advertisement
രാഷ്ട്രീയത്തിൽ ഉദയനിധി ജൂനിയറായതിനാല്‍ ഇക്കാര്യങ്ങളില്‍ അറിയില്ലായിരിക്കാമെന്നും താനും സാനതന ധര്‍മ വിശ്വാസിയാണെന്നും മമത പറഞ്ഞു. ഇന്ത്യ എന്നാല്‍ നാനാത്വത്തില്‍ ഏകത്വമാണ്. ഒരു വിഭാഗം ആളുകളെ വേദനിപ്പിക്കുന്ന ഒരു കാര്യത്തിലും നമ്മള്‍ ഇടപെടരുതെന്നും മമത വ്യക്തമാക്കി. സനാതന ധര്‍മ വിവാദത്തില്‍ ഉദയനിധിക്കെതിരെ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്.
Also read-‘ സനാതന ധർമം ഉന്മൂലനം ചെയ്യപ്പെടണമെന്ന പരാമർശത്തിൽ ഉറച്ചുനിൽക്കും, വംശഹത്യയെക്കുറിച്ച് സംസാരിച്ചിട്ടില്ല’: ഉദയനിധി സ്റ്റാലിന്‍
സനാതന ധർമ്മം ഡെങ്കിപ്പനിയ്ക്കും മലേറിയയ്ക്കും സമാനമാണെന്നാണ് ഉദയനിധി പറഞ്ഞത്. ചില കാര്യങ്ങളെ ഏതിർക്കുകയല്ല, ഉൻമൂലനം ചെയ്യുകയാണ് വേണ്ടത്. ഡെങ്കിപ്പനി, കൊതുക്, മലേറിയ, കൊറോണ എന്നിവയെ എതിർക്കാനാകില്ല. അവയെ നാം ഉൻമൂലനം ചെയ്യണം. അതുപോലെ സനാതന ധർമ്മത്തെയും ഉൻമൂലനം ചെയ്യണം,” എന്നായിരുന്നു ഉദയനിധിയുടെ പ്രസ്താവന. ഇതേത്തുടർന്ന് ബിജെപി ഉൾപ്പടെ നിരവധി രാഷ്ട്രീപാർട്ടികളും ഹിന്ദുത്വ സംഘടനകളും ഇദ്ദേഹത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.