തൊഴിലില്ലായ്മ, പണപ്പെരുപ്പം, ക്രമസമാധാന പ്രശ്നങ്ങൾ എന്നിവ നേരിടുമ്പോൾ വിദ്യാഭ്യാസ ബിരുദം രാജ്യത്തെ രാഷ്ട്രീയ വിഷയമാകുന്നതെങ്ങനെയെന്നും അദ്ദേഹം ചോദിച്ചു.
പ്രതിപക്ഷം ബിജെപിക്കെതിരെ ഉയർത്തിക്കൊണ്ടു വരുന്ന ആരോപണങ്ങളുടെ മുനയൊടിക്കുന്നതാണ് സമീപ കാലത്തെ പവാറിന്റെ പല ഇടപെടലുകളും.
Also Read-സവർക്കറെ പുകഴ്ത്തി ശരദ് പവാർ; ‘ശാസ്ത്ര ബോധമുള്ള ദേശീയവാദി’
അദാനി ഗ്രൂപ്പിനെതിരെ സംയുക്ത പാർലമെന്ററി കമ്മിറ്റി (ജെപി
സി) അന്വേഷണത്തെക്കാൾ സുപ്രീം കോടതി പാനലിന്റെ അന്വേഷണമാണ് നല്ലതെന്നു പറഞ്ഞ് പ്രതിപക്ഷ നിരയിൽ ആശയക്കുഴപ്പം സൃഷ്ടിച്ച പവാർ, അദാനി രാജ്യത്തിനു നൽകുന്ന സംഭാവനകൾ അവഗണിക്കരുതെന്നും ഓർമിപ്പിച്ചിരുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ സവർക്കർ വിരുദ്ധ പ്രസ്താവന വിവാദമായപ്പോഴും വ്യത്യസ്ത അഭിപ്രായമാണ് ശരദ് പവാര്‍ പ്രകടിപ്പിച്ചത്.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
April 11, 2023 9:17 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
മോദിയുടെ വിദ്യാഭ്യാസ യോഗ്യതയല്ല ചര്‍ച്ച ചെയ്യേണ്ട വിഷയം; ആവര്‍ത്തിച്ച് ശരദ് പവാര്‍