അടുത്തത് സൂര്യൻ; ആദിത്യ L 1 ലോഞ്ചിംഗിനൊരുങ്ങി ISRO;പരീക്ഷണം സെപ്റ്റംബറിൽ
- Published by:Naseeba TC
- news18-malayalam
Last Updated:
ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ശുക്രനിലേക്കുമൊക്കെ നമ്മൾ സഞ്ചരിക്കും. അതിനുള്ള ആത്മവിശ്വാസമുണ്ടെന്നും ഐഎസ്ആർഒ ചെയർമാൻ
തിരുവനന്തപുരം: ആദിത്യ എൽ വൺ ലോഞ്ച് സെപ്റ്റംബറിൽ എന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. തിയതി ഉടൻ പ്രഖ്യാപിക്കും. ചാന്ദ്രയാൻ ദൗത്യത്തിന് ശേഷം തിരുവനന്തപുരത്ത് തിരിച്ചെത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചന്ദ്രയാൻ മൂന്നിൽ നിന്ന് വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ശുക്രനിലേക്കുമൊക്കെ നമ്മൾ സഞ്ചരിക്കും. അതിനുള്ള ആത്മവിശ്വാസമുണ്ട്. ശാസ്ത്രീയ പര്യവേക്ഷണങ്ങൾ തുടരുകയാണ്. ശാസ്ത്രീയ പഠനങ്ങൾക്കാണ് മുൻഗണന നൽകുന്നത്. നല്ല ചിത്രങ്ങൾ പിന്നാലെ വരും.
Also Read- ‘അടുത്ത ലക്ഷ്യം സൂര്യൻ ‘; ISROയുടെ ആദിത്യ എൽ1 സോളാർ മിഷനേക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
അടുത്ത ചാന്ദ്രദൗത്യത്തിന് അംഗീകാരമായിട്ടില്ല. ഗഗൻയാൻറെ അടുത്ത പരീക്ഷണം ഒക്ടോബറിൽ ഉണ്ടാകും. ഐഎസ്ആർഒയുടെ ദൗത്യങ്ങൾക്ക് രാജ്യം മുഴുവൻ പിന്തുണ നൽകുന്നുണ്ട്. ചന്ദ്രയാൻ 3 നൂറു ശതമാനം വിജയകരമായ ദൗത്യമാണ്. ചന്ദ്രയാൻ 3 ചിത്രങ്ങൾ എടുക്കുന്നുണ്ട്. നല്ല ചിത്രങ്ങൾ പിന്നാലെ വരും. പ്രഗ്യൻ ലൻഡറിന്‍റെ ചിത്രം എടുത്തിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ പുറത്ത് വിടും
advertisement
Also Read- ചന്ദ്രയാന്‍-3 ഒരു ചവിട്ടുപടി; ലാന്‍ഡറിന്റെയും റോവറിന്റെയും പ്രവര്‍ത്തനം നല്ല നിലയില്‍, ചില വെല്ലുവിളികളുമുണ്ട്: ISRO മേധാവി
നിരവധി ദൗത്യങ്ങൾ വരാനിരിക്കുന്നുണ്ടെന്നും എല്ലാ മാസവും വാർത്ത പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. ജപ്പാനുമായി ചേർന്നുള്ള ലൂപക്‌സ് പദ്ധതി വൈകാതെ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
സൂര്യനെ കുറിച്ച് പഠിക്കുന്ന ആദ്യത്തെ ബഹിരാകാശ അധിഷ്ഠിത ഇന്ത്യൻ ദൗത്യമായിരിക്കും ആദിത്യ എൽ1. ഭൂമിയിൽ നിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റർ അകലെയുള്ള സൂര്യ-ഭൗമ വ്യവസ്ഥയുടെ ലഗ്രാഞ്ച് പോയിന്റ് 1 (L1) ന് ചുറ്റുമുള്ള ഒരു ഹാലോ ഭ്രമണപഥത്തിൽ പേടകത്തെ സ്ഥാപിക്കും.
advertisement
ആദിത്യ-എൽ1 ദൗത്യത്തിന്റെ പ്രധാന ശാസ്ത്ര ലക്ഷ്യങ്ങൾ
- സോളാർ അപ്പർ അറ്റ്മോസ്ഫെറിക് (ക്രോമോസ്ഫിയറും കൊറോണയും) ചലനാത്മകതയെക്കുറിച്ചുള്ള പഠനം.
- ക്രോമോസ്ഫെറിക്, കൊറോണൽ ഹീറ്റിംഗ്, ഭാഗികമായി അയോണൈസ്ഡ് പ്ലാസ്മയുടെ ഭൗതികശാസ്ത്രം, കൊറോണൽ മാസ് എജക്ഷനുകളുടെ ആരംഭം, ഫ്ലെയറുകൾ എന്നിവയുടെ പഠനം
- സൂര്യനിൽ നിന്നുള്ള കണികാ ചലനാത്മകതയെക്കുറിച്ചുള്ള പഠനത്തിന് ഡാറ്റ നൽകുന്ന ഇൻ-സിറ്റു കണികയും പ്ലാസ്മ പരിസ്ഥിതിയും നിരീക്ഷിക്കുക.
- സോളാർ കൊറോണയുടെ ഭൗതികശാസ്ത്രവും അതിന്റെ ചൂടാക്കൽ സംവിധാനവും.
- കൊറോണൽ, കൊറോണൽ ലൂപ്പുകൾ പ്ലാസ്മയുടെ ഡയഗ്നോസ്റ്റിക്സ്: താപനില, വേഗത, സാന്ദ്രത.
- CME-കളുടെ വികസനം, ചലനാത്മകത, ഉത്ഭവം.
- ഒന്നിലധികം പാളികളിൽ (ക്രോമോസ്ഫിയർ, ബേസ്, എക്സ്റ്റൻഡഡ് കൊറോണ) സംഭവിക്കുന്ന പ്രക്രിയകളുടെ ക്രമം തിരിച്ചറിയുക, ഇത് ഒടുവിൽ സൗരവികിരണ സംഭവങ്ങളിലേക്ക് നയിക്കുന്നു.
- സോളാർ കൊറോണയിലെ കാന്തികക്ഷേത്ര ടോപ്പോളജിയും കാന്തികക്ഷേത്ര അളവുകളും.
- ബഹിരാകാശ കാലാവസ്ഥയ്ക്കുള്ള ഡ്രൈവറുകൾ (സൗരവാതത്തിന്റെ ഉത്ഭവം, ഘടന, ചലനാത്മകത.
advertisement
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
August 27, 2023 10:37 AM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
അടുത്തത് സൂര്യൻ; ആദിത്യ L 1 ലോഞ്ചിംഗിനൊരുങ്ങി ISRO;പരീക്ഷണം സെപ്റ്റംബറിൽ