advertisement

കേരളത്തിൽ ഇത്തവണ ബിജെപി ഭരണം; മോദിയുടെ സ്വപ്നം യാഥാർഥ്യമാക്കാൻ സാധിക്കുമെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു

Last Updated:

സംസ്ഥാനത്തെ യഥാർത്ഥ ബദൽ ശക്തി ബിജെപിയാണെന്നും മന്ത്രി അവകാശപ്പെട്ടു

News18
News18
കൊച്ചി: കേരളത്തിൽ ബിജെപി ഇത്തവണ ഭരണം പിടിക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജു. കൊച്ചി തൃക്കാക്കരയിൽ ബിജെപി മധ്യമേഖലാ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ കേരളത്തിലെ ജനങ്ങൾക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ വർഷങ്ങളിൽ കേവലം സാന്നിധ്യം അറിയിക്കാനാണ് പാർട്ടി മത്സരിച്ചതെങ്കിൽ ഇത്തവണ കേരളത്തിൽ സർക്കാർ രൂപീകരിക്കാനാണ് ബിജെപി പോരാടുന്നത്. സംസ്ഥാനത്തെ യഥാർത്ഥ ബദൽ ശക്തി ബിജെപിയാണെന്നും മന്ത്രി അവകാശപ്പെട്ടു. മധ്യമേഖലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായാണ് തൃക്കാക്കരയിൽ പുതിയ ഓഫീസ് സജ്ജമാക്കിയിരിക്കുന്നത്.
ബിജെപിയുടെ മധ്യമേഖലാ വാർ റൂം ഒരു കോർപ്പറേറ്റ് ഓഫീസല്ലെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പ്രവർത്തന കേന്ദ്രമാണെന്നും ചടങ്ങിൽ പങ്കെടുത്ത ട്വന്റി ട്വന്റി ചെയർമാൻ സാബു എം. ജേക്കബ് പറഞ്ഞു. മധ്യതിരുവിതാംകൂറിൽ പാർട്ടിയുടെ സ്വാധീനം വർദ്ധിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേരളത്തിൽ ഇത്തവണ ബിജെപി ഭരണം; മോദിയുടെ സ്വപ്നം യാഥാർഥ്യമാക്കാൻ സാധിക്കുമെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു
Next Article
advertisement
യു.എസ് സുപ്രീം കോടതി വിധി വെച്ച് കളിക്കുന്ന രാജ്യങ്ങൾക്ക് ഉയർന്ന നികുതി ചുമത്തുമെന്ന് ട്രംപിന്റെ ഭീഷണി
യു.എസ് സുപ്രീം കോടതി വിധി വെച്ച് കളിക്കുന്ന രാജ്യങ്ങൾക്ക് ഉയർന്ന നികുതി ചുമത്തുമെന്ന് ട്രംപിന്റെ ഭീഷണി
  • യൂറോപ്യൻ യൂണിയൻ യുഎസുമായുള്ള പ്രധാന വ്യാപാര കരാർ താൽക്കാലികമായി നിർത്തിവെക്കുന്നു

  • അമേരിക്കൻ സുപ്രീം കോടതി വിധി വെച്ച് കളിക്കുന്ന രാജ്യങ്ങൾക്ക് ട്രംപ് കടുത്ത നികുതി ഭീഷണി ഉന്നയിച്ചു

  • യൂറോപ്യൻ ഉൽപ്പന്നങ്ങൾക്ക് 15 ശതമാനം നികുതി നിലവിൽ നിശ്ചയിച്ചെങ്കിലും കൂടുതൽ വർദ്ധനവ് സാധ്യത

View All
advertisement