഒരു മാധ്യമപ്രവര്‍ത്തകനാണെന്ന് പറഞ്ഞിരുന്നു. ഇത് ചോദ്യം ചെയ്ത് രാജ്കോട്ട് സ്വദേശിയായ സന്ധ്യ മാരു ഹൈക്കോടതിയിൽ ഹര്‍ജി സമര്‍പ്പിച്ചു.
advertisement
ടാഗോര്‍ എന്ന് ഉത്തരമെഴുതിയ തനിക്ക് മാര്‍ക്ക് നഷ്ടമായി എന്നതായിരുന്നു സന്ധ്യയുടെ പരാതി. ഇതുകൂടാതെ മറ്റ് രണ്ട് ചോദ്യങ്ങളുടെയും ഉത്തരങ്ങളെ ഇത്തരത്തില്‍ സന്ധ്യ ചോദ്യം ചെയ്തിരുന്നു. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി ഏത്, എവറസ്റ്റ് കൊടുമുടിയെ ഏത് ആര്‍ട്ടിക്കിള്‍ ഉപയോഗിച്ചാണ് വിശേഷിപ്പിക്കുന്നത് തുടങ്ങിയ ചോദ്യങ്ങള്‍ക്കും തെറ്റായ ഉത്തര സൂചികകളാണ് നല്‍കിയിരിയ്ക്കുന്നതെന്നും ഇതിലും തനിയ്ക്ക് നെഗറ്റീവ് മാര്‍ക്ക് ലഭിച്ചെന്നും സന്ധ്യ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
advertisement
നിരവധി നാളുകള്‍ പേരിനെ ചൊല്ലി കോടതിയിലും പുറത്തും തര്‍ക്കങ്ങള്‍ നടന്നു. വാദത്തിനും പ്രതിവാദത്തിനും ഒടുവില്‍ 2016 ഫെബ്രുവരിയില്‍ ഗുജറാത്ത് ഹൈക്കോടതി വിധി പ്രഖ്യാപിച്ചു. മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെ മഹാത്മാ എന്ന് ആദ്യം വിളിച്ചത് രബീന്ദ്രനാഥ് ടാഗോര്‍ തന്നെയാണെന്നായിരുന്നു വിധി. എന്തായാലും രാജ്യത്തെ ജനങ്ങളുടെ നീണ്ട നാളത്തെ സംശയം സന്ധ്യയുടെ ഹര്‍ജിയിലൂടെ പരിഹരിക്കാന്‍ സാധിച്ചു.
മറ്റൊരു കേസില്‍ 'മഹാത്മ' വീണ്ടും കോടതി കയറി. കറന്‍സി നോട്ടുകളില്‍ ഗാന്ധിജിയുടെ പേരില്‍ നിന്നും 'മഹാത്മ' മാറ്റണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത് ഒരു ഗവേഷക വിദ്യാര്‍ത്ഥിയായിരുന്നു. കൊല്‍ക്കത്തയിലെ ജാദവ്പൂര്‍ സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥി എസ് മുരുകനാന്ദമാണ് ഇത്തരത്തില്‍ ഒരു പൊതു താത്പര്യ ഹര്‍ജ്ജിയുമായി കോടതിയെ സമീപിച്ചത്.
advertisement
കറന്‍സി നോട്ടുകളില്‍ ഗാന്ധിജിയുടെ പേരിനു മുന്നില്‍ 'മഹാത്മ' എന്ന വിശേഷണം വെച്ചത് ഇന്ത്യന്‍ ഭരണഘടനയുടെ 14 ഉം 18 ഉം ആര്‍ട്ടിക്കളുകളുടെ ലംഘനമാണെന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 'മഹാത്മ' എന്ന വിശേഷണം ഉപയോഗിച്ചതുവഴി ഭരണഘടനയുടെ അടിസ്ഥാന ഘടനയായ സമത്വം ലംഘിക്കപ്പെട്ടുവെന്നും ഹര്‍ജ്ജിക്കാരന്‍ വാദിച്ചു.
എന്നാല്‍ ഗാന്ധിയെ മഹാത്മാവായി ചിത്രീകരിക്കുന്നതിൽ പൊതുതാല്‍പ്പര്യത്തിന്റെ ലംഘനമില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി പരാതിക്കാരന് കൊടുത്തത് ഉഗ്രന്‍ പണിയായിരുന്നു. ഇത്തരം പരാതികള്‍ പരിഗണിക്കേണ്ടതില്ലെന്ന് പറഞ്ഞ കോടതി, ജുഡീഷ്യറിയുടെ വിലപ്പെട്ട സമയം പാഴാക്കിയതിന് പരാതിക്കാരനിൽ നിന്നും 10,000 രൂപ പിഴയും മദ്രാസ് ഹൈക്കോടതിയുടെ വിധിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 01, 2018 5:56 PM IST