TRENDING:

കോൺഗ്രസ് അധ്യക്ഷനായി മല്ലികാർജുൻ ഖാർഗെ ചുമതലയേറ്റു; ചടങ്ങിൽ പങ്കെടുത്ത് സോണിയയും രാഹുലും

Last Updated:

24 വർഷത്തിനു ശേഷമാണ് ഗാന്ധി കുടുംബത്തിന് പുറത്തുള്ള നേതാവ് കോൺഗ്രസ് അധ്യക്ഷനാകുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: കോൺഗ്രസ്സിന്റെ പുതിയ അധ്യക്ഷനായി മല്ലികാർജുൻ ഖാർഗെ ചുമതലയേറ്റു. എഐസിസി ആസ്ഥാനത്ത് തെരഞ്ഞെടുപ്പ് സമിതി ചെയർമാൻ മധുസൂദനൻ മിസ്ത്രി ഖാർഗെക്ക് വിജയപത്രം കൈമാറി. സോണിയ ഗാന്ധി , രാഹുൽ ഗാന്ധി തുടങ്ങിയ നേതാക്കൾ ചടങ്ങിൽ പങ്കെടുക്കുത്തു. കോൺഗ്രസിന്റെ ചരിത്രത്തിൽ 24 വർഷത്തിനു ശേഷമാണ് ഗാന്ധി കുടുംബത്തിന് പുറത്തുള്ള നേതാവ് അധ്യക്ഷ സ്ഥാനത്ത് എത്തുന്നത്.
advertisement

പാർട്ടിയുടെ വലിയ ഉത്തരവാദിത്തത്തിൽ നിന്ന് മാറാനായതിൽ ആശ്വാസമുണ്ടെന്ന് ഖാർഗേ ചുമതലയേറ്റെടുത്തതിനു ശേഷം സോണിയാ ഗാന്ധി പ്രതികരിച്ചു.പിന്തുണച്ച എല്ലാവർക്കും സോണിയ ഗാന്ധി നന്ദി അറിയിച്ചു. ഇപ്പോഴത്തെ പ്രതിസന്ധി കോൺഗ്രസിന് മറികടക്കാൻ ആകുമെന്നും സോണിയ ഗാന്ധി ആത്മവിശ്വാസം പ്രകടിപ്പിച്ചു

Also Read- മല്ലികാർജുൻ ഖാർഗെ 7897 കോൺഗ്രസ് പ്രസിഡന്റ്; ശശി തരൂർ 1072; 416 അസാധുവും

സാധരണ പ്രവർത്തകനിൽ നിന്ന് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് എത്താനായതിൽ അഭിമാനമുണ്ടെന്ന് ഖാർഗേ പറഞ്ഞു. കോൺഗ്രസ് മുക്ത ഭാരതം നടപ്പാക്കാൻ അനുവദിക്കില്ലെന്നും ഉദയ്പുർ പ്രഖ്യാപനം നടപ്പാക്കുമെന്നും ഖാർഗേ വ്യക്തമാക്കി.

advertisement

Also Read- നൈസാമിന്റെ കിങ്കരന്മാരുടെ തീവെയ്പ്പിൽ നിന്ന് രക്ഷപെട്ട കോൺഗ്രസ് അദ്ധ്യക്ഷൻ: മല്ലികാർജ്ജുൻ ഖാർഗെയുടെ ജീവിതം

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ശശി തരൂരിനെ പരാജയപ്പെടുത്തിയാണ് മല്ലികാർജുൻ അധ്യക്ഷ തെരഞ്ഞെടുപ്പിൽ വിജയിച്ചത്. ആകെ പോൾ ചെയ്ത 9385 വോട്ടുകളിൽ ഖാർഗേ 7897 വോട്ടുകൾ നേടി. 1072 വോട്ടുകളാണ് തരൂർ നേടിയത്.

മലയാളം വാർത്തകൾ/ വാർത്ത/India/
കോൺഗ്രസ് അധ്യക്ഷനായി മല്ലികാർജുൻ ഖാർഗെ ചുമതലയേറ്റു; ചടങ്ങിൽ പങ്കെടുത്ത് സോണിയയും രാഹുലും
Open in App
Home
Video
Impact Shorts
Web Stories