advertisement

റാപ്പര്‍ വേടന്റെ വിവാഹം അസൗകര്യങ്ങളെ തുടര്‍ന്ന് സബ് രജിസ്റ്റർ ഓഫീസില്‍ നിന്ന് വീട്ടിലേക്ക്

Last Updated:

തൃശ്ശൂരിലെ വേടന്റെ വസതിയിൽ വച്ച് നടക്കുന്ന ലളിതമായ ചടങ്ങിലൂടെയാവും വിവാഹം

News18
News18
തൃശ്ശൂർ: പ്രശസ്ത മലയാളം റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിയും എഴുത്തുകാരി നവമി ലതയും ഇന്ന് വിവാഹിതരാവും. തൃശ്ശൂരിലെ വേടന്റെ വസതിയിൽ വച്ച് നടക്കുന്ന ലളിതമായ ചടങ്ങിലൂടെയാവും വിവാഹം. സബ് രജിസ്ട്രാർ ഓഫീസിലെ തിരക്ക് പരിഗണിച്ച് ഉദ്യോഗസ്ഥർ വീട്ടിലെത്തിയാവും വിവാഹ നടപടിക്രമങ്ങൾ പൂർത്തിയാക്കുക.
ഇന്ത്യൻ ഭരണഘടന സാക്ഷിയാക്കി തികച്ചും ലളിതമായ രീതിയിലാണ് വിവാഹം നടക്കുന്നതെന്ന് ഇരുവരും അറിയിച്ചു. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് ചടങ്ങിൽ പങ്കെടുക്കുന്നത്. "വളരെ ലളിതമായ രീതിയിൽ വിവാഹിതരാകുന്നു, വളർച്ചയിൽ കൂടെ നിന്ന ഒരുപാട് പേരെ ക്ഷണിക്കാൻ സാധിക്കാത്തതിൽ പരിഭവിക്കരുത്, എല്ലാവരുടെയും അനുഗ്രഹം വേണം" എന്ന് വിവാഹത്തിന് മുന്നോടിയായി പുറത്തിറക്കിയ വീഡിയോയിൽ വേടൻ പറഞ്ഞു.
ദീർഘകാലമായി പ്രണയത്തിലായിരുന്നു വേടനും മലപ്പുറം സ്വദേശിയായ നവമിയും. വേടന്റെ സൂപ്പർഹിറ്റ് ഗാനമായ 'മോണലോവ' നവമിയെ കുറിച്ചുള്ളതാണെന്ന് അദ്ദേഹം മുൻപ് വെളിപ്പെടുത്തിയിരുന്നു. വിവാഹം രഹസ്യമായി വെക്കാനായിരുന്നു ആദ്യ തീരുമാനമെങ്കിലും, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഒരു പൊതുവേദിയിൽ വെച്ച് ഇക്കാര്യം പ്രഖ്യാപിച്ചതോടെയാണ് വിവാഹവിവരം പുറത്തായത്.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Buzz/
റാപ്പര്‍ വേടന്റെ വിവാഹം അസൗകര്യങ്ങളെ തുടര്‍ന്ന് സബ് രജിസ്റ്റർ ഓഫീസില്‍ നിന്ന് വീട്ടിലേക്ക്
Next Article
advertisement
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം 
  • പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം

  • ഏപ്രിൽ 4 ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 9 മണി വരെ നിരവധി റോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്

  • നിയമനടപടികള്‍ ഉള്‍പ്പെടെ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ റിക്കവറി വാഹനത്തില്‍ നീക്കം ചെയ്യുമെന്ന് മുന്നറിയിപ്പ്

View All
advertisement