advertisement

IDFC ഫസ്റ്റ് ബാങ്കിൽ വൻ ക്രമക്കേട്; ഹരിയാന സർക്കാർ അക്കൗണ്ടുകളിൽ നിന്ന് 590 കോടി കാണാനില്ല; 4 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Last Updated:

ഹരിയാന സർക്കാരുമായി ബന്ധപ്പെട്ട അക്കൗണ്ടുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്

News18
News18
ചണ്ഡീഗഡ്: ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിന്റെ ചണ്ഡീഗഡ് ശാഖയിൽ 590 കോടി രൂപയുടെ വൻ സാമ്പത്തിക തട്ടിപ്പ് നടന്നതായി റിപ്പോർട്ട്. ഹരിയാന സർക്കാരുമായി ബന്ധപ്പെട്ട അക്കൗണ്ടുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. സംഭവത്തിൽ നാല് ബാങ്ക് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഹരിയാന സർക്കാർ വകുപ്പുകളിലൊന്ന് ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യാനും പണം മറ്റൊരു ബാങ്കിലേക്ക് മാറ്റാനും ആവശ്യപ്പെട്ടതോടെയാണ് തട്ടിപ്പ് വെളിച്ചത്തായത്. ബാങ്ക് രേഖകളിലെ ബാലൻസും സർക്കാർ വകുപ്പ് നൽകിയ കണക്കും തമ്മിൽ വലിയ വ്യത്യാസം കണ്ടെത്തി. തുടർന്ന് ഫെബ്രുവരി 18 മുതൽ നടത്തിയ ആഭ്യന്തര പരിശോധനയിൽ മറ്റ് സർക്കാർ അക്കൗണ്ടുകളിലും സമാനമായ തിരിമറികൾ നടന്നതായി വ്യക്തമായി.
ചണ്ഡീഗഡ് ശാഖയിലെ ചില ജീവനക്കാരും പുറത്തുള്ള വ്യക്തികളും ചേർന്നാണ് തട്ടിപ്പ് നടത്തിയതെന്നാണ് ബാങ്കിന്റെ പ്രാഥമിക നിഗമനം. കേസുമായി ബന്ധപ്പെട്ട് ബാങ്കിലെ നാല് ഉദ്യോഗസ്ഥരെ ഉടൻ തന്നെ സസ്പെൻഡ് ചെയ്തു. കൂടാതെ സ്വതന്ത്ര ഏജൻസിയെ ഉപയോഗിച്ച് ഫോറൻസിക് ഓഡിറ്റ് നടത്താൻ തീരുമാനിച്ചു. സംശയാസ്പദമായ അക്കൗണ്ടുകളിലെ പണം മരവിപ്പിക്കാൻ മറ്റ് ബാങ്കുകൾക്ക് നിർദ്ദേശം നൽകിയതായി പോലീസ് അറിയിച്ചു. മറ്റ് സാധാരണ ഇടപാടുകാരുടെ അക്കൗണ്ടുകളെ ഈ തട്ടിപ്പ് ബാധിക്കില്ലെന്നും ഒരു പ്രത്യേക വിഭാഗം സർക്കാർ അക്കൗണ്ടുകളിൽ മാത്രമാണ് പ്രശ്നമെന്നും ബാങ്ക് അധികൃതർ അറിയിച്ചു. ഏകദേശം 590 കോടി രൂപയുടെ തിരിമറിയാണ് നിലവിൽ കണക്കാക്കുന്നത്.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
IDFC ഫസ്റ്റ് ബാങ്കിൽ വൻ ക്രമക്കേട്; ഹരിയാന സർക്കാർ അക്കൗണ്ടുകളിൽ നിന്ന് 590 കോടി കാണാനില്ല; 4 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement