കോവിഡ് കേസുകൾ ഉയർന്ന സാഹചര്യത്തിലാണ് മധ്യപ്രദേശിൽ ഈ മാസം ലോക്ക്ഡൗൺ അടക്കം നിയന്ത്രണങ്ങൾ കടുപ്പിച്ചത്. വിവാഹച്ചടങ്ങുകൾക്കും അനുമതി ഉണ്ടായിരുന്നില്ല. എന്നാൽ ഇത് ലംഘിച്ച് നിരവധി വിവാഹങ്ങളാണ് സംസ്ഥാനത്ത് നടന്നത്. ഇതുമായി ബന്ധപ്പെട്ട് മുപ്പതോളം പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സംസ്ഥാന ആഭ്യന്തര വകുപ്പ് അധികൃതർ പറയുന്നു.
Also Read-മാസ്ക് ധരിക്കാത്തതിന് യുവാവിന്‍റെ കയ്യിലും കാലിലും ആണി അടിച്ചു; യുപി പൊലീസിനെതിരെ ആരോപണം
ഇതിന് പിന്നാലെയാണ് ഈ കാലയളവിൽ നടന്ന വിവാഹങ്ങൾ നിയമവിരുദ്ധമായി പ്രഖ്യാപിക്കുമെന്ന് ചില ജില്ലാ അധികൃതർ അറിയിച്ചിരിക്കുന്നത്. വിലക്ക് ഏർപ്പെടുത്തിയിരുന്ന കാലയളവിൽ വിവാഹിതരായ ദമ്പതികൾക്ക് വിവാഹസര്‍ട്ടിഫിക്കറ്റ് അനുവദിക്കരുതെന്ന് രജിസ്ട്രാർ ഓഫീസുകൾക്കും ജില്ലാ ഭരണകൂടം നിർദേശം നൽകിയിരിക്കുകയാണ്. നിർദേശം ലംഘിച്ചാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നും ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
advertisement
സർക്കാർ പുറത്തിറക്കിയ ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങൾ ലംഘിച്ച് 130 ഓളം വിവാഹങ്ങളാണ് സംസ്ഥാനത്ത് ഈ കാലയളവിൽ രഹസ്യമായി നടന്നതെന്നാണ് റിപ്പോർട്ട്. പ്രത്യേകിച്ച് ശിക്ഷകൾ ഒന്നും വ്യവസ്ഥ ചെയ്യാത്തതിനാൽ നിരവധി വിവാഹങ്ങൾ രഹസ്യമായി അരങ്ങേറുന്നു എന്നാണ് ഉജ്ജെയിൻ കളക്ടർ ആശിഷ് സിംഗ് പ്രതികരിച്ചത്.
Also Read-വേർപിരിഞ്ഞ ഭർത്താവിന്‍റെ സ്വകാര്യ ചിത്രങ്ങൾ വ്യാജ അക്കൗണ്ട് വഴി പ്രചരിപ്പിച്ചു; 29കാരി അറസ്റ്റിൽ
'പ്രത്യേകിച്ച് ശിക്ഷാവ്യവസ്ഥകൾ ഒന്നും ഇല്ലാത്തതിനാൽ ആളുകൾ രഹസ്യമായി വിവാഹച്ചടങ്ങുകൾ സംഘടിപ്പിക്കുകയാണ്. എന്നാൽ ഇത്തരത്തിൽ നടന്ന എല്ലാ വിവാഹങ്ങളും നിയമവിരുദ്ധമായി പ്രഖ്യാപിക്കും. പുറമെ ദമ്പതികൾ, കുടുംബാംഗങ്ങൾ ചടങ്ങിൽ പങ്കെടുത്ത പുരോഹിതർ എന്നിവർക്കെതിരെ വരെ നടപടി സ്വീകരിക്കും' എന്നായിരുന്നു കളക്ടറുടെ വാക്കുകൾ.
ദാബ്രയിലെ ഒരു ഗ്രാമത്തിൽ നടന്ന വിവാഹച്ചടങ്ങിൽ പങ്കെടുത്ത 20 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം എന്നാണ് ഗ്വാളിയാർ കളക്ടർ എസ്.വി.സിംഗ് പറയുന്നത്. പ്രത്യേകിച്ച് പ്രശ്നങ്ങൾ ഒന്നും സൃഷ്ടിക്കാനല്ല മറിച്ച് രോഗവ്യാപനം നിയന്ത്രിക്കാനാണ് പുതിയ തീരുമാനം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
