Padma model awards | 'പത്മ' മാതൃകയിൽ സർക്കാർ പുരസ്‌കാരങ്ങൾ ഏർപ്പെടുത്താൻ ക്യാബിനറ്റ് തീരുമാനം
- Published by:user_57
- news18-malayalam
Last Updated:
‘കേരള ജ്യോതി,’ ‘കേരള പ്രഭ’, ‘കേരള ശ്രീ’ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായിരിക്കും പുരസ്‌കാരങ്ങൾ
തിരുവനന്തപുരം: വിവിധ മേഖലകളിലെ മാതൃകാപരമായ സംഭാവനകൾക്കായി ദേശീയതലത്തിൽ നൽകുന്ന പത്മ പുരസ്‌കാര മാതൃകയിൽ സംസ്ഥാന അവാർഡുകൾ ഏർപ്പെടുത്താൻ മന്ത്രിസഭ തീരുമാനിച്ചു.
കേരള പുരസ്‌കാരങ്ങൾ എന്ന പേരിലാണ് സംസ്ഥാന പുരസ്‌കാരങ്ങൾ. ‘കേരള ജ്യോതി,’ ‘കേരള പ്രഭ’, ‘കേരള ശ്രീ’ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായിരിക്കും അവ നൽകുന്നത്.
ഒരു വർഷത്തിൽ ഒരാൾക്ക് 'കേരള ജ്യോതി' അവാർഡ് നൽകും. 'കേരള പ്രഭാ' അവാർഡ് രണ്ട് പേർക്കും 'കേരള ശ്രീ' അഞ്ച് പേർക്കും നൽകും.
പ്രിലിമിനറി കമ്മറ്റിയും അതിനു ശേഷം മറ്റൊരു കമ്മിറ്റിയും ചേർന്നുള്ള സൂക്ഷ്മപരിശോധനയ്ക്ക് ശേഷം, ഒരു പുരസ്‌കാര കമ്മിറ്റി രൂപീകരിച്ച് അവാർഡുകൾ തീരുമാനിക്കും.
പുരസ്കാരങ്ങളുടെയും വിശദാംശങ്ങളുടെയും എണ്ണം പരസ്യപ്പെടുത്തുകയും ജനറൽ അഡ്മിനിസ്ട്രേഷൻ വകുപ്പ് എല്ലാ വർഷവും ഏപ്രിലിൽ നാമനിർദ്ദേശങ്ങൾ ക്ഷണിക്കുകയും ചെയ്യും. നവംബർ 1 കേരള പിറവി ദിനത്തിൽ അവാർഡുകൾ പ്രഖ്യാപിക്കും. അവാർഡ് വിതരണ ചടങ്ങ് രാജ്ഭവനിൽ നടക്കും.
advertisement
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് വർഷം തോറും പ്രഖ്യാപിക്കപ്പെടുന്ന ഇന്ത്യയിലെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതികളിലൊന്നാണ് പത്മ പുരസ്‌കാരങ്ങൾ. മൂന്ന് വിഭാഗങ്ങളിലാണ് അവാർഡുകൾ നൽകുന്നത്: പത്മവിഭൂഷൺ (അസാധാരണവും വിശിഷ്ടവുമായ സേവനത്തിന്), പത്മഭൂഷൺ (ഉന്നതമായ വിശിഷ്ട സേവനം), പത്മശ്രീ (വിശിഷ്ട സേവനം). പൊതുസേവനത്തിന്റെ ഒരു ഘടകം ഉൾപ്പെടുന്ന എല്ലാ മേഖലകളിലെയും പ്രവർത്തനങ്ങളിലോ നേട്ടങ്ങൾ അംഗീകരിക്കുന്നതിനോ ആണ് അവാർഡ്.
എല്ലാ വർഷവും പ്രധാനമന്ത്രി രൂപീകരിക്കുന്ന പത്മ അവാർഡ് കമ്മിറ്റി നൽകുന്ന ശുപാർശകൾക്കനുസരിച്ചാണ് പത്മ പുരസ്‌കാരങ്ങൾ നൽകുന്നത്. നാമനിർദ്ദേശ പ്രക്രിയ പൊതുജനങ്ങൾക്കായി തുറന്നിരിക്കുന്നു. സ്വയം നാമനിർദ്ദേശം ചെയ്യാനും കഴിയും.
advertisement
1954ൽ ഭാരതരത്‌ന, പത്മവിഭൂഷൺ എന്നീ രണ്ട് സിവിലിയൻ അവാർഡുകൾ ഇന്ത്യൻ സർക്കാർ ഏർപ്പെടുത്തി. രണ്ടാമത്തേതിന് പഹേല വർഗ്, ദുസ്ര വർഗ്, തിസ്ര വർഗ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങൾ ഉണ്ടായിരുന്നു. 1955 ജനുവരി 8ന് പ്രസിദ്ധീകരിച്ച രാഷ്ട്രപതിയുടെ വിജ്ഞാപന പ്രകാരം. ഇവ പിന്നീട് പത്മവിഭൂഷൺ, പത്മഭൂഷൺ, പത്മശ്രീ എന്നിങ്ങനെ പുനർനാമകരണം ചെയ്യപ്പെട്ടു.
Summary: The Cabinet decided to institute Padma model awards namely ‘Kerala Jyothi,’ ‘Kerala Prabha,’ and ‘Kerala Sree’ every year
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 21, 2021 2:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Padma model awards | 'പത്മ' മാതൃകയിൽ സർക്കാർ പുരസ്‌കാരങ്ങൾ ഏർപ്പെടുത്താൻ ക്യാബിനറ്റ് തീരുമാനം