പത്മഭൂഷൺ ലഭിച്ചതിലും ഇതിലൂടെ നിരവധി പേരുടെ അംഗീകാരം ലഭിച്ചതിലും അഭിമാനമുണ്ടെന്ന് പുരസ്‌കാരം ഏറ്റുവാങ്ങവെ നദെല്ല പ്രതികരിച്ചു. രാഷ്ട്രപതി, പ്രധാനമന്ത്രി, ഇന്ത്യൻ ജനത തുടങ്ങിയവരോട് അദ്ദേഹം തന്റെ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
അതേസമയം യോഗത്തിൽ ഇന്ത്യയുടെ വളർച്ചയെ ശാക്തീകരിക്കുന്നതിൽ ഡിജിറ്റൽ സാങ്കേതികവിദ്യ വഹിക്കുന്ന നിർണായക പങ്കിനെക്കുറിച്ച് നദെല്ല ഡോ പ്രസാദുമായി ചർച്ച നടത്തുകയും ചെയ്തു. ചരിത്രപരമായ ഒരു സാമ്പത്തിക, സാമൂഹിക, സാങ്കേതിക മാറ്റങ്ങളുടെ കാലഘട്ടത്തിലാണ് നമ്മൾ ഇപ്പോൾ ജീവിക്കുന്നതെന്നും ഡോ പ്രസാദുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നദെല്ല പറഞ്ഞു.
advertisement
” അടുത്ത ദശകം ഡിജിറ്റൽ സാങ്കേതികവിദ്യയാൽ നിർവ്വചിക്കപ്പെടും. എല്ലാ ഇന്ത്യൻ വ്യവസായങ്ങളും ഓർഗനൈസേഷനുകളും സാങ്കേതിക വിദ്യകളിലേക്ക് തിരിയുകയാണ്. കുറഞ്ഞ തുക കൊണ്ട് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ അവരെ ഇത് സഹായിക്കുന്നു. ആന്തിത്യകമായി ഇത് കൂടുതൽ നവീകരണത്തിലേക്ക് നയിക്കും” നദെല്ല കൂട്ടിച്ചേർത്തു.
ഹൈദരാബാദ് സ്വദേശിയായ നദെല്ല 2014 ഫെബ്രുവരിയിൽ ആണ് മൈക്രോസോഫ്റ്റിന്റെ സിഇഒ ആയി തിരഞ്ഞെടുക്കപ്പെട്ടത്. മൊബൈൽ ഫോൺ, ഇന്റർനെറ്റ് സെർച്ച് വ്യവസായങ്ങളിൽ വൻ വെല്ലുവിളി നേരിട്ട സാഹചര്യത്തിലായിരുന്നു സത്യ നദെല്ല കമ്പനിയുടെ സി.ഇ.ഒ. ആയി എത്തിയത്. ഇവിടെ നിന്ന് പിഴവുകൾ തിരുത്തി ക്ലൗഡ് കംപ്യൂട്ടിങ്ങിലും മൊബൈൽ ആപ്ലിക്കേഷൻ ബിസിനസിലും ശ്രദ്ധ കേന്ദ്രീകരിച്ച് കമ്പനിയെ തിരിച്ചു കൊണ്ടുവന്നതിൽ നദെല്ലയുടെ പങ്ക് ചെറുതായിരുന്നില്ല. അങ്ങനെ ഏഴുവർഷം കമ്പനിയുടെ സി. ഇ.ഒ ആയി പ്രവർത്തിച്ച ശേഷം 2021 ജൂണിൽ അദ്ദേഹം കമ്പനിയുടെ ചെയർമാനായി നിയമിതനായി. ബോർഡിന്റെ അജണ്ട നിശ്ചയിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കലാണ് അദ്ദേഹത്തിന് ചുമതല.
Also read : ‘പത്മ’ മാതൃകയിൽ സർക്കാർ പുരസ്‌കാരങ്ങൾ ഏർപ്പെടുത്താൻ ക്യാബിനറ്റ് തീരുമാനം
അതേസമയം വർഷം തോറും റിപ്പബ്ലിക് ദിനത്തിന്റെ തലേന്ന് പ്രഖ്യാപിക്കുന്ന ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നാണ് പത്മ അവാർഡുകൾ. മൂന്ന് വിഭാഗങ്ങളായാണ് അവാർഡുകൾ നൽകുക. പത്മവിഭൂഷൺ, പത്മഭൂഷൺ, പത്മശ്രീ എന്നിവയാണ് ഈ വിശിഷ്ടമായ മൂന്ന് അവാർഡുകൾ. എല്ലാ പ്രവർത്തന മേഖലകളിലെയും വിഭാഗങ്ങളിലെയും നേട്ടങ്ങളെ അംഗീകരിക്കുന്നതിന്റെ സൂചകമായിട്ടാണ് ഇത് നൽകുന്നത്. പ്രധാനമന്ത്രി രൂപീകരിക്കുന്ന പത്മ അവാർഡ് കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് എല്ലാ വർഷവും പത്മ അവാർഡുകൾ നൽകുന്നത്.