നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ഉത്തരാഖണ്ഡിലെ മഞ്ഞുമല ദുരന്തത്തിന് മുൻപ് അളകനന്ദയിൽ ചാകര; മത്സ്യങ്ങൾ പ്രളയം മുൻകൂട്ടി കണ്ടോ?

  ഉത്തരാഖണ്ഡിലെ മഞ്ഞുമല ദുരന്തത്തിന് മുൻപ് അളകനന്ദയിൽ ചാകര; മത്സ്യങ്ങൾ പ്രളയം മുൻകൂട്ടി കണ്ടോ?

  രാവിലെ ഒൻപത് മണിക്കു തന്നെ വ൯ തോതിൽ മത്സ്യങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതേ തുടർന്ന് ഗ്രാമ വാസികൾ ബക്കറ്റുകളും പാത്രങ്ങളുമൊക്കെയായി മത്സ്യം ശേഖരിക്കാ൯ രംഗത്തു വന്നു. ചൂണ്ടയോ വലയോ ഉപയോഗിക്കാതെ തന്നെ പിടിക്കാവുന്ന തരാത്തിലാണ് മീനുകൾ പ്രത്യക്ഷപ്പെട്ടത്.

  News18 Malayalam

  News18 Malayalam

  • Share this:
   ഉത്തരാഖണ്ഡിൽ കഴിഞ്ഞ ഞായറാഴ്ച മഞ്ഞുമല തകർന്നതിനെ തുടർന്നുണ്ടായ പ്രളയത്തിൽ നിരവധി പേർക്കാണ് ജീവ൯ നഷ്ടപ്പെട്ടത്. അപകടം നടക്കുന്നതിന് മണിക്കൂറുകൾ മുൻപ്  അളകനന്ദ നദിയിലെ മത്സ്യങ്ങൾ വളരെ വിചിത്രമായി പെരുമാറിയിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.

   രാവിലെ ഒൻപത് മണിക്കു തന്നെ വ൯ തോതിൽ മത്സ്യങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതേ തുടർന്ന്, ലാസു ഗ്രാമ വാസികൾ ബക്കറ്റുകളും, പാത്രങ്ങളുമൊക്കെയായി മത്സ്യം ശേഖരിക്കാ൯ രംഗത്തു വന്നു. ചൂണ്ടയോ വലയോ ഉപയോഗിക്കാതെ തന്നെ പിടിക്കാവുന്ന തരാത്തിലാണ് മീനുകൾ പ്രത്യക്ഷപ്പെട്ടത്.
   എന്നാൽ, വരാ൯ പോകുന്ന ദുരന്തത്തെപ്പേറ്റി ആർക്കും ഒരു സൂചന പോലും ഉണ്ടായിരുന്നില്ല. വരാ൯ പോകുന്ന പ്രളയത്തിന്റെ മുന്നോടിയായിരുന്നു ഈ ചാകര.

   Also Read- 'ഞാൻ നുഴഞ്ഞു കയറ്റക്കാരനല്ല, സമരത്തിൽ പങ്കെടുത്തത് റാങ്ക് ലിസ്റ്റിലുള്ള ഭാര്യയ്ക്ക് വേണ്ടി' - മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കിയ റിജു

   ചമൗലിയിലെ ദൗലി ഗംഗയുടെ മറ്റു കൈവഴികളായ നന്ദ് പ്രയാഗ്, ലങ്കാസു, കർണപ്രായാഗ് എന്നിവയിലും ഇതേ പ്രതിഭാസം നടന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ആഴത്തിൽ മാത്രം കാണപ്പെടാറുള്ള പല മത്സ്യങ്ങളും പെട്ടെന്ന് പിടിക്കാനാവുന്ന വിധത്തിൽ പുറത്തെത്തി. "സാധാരണ ഗതിയിൽ മത്സ്യങ്ങൾ ഒഴുക്കിനു മധ്യത്തിലൂടെയാണ് നീന്താറുള്ളത്. അത്ഭുതകരമെന്നോളം മീനുകൾ കരക്കു സമീപത്തു കൂടെയാണ് ഒഴുകിയത്," നാട്ടുകാരനായ അജയ് പുരോഹിത് പറയുന്നു.

   "ലങ്കാസുവിലെ ഗീർസ ഗ്രാമത്തിൽ ഈ അത്ഭുത പ്രതിഭാസത്തിന് ദൃക്സാക്ഷിയാവാ൯ അനവധി ആളുകൾ തടിച്ചു കൂടിയിരുന്നു. വെറും കൈയോടെ മീ൯ പിടിക്കൽ സാധാരണ ഗതിയിൽ സാധ്യമല്ല. എന്നാൽ, ഇത്തവണ അത്ഭുതം കാണാ൯ പോയ പലരും മത്സ്യങ്ങളുമായാണ് തിരിച്ചെത്തിയത്, " - രാധാ കൃഷ്ണ എന്ന നാട്ടുകാര൯ പറയുന്നു.

   Also Read- സൗദിയിൽ വിമാനത്താവളത്തിന് നേരെ ഹൂതി വിമതരുടെ മിസൈൽ ആക്രമണം; യാത്രാ വിമാനത്തിന് തീപിടിച്ചു

   ഇത്രയും അസാധാരണ സംബങ്ങൾ ഉണ്ടായിട്ടും, വെള്ളം യഥാർത്ഥ നിറത്തിൽ നിന്നും ചാര നിറത്തിലേക്ക് മാറിയത് ജനങ്ങൾ ശ്രദ്ധിച്ചില്ല. ഉപരിതലത്തിലുള്ള തരംഗങ്ങൾ ആണ് ദുരന്തത്തിന് കാരണമായതെന്നാണ് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നത്. ഇവ മത്സ്യങ്ങളുടെ സെൻസറുകളെ സാരമായി ബാധിച്ചിട്ടുണ്ടാവാം.
   എല്ലാ ജല ജീവികൾക്കും ഉള്ളത് പോലെ മത്സ്യങ്ങൾക്കും ബഹ്യാവയവങ്ങൾ ഉണ്ട്. ഇവ വെള്ളത്തിലെ ചെറു ചലനങ്ങളെയും മർദ്ദ വ്യത്യാസങ്ങളെയും കണ്ടെത്താ൯ സഹായിക്കുന്നു.

   ഈ ഒരു സംഭവത്തിൽ, പ്രളയത്തിന് മുൻപുള്ള ശബ്ദം മത്സ്യങ്ങൾ മനസ്സിലാക്കിയിട്ടുണ്ടാവാം. വൈദ്യൂത വാഹിനികൾ വെള്ളത്തിൽ വീണ് ഇവക്ക് ഷോക്ക് ഏറ്റിട്ടുണ്ടാവാനും സാധ്യത ഉണ്ട്. വൈൽഡ് ലൈഫ് ഇ൯സ്റ്റ്യൂട്ടിലെ ശാസ്ത്രജ്ഞനായ ശിവകുമാർ പറയുന്നു.
   റിപ്പോർട്ടുകൾ അനുസരിച്ച്, തപോവ൯ റെനി പ്രദേശത്തെ വൈദ്യുതി പദ്ധതിയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് വെള്ളപ്പൊക്കത്തിൽ ജീവ൯ നഷ്ടപ്പെട്ടിട്ടുണ്ട്. വ൯ വേഗതയിൽ വെള്ളം ഒലിച്ചു വന്നതിനെ തുടർന്ന് വൈദ്യുതി പദ്ധതിയും, നിരവധി വീടുകളും, കെട്ടിടങ്ങളും പൂർണ്ണമായി ഒലിച്ചു പോയിട്ടുണ്ടെന്നാണ് കണക്കു കൂട്ടുന്നത്.
   Published by:Rajesh V
   First published:
   )}