രാഹുൽ ഗാന്ധിയുടെ അടുത്ത വൃത്തങ്ങൾ തിരഞ്ഞെടുപ്പ് ടിക്കറ്റുകൾ വിൽക്കുകയാണെന്നും എന്നാൽ തന്റെ ചുറ്റും നടക്കുന്നത് എന്താണെന്ന് പോലും അദ്ദേഹം അറിയുന്നില്ലെന്നും സിദ്ധു കുറ്റപ്പെടുത്തി. രാഹുൽ നന്നായി സംസാരിക്കുമെങ്കിലും പറയുന്നതും പ്രവർത്തിക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും അവർ പറഞ്ഞു.
പഞ്ചാബിലെ പാർട്ടിയുടെ തകർച്ചയെക്കുറിച്ച് സംസാരിക്കാൻ കഴിഞ്ഞ എട്ടു മാസമായി താൻ സമയം ചോദിക്കുന്നുണ്ടെങ്കിലും അദ്ദേഹം അതിന് തയ്യാറായിട്ടില്ലെന്ന് അവർ വെളിപ്പെടുത്തി. തന്റെ കീഴിലുള്ളവർ എന്താണ് ചെയ്യുന്നതെന്ന് അറിയില്ലെങ്കിൽ ആ കസേരയിൽ ഇരിക്കാൻ രാഹുൽ അർഹനല്ലെന്നും നവ്ജോത് കൗർ സിദ്ധു തുറന്നടിച്ചു. പഞ്ചാബിന് വേണ്ടി തങ്ങൾ എല്ലാം ഉപേക്ഷിച്ചവരാണെന്നും എന്നാൽ വാഗ്ദാനം ചെയ്ത സ്ഥാനങ്ങളൊന്നും നൽകാൻ കോൺഗ്രസ് തയ്യാറായില്ലെന്നും അവർ കൂട്ടിച്ചേർത്തു.
advertisement
സ്വന്തം ചുറ്റുമുള്ളവർ അഴിമതിക്കാരായിരിക്കുമ്പോൾ എന്തിനാണ് രാഹുൽ പുറത്തുള്ള അഴിമതിയെക്കുറിച്ച് സംസാരിക്കുന്നതെന്നും അവർ ചോദിച്ചു. താഴെത്തട്ടിലെ യാഥാർത്ഥ്യങ്ങൾ അറിയാതെ ഒരു സ്വപ്നലോകത്താണ് രാഹുൽ കഴിയുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിരൽ ചൂണ്ടാൻ രാഹുലിന് അർഹതയില്ലെന്നും വ്യക്തിപരമായ സത്യസന്ധതയിൽ മോദിയെ സ്പർശിക്കാൻ പോലും രാഹുലിന് കഴിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.
പഞ്ചാബ് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്ജ്യോത് സിങ് സിദ്ദുവിന്റെ ഭാര്യ കൂടിയായ നവ്ജോത് കൗര്‍ സിദ്ദുവിനെ അച്ചടക്ക ലംഘനത്തിന് ഈയിടെയാണ് കോണ്‍ഗ്രസ് പുറത്താക്കിയത്.
