TRENDING:

ഡൽഹിയിൽ‌ പിടിയിലായ ഐഎസ് ഭീകരൻ ഷാനവാസും സംഘവും കേരളത്തിലുമെത്തി; സ്ഫോടനത്തിന് പദ്ധതിയിട്ടെന്ന് അന്വേഷണ സംഘം

Last Updated:

എൻ ഐ എ 3 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച ഭീകരനാണ് ഷാനവാസ്. 

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഡൽഹിയിൽ‌ പിടിയിലായ ഐ എസ് ഭീകരൻ ഷാനവാസും സംഘവും കേരളത്തിലും എത്തിയിരുന്നതായി വിവരം. സംഘം പശ്ചിഘട്ട വനമേഖലകളിൽ താമസിക്കുകയും ഐ എസ് പതാക വെച്ച് ഫോട്ടോ എടുക്കുകയും ചെയ്തതായി ഡൽഹി സ്പെഷൽ സെൽ വ്യക്തമാക്കി. എൻ ഐ എ 3 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച ഭീകരനാണ് ഷാനവാസ്.
advertisement

ദേശീയ അന്വേഷണ ഏജൻസിയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ട ഐ എസ് ഭീകരനായ ഷാനവാസ് പിടിയിലാകുന്നതിന് മുമ്പ് കേരളത്തിലും എത്തിയതായാണ് പുറത്ത് വരുന്ന വിവരം. ഷാനവാസ് ഉൾപ്പെടുന്ന സംഘം വനമേഖലകളിൽ താമസിക്കുകയും ഐ എസ് പതാക വെച്ച് ഫോട്ടോയെടുക്കുകയും ചെയ്തതു. പശ്ചിമഘട്ട വനമേഖലയിൽ വിശദമായ ആയുധ പരിശീലനവും ഇവർ നടത്തിയതായി സ്പെഷൽ സെൽ വൃത്തങ്ങൾ പറയുന്നു.

NIA 3 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച ഐ എസ് ഭീകരൻ ഡൽഹിയിൽ പിടിയിൽ

advertisement

കേരളത്തിന് പുറമേ ധാർവാഡ്, അഹമ്മദാബാദ് എന്നിവടങ്ങളിലും എത്തിയിരുന്നു.. വിശ്വേശ്വരയ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും മൈനിംഗ് എഞ്ചിനായറിംഗ് പൂർത്തിയാക്കിയ ഷാനവാസ് അഥവാ ഷാഫി ഉസാമ ഭാര്യ ബസന്തി പട്ടേലിനെ ഇസ്ലാമിലേക്ക് മതം മാറ്റിയിരുന്നു. ജയ്പൂരിൽ നിന്ന് ഡൽഹി പൊലീസ് ഷാനവാസിനെ പുതിയ പിടികൂടിയതിന് പിന്നാലെ ദേശീയ അന്വേഷണ ഏജൻസി രണ്ട് പേരെ കൂടി പിടികൂടിയിരന്നു.

സ്ഫോടനത്തിന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ട്യൂബുകൾ, അയേൺ പൈപ്പുകൾ എന്നിവയ്ക്ക് പുറമേ പിസ്റ്റൾ, വെടിയുണ്ട, പാക്കിസ്ഥാനിൽ നിന്നെത്തിച്ച ബോംബുണ്ടാക്കുന്ന വസ്തുക്കളും ഇയാളിൽ നിന്ന് കണ്ടെടുത്തതായി എസ് പി വിശദീകരിച്ചു.  പ്രതികളെ ഏഴ് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. ഷാനവാസിനെ ഡൽഹി പോലീസിന്റെ പ്രത്യേക സെല്ലാണ് ഡൽഹിയിലെ ഒളിത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്തത്.

advertisement

നേരത്തെ പുണെയിൽ ഐഎസ് പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിച്ചതിന് നിരവധി പേരെ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു. രാജ്യത്ത് സമാധാനവും സാമുദായിക സൗഹാർദ്ദവും തകർക്കാൻ ഐഎസിന്റെ പൂനെ മൊഡ്യൂളിന് പദ്ധതിയുണ്ടെന്നായിരുന്നു കണ്ടെത്തൽ. തുടർന്ന് പൂനെയിൽ വെച്ച് ഷാനവാസിനെയു മറ്റ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തിരുന്നെങ്കിലും രക്ഷപ്പെടുകയായിരുന്നു.

റിസ്വാൻ അബ്ദുൾ ഹാജി അലി, അബ്ദുല്ല ഫയാസ് ഷെയ്ഖ് , തൽഹ ലിയാക്കത്ത് ഖാൻ എന്നിവരാണ് രക്ഷപെട്ട മറ്റ് മൂന്ന് പേർ..

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തുടർന്ന് ഡൽഹിയിലേക്ക് പലായനം ചെയ്ത് ഒളിവിൽ കഴിയുകയായിരുന്നു. ഷാനവാസിനെയും മറ്റ് മൂന്ന് പേരെയും കുറിച്ച് വിവരം നൽകുന്നവർക്ക് എൻഐഎ മൂന്ന് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു..

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
ഡൽഹിയിൽ‌ പിടിയിലായ ഐഎസ് ഭീകരൻ ഷാനവാസും സംഘവും കേരളത്തിലുമെത്തി; സ്ഫോടനത്തിന് പദ്ധതിയിട്ടെന്ന് അന്വേഷണ സംഘം
Open in App
Home
Video
Impact Shorts
Web Stories