സര്‍ ദിന്‍ഷാ ഫര്‍ദുന്‍ജി മുല്ല രചിച്ച 'മുഹമ്മദീയന്‍ നിയമതത്വങ്ങളിലെ' 195ാം വകുപ്പനുസരിച്ചും മുസ്ലിം വിവാഹവുമായി ബന്ധമുള്ള മറ്റ് ഗ്രന്ഥങ്ങളും വിവിധ കോടതി വിധികളും അടിസ്ഥാനമാക്കിയാണ് കോടതിയുടെ നിരീക്ഷണം. ഇഷ്ടമുള്ളയാളുമായുള്ള വിവാഹത്തിന് മുസ്ലിം വ്യക്തി നിയമം അനുസരിച്ച് പെൺകുട്ടി ഋതുമതിയായാൽ മതിയെന്നാണ് നിരീക്ഷണം. ഇന്ത്യൻ നിയമം അനുസരിച്ച് പെൺകുട്ടിക്ക് 18 വയസ്സും ആൺകുട്ടിക്ക് 21 വയസ്സുമാണ് വിവാഹം കഴിക്കുവാനുള്ള പ്രായം.
Also Read- ഉത്തരാഖണ്ഡിലെ മഞ്ഞുമല ദുരന്തത്തിന് മുൻപ് അളകനന്ദയിൽ ചാകര; മത്സ്യങ്ങൾ പ്രളയം മുൻകൂട്ടി കണ്ടോ?
advertisement
മുസ്ലിം വ്യക്തി നിയമത്തിനു കീഴിൽ, മുല്ലയുടെ പുസ്തകത്തിലെ ആർട്ടിക്കിൾ 195ൽ പറയുന്നത് ഇങ്ങനെ- ''സ്ഥിരബുദ്ധിയുള്ള യാതൊരു മുസ്ലിമിനും ഋതുമതിയായാൽ വിവാഹം കഴിക്കാം. എന്നാൽ, പ്രായപൂര്‍ത്തിയാകാത്തവരുടെയും സ്ഥിരബുദ്ധിയില്ലാത്തവരുടെയും വിവാഹകരാറിന് രക്ഷകര്‍ത്താക്കള്‍ക്ക് അവകാശമുണ്ട്. ഋതുമതിയായതിന്റെ തെളിവില്ലെങ്കില്‍ 15 വയസുളള പെണ്‍കുട്ടിയ്‌ക്ക് പ്രായപൂര്‍ത്തിയായതായി കണക്കാക്കും''.
Also Read- സൗദിയിൽ വിമാനത്താവളത്തിന് നേരെ ഹൂതി വിമതരുടെ മിസൈൽ ആക്രമണം; യാത്രാ വിമാനത്തിന് തീപിടിച്ചു
ജനുവരി 21ന് വിവാഹിതരായ പഞ്ചാബ് സ്വദേശികളായ 36 കാരനും 17 കാരിയായ പെൺകുട്ടിയും നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ഹൈക്കോടതി ജഡ്ജിയായ അൽക്ക സരിനാണ് നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്. മുഹമ്മദീയന്‍ നിയമ തത്വങ്ങള്‍ പ്രകാരം പ്രായപൂര്‍ത്തിയാകാത്തവരുടെയും സ്ഥിരബുദ്ധിയില്ലാത്തവരുടെയും വിവാഹ കരാറിന് രക്ഷകര്‍ത്താക്കള്‍ക്ക് അവകാശമുണ്ട്. പെണ്‍കുട്ടിയുടെ വിവാഹത്തിനുളള സ്വാതന്ത്ര്യം മുസ്ലിം വ്യക്തിനിയമപരിധിയില്‍ വരുന്നതാണ് ഇക്കാര്യത്തില്‍ കുടുംബാംഗങ്ങള്‍ ഇടപെടേണ്ടെന്നും ഇവര്‍ക്ക് എതിര്‍പ്പുണ്ടെങ്കിലും ദമ്പതികള്‍ക്കുളള മൗലികാവകാശം തടയാനാകില്ലെന്നും കോടതി വിധിയില്‍ പറഞ്ഞു. ഇരുവരുടെയും ആദ്യ വിവാഹമായിരുന്നു ഇത്. ജീവനും സ്വത്തിനും സംരക്ഷണം തേടിയാണ് ഇരുവരും കോടതിയെ സമീപിച്ചത്.
ഇരുവരുടെയും ഹർജി കേട്ട ശേഷം ഒരു മുസ്ലിം പെൺകുട്ടിയെ മുസ്ലിം വ്യക്തിഗത നിയമമാണ് നയിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. കുടുംബാംഗങ്ങളുടെ ആഗ്രഹത്തിന് വിരുദ്ധമായി വിവാഹം കഴിച്ചതുകൊണ്ട് ഭരണഘടന നൽകുന്ന മൗലികാവകാശങ്ങൾ ഹർജിക്കാർക്ക് നഷ്ടപ്പെടുത്താൻ കഴിയില്ലെന്ന് ഹൈക്കോടതി പറഞ്ഞു. അവരുടെ ജീവിത പരിരക്ഷയും സുരക്ഷയും സംബന്ധിച്ച് ഉചിതമായ നടപടി സ്വീകരിക്കാൻ മൊഹാലി എ എസ് പിയോട് കോടതി നിർദ്ദേശിച്ചു.