TRENDING:

'വാക്കിനേക്കാൾ പ്രവൃത്തിക്ക് പ്രാധാന്യം നൽകുന്ന നേതാവ്, മോദി യഥാർത്ഥ രാഷ്ട്രതന്ത്രജ്ഞൻ'; മോഹൻലാൽ

Last Updated:

പ്രധാനമന്ത്രി നരേന്ദ്രമോദി മികച്ച ഒരു ഭരണാധികാരി മാത്രമല്ല, നമ്മെ പ്രചോദിപ്പിക്കുന്ന ഒരു വലിയ നേതാവ് കൂടിയാണ്. യഥാർത്ഥ രാഷ്ട്രതന്ത്രജ്ഞനും ദീർഘവീക്ഷണമുള്ള നേതാവുമാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പ്രധാനമന്ത്രി നരേന്ദ്രമോ​ദിയെ പ്രശംസിച്ച് നടൻ മോഹൻലാൽ‌. ​ദീർഘദർശിയായ നേതാവാണ് മോദിയെന്നും വാക്കിനേക്കാൾ പ്രവർത്തിക്ക് പ്രാധാന്യം നൽകുന്ന വ്യക്തിയാണെന്നും മോഹൻലാൽ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ മൈജിഓവി ഇന്ത്യ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
News18
News18
advertisement

പ്രധാനമന്ത്രി നരേന്ദ്രമോദി മികച്ച ഒരു ഭരണാധികാരി മാത്രമല്ല, നമ്മെ പ്രചോദിപ്പിക്കുന്ന ഒരു വലിയ നേതാവ് കൂടിയാണ്. യഥാർത്ഥ രാഷ്ട്രതന്ത്രജ്ഞനും ദീർഘവീക്ഷണമുള്ള നേതാവുമാണ്. രാജ്യത്തോടുള്ള അദ്ദേഹത്തിന്റെ അർപ്പണബോധം പ്രചോദിപ്പിക്കുന്നതാണ്. ഇന്ത്യയോടുള്ള അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യത്തെയും വ്യക്തമായ കാഴ്ചപാടിനെയും ഞാൻ എപ്പോഴും അത്ഭുതത്തോടെയാണ് കാണുന്നത്.

പ്രധാനമന്ത്രിയുമായി പലതവണ കുടിക്കാഴ്ച നടത്താൻ എനിക്ക് ഭാ​ഗ്യം ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തെ കാണുമ്പോഴെല്ലാം എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത് ഒരു യഥാർത്ഥ രാഷ്ട്രതന്ത്രജ്ഞന്റെയും ഉറച്ചനിലപാടുകളുള്ള ദീർഘദർശിയായ നേതാവിന്റെയും സാമിപ്യമാണ്. കലാകാരന്മാരോടും ക്രിയേറ്റേഴ്സിനോടും അദ്ദേഹം കാണിക്കുന്ന സ്നേഹവും കരുതലും ബ​ഹുമാനവും നേരിട്ട് അനുഭവിച്ചറിഞ്ഞിട്ടുള്ള ഒരാളാണ് ഞാൻ. അദ്ദേഹത്തിന്റെ ശക്തിയെയും കാഴ്ചപ്പാടിലെ വ്യക്തിയെയും ഞാനെന്നും ആരാധിച്ചിട്ടുണ്ട്. അദ്ദേഹം രാജ്യത്തെ അമ്മയെ പോലെയാണ് സ്നേഹിക്കുന്നതെന്നും മോഹൻലാൽ പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇന്ത്യൻ സിനിമയിലെ പരമോന്നത ബ​ഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ചതിനെ കുറിച്ചും മോ​ഹൻലാൽ മനസുതുറന്നു. ദാദാസാഹേബ് പുരസ്കാരത്തിന് തന്നെ തെരഞ്ഞെടുത്തത് മ​ഹാഭാ​ഗ്യമായാണ് താൻ കാണുന്നത്. ഇത് മുഴുവൻ മലയാള സിനിമാ വ്യവസായത്തിനും ലഭിച്ച അം​ഗീകാരമാണ്. ഇത് സ്വപ്നസാക്ഷാത്കാരമാണെന്നും മോഹൻലാൽ പറഞ്ഞു.

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
'വാക്കിനേക്കാൾ പ്രവൃത്തിക്ക് പ്രാധാന്യം നൽകുന്ന നേതാവ്, മോദി യഥാർത്ഥ രാഷ്ട്രതന്ത്രജ്ഞൻ'; മോഹൻലാൽ
Open in App
Home
Video
Impact Shorts
Web Stories