സവർക്കറെ പുകഴ്ത്തി ശരദ് പവാർ; 'ശാസ്ത്ര ബോധമുള്ള ദേശീയവാദി'
- Published by:Naseeba TC
- news18-malayalam
Last Updated:
സവർക്കർ ദേശീയ പ്രശ്നമല്ല. നിലവിൽ രാജ്യം നിരവധി പ്രതിസന്ധികൾ നേരിടുന്നുണ്ട്. അതിലേക്കാണ് ശ്രദ്ധ വേണ്ടതെന്നും പവാർ പറഞ്ഞു
സവർക്കറെ പുകഴ്ത്തി എൻസിപി നേതാവ് ശരദ് പവാർ. ശാസ്ത്രബോധമുള്ള പുരോഗമനവാദിയെന്നാണ് സവർക്കറെ ശരദ് പവാർ വിശേഷിപ്പിച്ചത്. രാഹുൽ ഗാന്ധി സവർക്കറെ കുറിച്ച് നടത്തിയ പരാമർശങ്ങൾ രാഷ്ട്രീയ വിവാദമാകുന്നത് മറ്റ് ഗുരുതര വിഷയങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ വ്യതിചലിപ്പിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.
മുൻപ് താനും സവർക്കറെ കുറിച്ച് ഇത്തരം പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. എന്നാൽ അത് സവർക്കർ നേതാവായിരുന്ന ഹിന്ദു മഹാസഭയുമായി ബന്ധപ്പെട്ടായിരുന്നു. സവർക്കർ അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ പുരോഗമനവാദിയായ നേതാവായിരുന്നു. തന്റെ വീടിന് മുമ്പിൽ ക്ഷേത്രം നിർമിച്ച സവർക്കർ അതിന്റെ നടത്തിപ്പിന് നിയോഗിച്ചത് വാൽമീകി സമുദായത്തിൽപെട്ട ആളെയായിരുന്നു.
Also Read- ‘മോദി’ പരാമർശം; ജയിൽശിക്ഷ വിധിച്ചതിനെതിരെ രാഹുൽ ഗാന്ധി തിങ്കളാഴ്ച അപ്പീൽ നൽകും
രാഹുൽ ഗാന്ധി സവർക്കറെ കുറിച്ച് നടത്തിയ പരാമർശം അംഗീകരിക്കാനാകില്ലെന്ന് ശിവസേന ഉദ്ധവ് വിഭാഗം വ്യക്തമാക്കിയതിനു പിന്നാലെയാണ് ശരദ് പവാറിന്റെ പരാമർശം. സവർക്കർ ഇന്നത്തെ ദേശീയ പ്രശ്നമല്ല. നിലവിൽ രാജ്യം നിരവധി പ്രതിസന്ധികൾ നേരിടുന്നുണ്ട്. എല്ലാവരുടേയും ശ്രദ്ധ വേണ്ടത് അവിടെയാണ്.
advertisement
Also Read- ‘ആ വിപ്ലവത്തിന്റെ പേര് രാഹുൽ ഗാന്ധി’; പത്ത് മാസത്തെ ജയിൽ വാസത്തിനു ശേഷം പുറത്തിറങ്ങിയ നവജ്യോത് സിംഗ് സിദ്ദു
രാഹുലിന്റെ പരാമർശം ബിജെപി വലിയ പ്രശ്നമാക്കി ഉയർത്തിക്കൊണ്ടുവരേണ്ടതില്ല. മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലത്തും ഇത്തരം പ്രസ്താവനകൾ ഉണ്ടായിരുന്നു. അതിനെ ക്രിയാത്മകമായി കാണണമെന്നും ശരദ് പവാർ പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
April 02, 2023 11:25 AM IST