നാലാം ദിവസവും വയനാട്ടിലെ കടുവയെ കണ്ടെത്താനായില്ല; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Last Updated:

കടുവയ്ക്കായുള്ള തിരച്ചിൽ നാളെയും തുടരുമെന്ന് വനം വകുപ്പ്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
വയനാട് വാകേരിയിൽ കടുവ ആക്രമിച്ച പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കടുവയ്ക്കായുള്ള തിരച്ചിൽ ഇന്നും നടത്തിയെങ്കിലും കണ്ടെത്താനായില്ല. മാരമല, ഗാന്ധിനഗർ, 90 ഏക്കർ വനമേഖല കേന്ദ്രീകരിച്ചായിരുന്നു തിരച്ചിൽ. ഇതിനിടെ പ്രദേശത്ത് വീണ്ടും കടുവയെ കണ്ടതായി പ്രദേശവാസി പറഞ്ഞു.
കൂടുകളും ക്യാമറകളും സ്ഥാപിച്ചും ഡ്രോൺ ഉപയോഗിച്ചുള്ള തിരച്ചലുകൾക്കുമൊടുവിലാണ് ശ്രീനാരായണപുരം 90 ഏക്കർ വനമേഖലയിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. ഇതോടെ വനം വകുപ്പിന്റെ മയക്കുവെടി സംഘം കടുവയെ വെടിവെച്ചു പിടികൂടാനായി സ്ഥലത്തെത്തുകയായിരുന്നു.
വനം വകുപ്പിന്റെ അനൗൺസ്മെന്റ് വാഹനത്തിൽ പ്രദേശവാസികൾക്ക് ജാഗ്രത നിർദേശം നൽകി. നാലാം ദിവസവും തിരച്ചിൽ അവസാനിപ്പിക്കുമ്പോൾ കടുവയെ കണ്ടെത്താനാകാത്തതിൽ കടുത്ത നിരാശയിലാണ് പ്രദേശവാസികൾ. സർവ്വസന്നാഹങ്ങളോടും കൂടിയുള്ള തിരച്ചിൽ നടത്തിയിട്ടും കടുവയെ കണ്ടെത്താനാകത്തിൽ നിരാശയിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥരും.
advertisement
കടുവയ്ക്കായുള്ള തിരച്ചിൽ നാളെയും തുടരുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നാലാം ദിവസവും വയനാട്ടിലെ കടുവയെ കണ്ടെത്താനായില്ല; നിരോധനാജ്ഞ പ്രഖ്യാപിച്ചു
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement