ചന്ദ്രയാന്‍ മൂന്നിന്റെ എല്ലാ ഉപകരണങ്ങളും കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ട്. അറിയപ്പെടാത്ത പല വിലപ്പെട്ട വിവരങ്ങളും ലഭിച്ചിട്ടുണ്ട്. ശാസ്ത്രജ്ഞര്‍ അത് വിശകലനം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം വെങ്ങാനൂരില്‍ പൗര്‍ണമിക്കാവില്‍ ദര്‍ശനത്തിന് എത്തിയതായിരുന്നു അദ്ദേഹം.
Also Read- അടുത്തത് സൂര്യൻ; ആദിത്യ L 1 ലോഞ്ചിംഗിനൊരുങ്ങി ISRO;പരീക്ഷണം സെപ്റ്റംബറിൽ
ക്ഷേത്രം അധികൃതര്‍ പൂര്‍ണകുംഭം നല്‍കിയാണ് സോമനാഥിനെ സ്വീകരിച്ചത്. ക്ഷേത്രത്തില്‍ അദ്ദേഹം പ്രത്യേകം പൂജകളും കഴിപ്പിച്ചു. ശാസ്ത്രവും വിശ്വാസവും രണ്ടും രണ്ടായി കാണമെന്നും വിശ്വസം തന്റെ വ്യക്തിപരമായ കാര്യമാണെന്നും സോമനാഥ് പ്രതികരിച്ചു.
“ഞാൻ ഒരു പര്യവേക്ഷകനാണ്. ഞാൻ ചന്ദ്രനെ പര്യവേക്ഷണം ചെയ്യുന്നു. അതിനൊപ്പം ആന്തരികമായും പര്യവേഷണം നടത്തുന്നു. അതിനാൽ ശാസ്ത്രത്തെയും ആത്മീയതയെയും പര്യവേക്ഷണം ചെയ്യുന്നത് എന്റെ ജീവിതയാത്രയുടെ ഭാഗമാണ്. ധാരാളം ക്ഷേത്രങ്ങൾ സന്ദർശിക്കുകയും ധാരാളം ഗ്രന്ഥങ്ങൾ വായിക്കുകയും ചെയ്യുന്നയാളാണ്. ഈ പ്രപഞ്ചത്തിൽ നമ്മുടെ അസ്തിത്വത്തിന്റെയും നമ്മുടെ യാത്രയുടെയും അർത്ഥം കണ്ടെത്താനാണ് ഞാൻ ശ്രമിക്കുന്നത്. ആന്തരികവും ബാഹ്യവുമായ സ്വയം പര്യവേക്ഷണം ചെയ്യാനും കണ്ടെത്താനും നാമെല്ലാവരും നിർമ്മിച്ച സംസ്കാരത്തിന്റെ ഭാഗമാണിത്. അതുകൊണ്ട് ബാഹ്യമായതിന്, ഞാൻ ശാസ്ത്രം ചെയ്യുന്നു, ആന്തരികത്തിന് ഞാൻ ക്ഷേത്രങ്ങൾ സന്ദർശിക്കുന്നു”.- ഐഎസ്ആർഒ ചെയര്‍മാന്റെ വാക്കുകൾ.
ചന്ദ്രയാൻ 3 നൂറു ശതമാനം വിജയകരമായ ദൗത്യമാണ്. ചന്ദ്രയാൻ 3 ചിത്രങ്ങൾ എടുക്കുന്നുണ്ട്. നല്ല ചിത്രങ്ങൾ പിന്നാലെ വരും. പ്രഗ്യൻ ലൻഡറിന്‍റെ ചിത്രം എടുത്തിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ പുറത്ത് വിടും. ചിത്രങ്ങളെക്കാൾ ഇപ്പോൾ പ്രാധാന്യം നൽകുന്നത് പരീക്ഷണ ഉപകരണങ്ങളിൽ നിന്നുള്ള ശാസ്ത്രീയ വിവരങ്ങൾക്കാണെന്നും അദ്ദേഹം പറഞ്ഞു.