TRENDING:

റിപ്പബ്ലിക് ദിനത്തെ വരവേൽക്കാൻ രാജ്യമൊരുങ്ങി; പ്രധാനമന്ത്രിയുമായി എൻസിസി കേഡറ്റുകളും കലാകാരൻമാരും കൂടിക്കാഴ്ച നടത്തി

Last Updated:

ലോകാ സമസ്താ സുഖനോ ഭവന്തു എന്ന ദർശനവും ലോകത്തിന് സമ്മാനിച്ചത് ഭാരതമാണ്. സ്ത്രീകളെ ദൈവതുല്യരായി കാണുന്ന നാടാണ് ഭാരതമെന്നും പ്രധാനമന്ത്രി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായി എൻസിസി കേഡറ്റുകളും റിപ്പബ്ലിക് ദിനത്തിൽ പരിപാടി അവതരിപ്പിക്കുന്ന വിവിധ കലാകാരൻമാരും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു. സത്യം ജയിക്കണമെന്നാണ് ഭാരതം പഠിപ്പിച്ചിട്ടുള്ളതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
advertisement

അഹിംസയാണ് പരമമായ ധർമ്മമെന്ന് പഠിപ്പിച്ചത് ഭാരതമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. നാനാത്വത്തിൽ ഏകത്വം ഭാരതത്തിന്‍റെ മാത്രം പ്രത്യേകതയാണ്. ലോകാ സമസ്താ സുഖനോ ഭവന്തു എന്ന ദർശനവും ലോകത്തിന് സമ്മാനിച്ചത് ഭാരതമാണ്. സ്ത്രീകളെ ദൈവതുല്യരായി കാണുന്ന നാടാണ് ഭാരതമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയുടെ പ്രസംഗം ഏറെ പ്രചോദനം നൽകുന്നതാണെന്ന് കലാകാരൻമാരും എൻസിസി കേഡറ്റുകളും പറഞ്ഞു. പ്രധാനമന്ത്രിക്ക് മുന്നിൽ പരിപാടികൾ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്നും അവർ പറഞ്ഞു. പ്രധാനമന്ത്രിയെ സന്ദർശിക്കാനായത് അഭിമാനകരമായ മുഹൂർത്തമായിരുന്നുവെന്നും എൻസിസി കേഡറ്റുകൾ പറഞ്ഞു.

advertisement

കേരളത്തിൽനിന്ന് ഉൾപ്പടെ നിരവധി കലാകാരൻമാർ പങ്കെടുത്തു. കേരളത്തിന്‍റ കഥകളിയും ഓട്ടൻതുള്ളലുമൊക്കെ കലാകാരൻമാർ അവതരിപ്പിച്ചു. പ്രധാനമന്ത്രിക്ക് പുറമെ പ്രതിരോധവകുപ്പ് മന്ത്രി രാജ്നാഥ് സിങ് ഉൾപ്പടെയുള്ളവർ സന്നിഹിതരായിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
റിപ്പബ്ലിക് ദിനത്തെ വരവേൽക്കാൻ രാജ്യമൊരുങ്ങി; പ്രധാനമന്ത്രിയുമായി എൻസിസി കേഡറ്റുകളും കലാകാരൻമാരും കൂടിക്കാഴ്ച നടത്തി
Open in App
Home
Video
Impact Shorts
Web Stories