ദേശീയ പുരോഗതിക്കും സമാധാനത്തിനും ഐക്യത്തിനും കൂട്ടായ ശ്രമങ്ങള്‍ അനിവാര്യമാണെന്ന് പ്രധാനന്ത്രിയുമായുളള കൂടിക്കാഴ്ചയിൽ കാന്തപുരം അബൂബക്കർ മുസ്ലിയാർ പറഞ്ഞു. മാനുഷിക ലക്ഷ്യങ്ങളോടുളള പ്രതിബദ്ധത തുടരുമെന്നും കൂടിക്കാഴ്ചയിൽ സന്തുഷ്ടനെന്നും മോദി പറഞ്ഞതായി കാന്തപുരം അബൂബക്കർ മുസ്ലിയാർ പറഞ്ഞു.
സാമൂഹികം, മാനുഷികം, വിദ്യാഭ്യാസം, വികസനം തുടങ്ങിയ വിവിധ മേഖലകളെക്കുറിച്ച് ഇരുവരും അർത്ഥവത്തായ ചർച്ചകൾ നടത്തിയെന്ന് ചർച്ചകള്‍ക്ക് ശേഷം അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ ക്ഷേമം, പ്രധാനപ്പെട്ട അന്താരാഷ്ട്ര സംഭവവികാസങ്ങൾ എന്നിവയും ചർച്ചാവിഷയമായി. 'മാനവികതയ്ക്കൊപ്പം' എന്ന പ്രമേയത്തിൽ അടുത്തിടെ കേരളത്തിൽ നടത്തിയ യാത്രയ്ക്കിടെ വിവിധ ജനവിഭാഗങ്ങളിൽ നിന്ന് ലഭിച്ച പരാതികളും നിർദ്ദേശങ്ങളും ഗ്രാൻഡ് മുഫ്തി പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. വരാനിരിക്കുന്ന വിശുദ്ധ റമദാൻ മാസത്തെക്കുറിച്ചുള്ള സന്ദേശവും അദ്ദേഹം പ്രധാനമന്ത്രിക്ക് കൈമാറി.
advertisement
ഇതും വായിക്കുക: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കാന്തപുരം അബൂബക്കർ മുസ്ലിയാർ കൂടിക്കാഴ്ച നടത്തി
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെയും ജാമിഅ മർക്കസിന്റെയും നേതൃത്വത്തിൽ നടക്കുന്ന വിദ്യാഭ്യാസ-സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇത്തരം പ്രവർത്തനങ്ങൾ സമൂഹത്തിന്റെ പുരോഗതിക്കും ആഗോളതലത്തിൽ ഇന്ത്യയുടെ യശസ്സ് ഉയർത്തുന്നതിനും വലിയ സംഭാവനകൾ നൽകുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സാമ്പത്തിക വളർച്ചയ്‌ക്കൊപ്പം സന്തോഷവും മാനവ വികസന സൂചികകളും മുൻനിർത്തിയുള്ള എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനത്തിന്റെ പ്രാധാന്യം ചർച്ചയിൽ ഊന്നിപ്പറഞ്ഞു. ജനസംഖ്യാനുപാതവും പ്രാദേശിക സന്തുലിതാവസ്ഥയും പരിഗണിച്ചുള്ള വിഭവ വിതരണം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി ഷേയ്ഖ് അബ്ദുൽ റഹ്മാൻ സഖാഫി, മർക്കസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരി എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
"ഇന്ത്യയുടെ ഗ്രാൻഡ് മുഫ്തി ശൈഖ് അബൂബക്കർ അഹമ്മദ് സാഹിബുമായി (കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാർ) വളരെ നല്ലൊരു സംവാദം നടത്തി. വിവിധ വിഷയങ്ങളിൽ ഞങ്ങൾ ആശയങ്ങൾ പങ്കുവെച്ചു. സാമൂഹിക സൗഹാർദേ, സാഹോദര്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനും അദ്ദേഹം നടത്തുന്ന പരിശ്രമങ്ങൾ ഏറെ ശ്രദ്ധേയമാണ്."- കൂടിക്കാഴ്ചക്ക് ശേഷം പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
Summary: Following his high-profile meeting with Prime Minister Narendra Modi in New Delhi, the Grand Mufti of India, Sheikh Abubakr Ahmad (Kanthapuram A.P. Aboobacker Musliyar), stated that Muslims are safe in India and do not face a sense of insecurity. Speaking to CNN-News18, the Grand Mufti asserted that the Muslim community in India is secure and dismissed claims of widespread insecurity within the country. During the meeting, he emphasized that collective efforts from all sections of society are essential for national progress, peace, and unity.
