വനവിഭവങ്ങൾ ശേഖരിക്കാൻ പോയതായിരുന്നു ബസവ. എന്നാൽ കുറെ നേരം കഴിഞ്ഞും തിരികെയെത്താത്തതിനെ തുടർന്ന് വനം വകുപ്പ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഭക്ഷിച്ചതും വികൃതമാക്കിയതുമായ നിലയിലാണ് കണ്ടെത്തിയത്. ഈ പ്രദേശത്ത് ഒരു മാസത്തിനിടെ മനുഷ്യർക്ക് നേരെയുള്ള കടുവയുടെ മൂന്നാമത്തെ ആക്രമണമാണിത്.
Also read-നാലാം ദിവസവും വയനാട്ടിലെ കടുവയെ കണ്ടെത്താനായില്ല; നിരോധനാജ്ഞ പ്രഖ്യാപിച്ചു
അതേസമയം വയനാട് വാകേരിയിൽ കടുവ ആക്രമിച്ച പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കടുവയ്ക്കായുള്ള തിരച്ചിൽ ഇന്നും നടത്തിയെങ്കിലും കണ്ടെത്താനായില്ല. മാരമല, ഗാന്ധിനഗർ, 90 ഏക്കർ വനമേഖല കേന്ദ്രീകരിച്ചായിരുന്നു തിരച്ചിൽ. ഇതിനിടെ പ്രദേശത്ത് വീണ്ടും കടുവയെ കണ്ടതായി പ്രദേശവാസി പറഞ്ഞു.
advertisement
കൂടുകളും ക്യാമറകളും സ്ഥാപിച്ചും ഡ്രോൺ ഉപയോഗിച്ചുള്ള തിരച്ചലുകൾക്കുമൊടുവിലാണ് ശ്രീനാരായണപുരം 90 ഏക്കർ വനമേഖലയിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. ഇതോടെ വനം വകുപ്പിന്റെ മയക്കുവെടി സംഘം കടുവയെ വെടിവെച്ചു പിടികൂടാനായി സ്ഥലത്തെത്തുകയായിരുന്നു.