TRENDING:

അമ്മയെ കാണാൻ നരേന്ദ്ര മോദി ഗുജറാത്തിലേക്ക്; പിന്നെ അവിടുന്ന് കാശിയിലേക്കും

Last Updated:

Narendra Modi to seek blessings from his mother in Gujarat | നാളെ വൈകുന്നേരം മോദി യാത്ര തിരിക്കും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തെരഞ്ഞെടുപ്പ് കഴിഞ്ഞു, ഫലം വന്നു. ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾക്കുള്ളിൽ നരേന്ദ്ര മോദി വീണ്ടും അധികാരത്തിലേക്ക്. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ചെയ്തു തീർക്കാൻ കുറച്ചു കാര്യങ്ങൾ കൂടി. പ്രചാരണവും തിരക്കുകളുമായി കഴിഞ്ഞ ദിനങ്ങൾ പൊയ്ക്കഴിഞ്ഞു. ഇനി മോദി നേരെ പോകുന്നത് അമ്മ ഹീരാബെൻ മോദിയെ കാണാനാണ്. ഗുജറാത്തിൽ ചെന്ന് അമ്മയുടെ അനുഗ്രഹം വാങ്ങണം. അവിടുന്ന് നേരെ കാശിയിലേക്കും. തന്നിൽ രണ്ടാം വട്ടവും വിശ്വാസം അർപ്പിച്ച ജനങ്ങൾക്കുള്ള നന്ദി രേഖപ്പെടുത്തലാണ് ഉദ്ദേശം. ട്വിറ്റർ വഴി തന്റെ പ്രിയ ജനങ്ങളോട് പറഞ്ഞ ശേഷമാണ് മോദി യാത്ര തിരിക്കുന്നത്. നാളെ വൈകുന്നേരം അമ്മയെ കാണാൻ പോകും.
advertisement

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വാരാണസിയിൽ മികച്ച വിജയം നേടിയ ശേഷം മോദിയുടെ അമ്മ ഗാന്ധിനഗറിലെ വീടിനു പുറത്ത് അണികൾക്ക് മുൻപിൽ കൂപ്പുകൈയോടെ പ്രത്യക്ഷപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ ദിവസം ബി.ജെ.പി.യുടെ മുതിർന്ന നേതാക്കളായ മുരളി മനോഹർ ജോഷിയെയും എൽ.കെ. അദ്വാനിയെയും മോദി സന്ദർശിച്ചിരുന്നു. ഇരുവരുടെയും അനുഗ്രഹം വാങ്ങി കുറച്ചു നേരം അവർക്കൊപ്പം ചിലവഴിച്ച ശേഷമാണ് തിരികെ പോയത്. ബി.ജെ.പി. അധ്യക്ഷൻ അമിത് ഷായ്‌ക്കൊപ്പം ആയിരുന്നു സന്ദർശനം.

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
അമ്മയെ കാണാൻ നരേന്ദ്ര മോദി ഗുജറാത്തിലേക്ക്; പിന്നെ അവിടുന്ന് കാശിയിലേക്കും