TRENDING:

മൂന്ന് ലക്ഷം രൂപ തലയ്ക്ക് വിലയിട്ട മാവോയിസ്റ്റ് നേതാവും കീഴടങ്ങി; ബീഹാർ നക്സൽ വിമുക്ത സംസ്ഥാനമായെന്ന് പൊലീസ്

Last Updated:

കീഴടങ്ങുന്ന മാവോയിസ്റ്റുകളുടെ പുനരധിവാസത്തിനായുള്ള 'ആത്മസമർപ്പൺ സഹ പുനർവാസ് യോജന' പ്രകാരമുള്ള ആനുകൂല്യങ്ങൾ നൽകാനുള്ള നടപടികൾ സ്വീകരിച്ചതിനെത്തുടർന്നാണ് കീഴടങ്ങലെന്ന് പോലീസ് അറിയിച്ചു

advertisement
തലയ്ക്ക് മൂന്ന് ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്ന പ്രമുഖ മാവോയിസ്റ്റ് നേതാവ് സുരേഷ് കോഡ എന്ന മുസ്തകിം കീഴടങ്ങിയതോടെ ബീഹാർ 'നക്സൽ വിമുക്ത'മായതായി ബീഹാർ പോലീസ്. ബുധനാഴ്ച മുംഗർ ജില്ലയിൽ വെച്ച് സ്പെഷ്യൽ ടാസ്ക് ഫോഴ്സിന് (എസ്ടിഎഫ്) മുന്നിലാണ് കോഡ കീഴടങ്ങിയതെന്ന് പൊലീസ് ആസ്ഥാനത്ത് നിന്ന് പുറപ്പെടുവിച്ച ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. യുഎപിഎ (UAPA) നിയമപ്രകാരം ചുമത്തിയ കേസുകൾ ഉൾപ്പെടെ കുറഞ്ഞത് 60 കേസുകളിൽ ഇയാൾ പ്രതിയാണ്.
പ്രതീകാത്മക ചത്രം
പ്രതീകാത്മക ചത്രം
advertisement

മൂന്ന് അസാൾട്ട് റൈഫിളുകൾ, നൂറുകണക്കിന് വെടിയുണ്ടകൾ, മാഗസിനുകൾ, കുറച്ച് പണം എന്നിവയുമായാണ് കോഡ അധികൃതർക്ക് മുന്നിൽ കീഴടങ്ങിയത്. കീഴടങ്ങുന്ന മാവോയിസ്റ്റുകളുടെ പുനരധിവാസത്തിനായുള്ള 'ആത്മസമർപ്പൺ സഹ പുനർവാസ് യോജന' പ്രകാരമുള്ള ആനുകൂല്യങ്ങൾ നൽകാനുള്ള നടപടികൾ സ്വീകരിച്ചതിനെത്തുടർന്നാണ് കീഴടങ്ങലെന്ന് പോലീസ് അറിയിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പദ്ധതി പ്രകാരം, കോഡയുടെ തലയ്ക്ക് നിശ്ചയിച്ചിരുന്ന തുകയ്ക്ക് തുല്യമായ 3 ലക്ഷം രൂപ അദ്ദേഹത്തിന് ലഭിക്കാൻ അർഹതയുണ്ട്. കൂടാതെ 5 ലക്ഷം രൂപയുടെ ഇൻസെന്റീവും 36 മാസത്തേക്ക് തൊഴിൽ പരിശീലനത്തിനായി പ്രതിമാസം 10,000 രൂപ സ്റ്റൈപ്പൻഡും അദ്ദേഹത്തിന് ലഭിക്കും. കോഡയുടെ കീഴടങ്ങലോടെ ബീഹാറിലെ നക്സൽ ശൃംഖല തകർന്നുവെന്നും സംസ്ഥാനം മുഴുവൻ നക്സൽ വിമുക്തമായെന്നും പ്രസ്താവനയിൽ പറയുന്നു.

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
മൂന്ന് ലക്ഷം രൂപ തലയ്ക്ക് വിലയിട്ട മാവോയിസ്റ്റ് നേതാവും കീഴടങ്ങി; ബീഹാർ നക്സൽ വിമുക്ത സംസ്ഥാനമായെന്ന് പൊലീസ്
Open in App
Home
Video
Impact Shorts
Web Stories