നാടൻ പാട്ടുകളിലൂടെയും ശാസ്ത്രീയ നൃത്ത പ്രകടനങ്ങളിലൂടെയും ഇന്ത്യയുടെ സമ്പന്നമായ കലാപാരമ്പര്യങ്ങളെ ആഘോഷിച്ച ഒത്തുചേരൽ, പൈതൃകം, സൗഹൃദം, സാംസ്കാരിക വിനിമയം എന്നിവയോടുള്ള ഇരുരാജ്യങ്ങളുടെയും മതിപ്പ് പ്രതിഫലിപ്പിക്കുന്നതായിരുന്നു എന്ന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് എക്സിൽ പങ്കുവച്ച പോസ്റ്റിൽ വ്യക്തമാക്കി.
കാനഡയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള തന്റെ ആദ്യ ഔദ്യോഗിക ഇന്ത്യൻ സന്ദർശനത്തിനായി ഫെബ്രുവരി 27നാണ് മാർക്ക് കാർണി മുംബൈയിലെത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വീണ്ടെടുക്കാനുള്ള ഓട്ടവയുടെ ശ്രമങ്ങളുടെ ഭാഗമായാണ് സന്ദർശനം. മാർച്ച് 2 വരെയാണ് സന്ദർശനം.
advertisement
ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യയെന്നും കാനഡയിലെ തൊഴിലാളികൾക്കും ബിസിനസുകൾക്കും പുതിയ അവസരങ്ങൾ തുറക്കുന്ന പങ്കാളിത്തങ്ങൾ രൂപപ്പെടുത്തുന്നതിനായി ബിസിനസ്സ് പ്രമുഖരെ കാണാനാണ് തങ്ങൾ എത്തിയതെന്നും മുംബൈയിൽ എത്തിയ ഉടൻ തന്നെ കാർണി വ്യക്തമാക്കിയിരുന്നു.
