TRENDING:

പാഠപുസ്തകങ്ങളില്‍ നിന്ന് മുഗള്‍ ചരിത്രം പൂര്‍ണമായി ഒഴിവാക്കിയിട്ടില്ല; വിദ്യാര്‍ത്ഥികളുടെ പഠനഭാരം കുറയ്ക്കാനുള്ള നടപടിയെന്ന് NCERT

Last Updated:

മുഗള്‍ അധ്യായങ്ങള്‍ ഒഴിവാക്കിയെന്ന വാര്‍ത്ത വ്യാജമാണെന്ന് എന്‍സിഇആര്‍ടി ഡയറക്ടര്‍ ദിനേഷ് പ്രസാദ് സക്ലാനി പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: എന്‍സിഇആര്‍ടി പാഠപുസ്തങ്ങളില്‍ നിന്ന് മുഗള്‍ ചരിത്രം ഉള്‍പ്പെട്ട അധ്യായങ്ങള്‍ ഒഴിവാക്കിയ വാര്‍ത്തയില്‍ പ്രതികരിച്ച് എന്‍സിഇആര്‍ടി. അധ്യായങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കിയിട്ടില്ലെന്നും കോവിഡിന് ശേഷം വിദ്യാര്‍ത്ഥികളുടെ പഠനഭാരം കുറയ്ക്കാനുള്ള നടപടിയുടെ ഭാഗമാണിതെന്നും എന്‍സിഇആര്‍ടി പ്രതികരിച്ചു. മുഗള്‍ അധ്യായങ്ങള്‍ ഒഴിവാക്കിയെന്ന വാര്‍ത്ത വ്യാജമാണെന്ന് എന്‍സിഇആര്‍ടി ഡയറക്ടര്‍ ദിനേഷ് പ്രസാദ് സക്ലാനി പറഞ്ഞു. മുഗള്‍ ചരിത്രം പാഠ പുസ്തകങ്ങളില്‍ നിന്ന് ഒഴിവാക്കിയെന്ന രീതിയില്‍ വന്ന വാര്‍ത്തകളില്‍ പ്രതിഷേധവുമായി നിരവധി പേരാണ് രംഗത്തെത്തിയത്.
advertisement

ഈ വിവാദങ്ങള്‍ അനാവശ്യമാണെന്നും ദിനേഷ് പ്രസാദ് സക്ലാനി പറഞ്ഞു. വിദഗ്ധ സംഘം 6 മുതല്‍ 12 വരെ ക്ലാസ്സുകളിലെ പാഠപുസ്തകങ്ങള്‍ പരിശോധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ‘ഒഴിവാക്കിയ അധ്യായങ്ങള്‍ വിദ്യാര്‍ത്ഥികളുടെ പഠനത്തെ ബാധിക്കില്ല. വിദ്യാര്‍ത്ഥികളുടെ അമിത പഠന ഭാരം കുറയ്ക്കാന്‍ ഇത് സഹായിക്കും. ഇതേച്ചൊല്ലിയുള്ള വിവാദങ്ങള്‍ അനാവശ്യമാണ്. അറിയാത്തവര്‍ക്ക് പാഠപുസ്തകങ്ങള്‍ പരിശോധിക്കാവുന്നതാണ്,’ അദ്ദേഹം പറഞ്ഞു.

Also read- സിക്കിമിലെ മഞ്ഞുമലയിടിഞ്ഞ് 7 പേർ മരിച്ചു; 12 പേർക്കു പരുക്കേറ്റു

advertisement

ദേശീയ വിദ്യാഭ്യാസ നയം 2020 അനുസരിച്ചാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതൊരു പരിവര്‍ത്തന കാലമാണ്. പഠനഭാരം കുറയ്ക്കണമെന്ന് വിദ്യാഭ്യാസ നയത്തില്‍ പറയുന്നുണ്ട്. അത് നടപ്പാക്കുകയാണ് തങ്ങള്‍ ചെയ്യുന്നതെന്നും ദിനേഷ് പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് പാഠപുസ്തകങ്ങള്‍ 2024ലായിരിക്കും പ്രിന്റ് ചെയ്യുക. പാഠപുസ്തകത്തിലെ ഒരു അധ്യായവും തങ്ങള്‍ ഒഴിവാക്കിയിട്ടില്ലെന്നും ദിനേഷ് പ്രസാദ് സക്ലാനി ആവര്‍ത്തിച്ച് പറഞ്ഞു.

അതേസമയം പാഠപുസ്തകങ്ങളില്‍ നിന്ന് മുഗള്‍ ചരിത്രം ഒഴിവാക്കിയ നടപടിയില്‍ പ്രതികരിച്ച് ചരിത്ര അധ്യാപിക മൃദുല മുഖര്‍ജിയും രംഗത്തെത്തി. പുസ്‌കത്തെ യുക്തിപരമായി മാറ്റം വരുത്താനുള്ള നീക്കം രാഷ്ട്രീയപരവും വിഢ്ഡിത്തവുമാണെന്നാണ് അവര്‍ പറഞ്ഞത്. ‘വിദ്യാര്‍ത്ഥികളുടെ പഠനഭാരം കുറയ്ക്കാനുള്ള നടപടിയാണെന്ന് മനസ്സിലാക്കുന്നു. എന്നാല്‍ ഈ രീതിയില്‍ അല്ല അവ നടപ്പാക്കേണ്ടിയിരുന്നത്. യുക്തിവല്‍ക്കരണത്തിനും ഒരു നിയമവും ലോജികും പാലിക്കേണ്ടതുണ്ട്. ഇത് രാഷ്ട്രീയ പ്രേരിതമാണ്,’ മൃദുല മുഖര്‍ജി പറഞ്ഞു.

advertisement

Also read- ഒമ്പതു വർഷമായി ജയിലിലുള്ള കൊലക്കേസ് പ്രതിക്ക് വിവാഹം ചെയ്യാൻ കർണ്ണാടക ഹൈക്കോടതിയുടെ പരോൾ

നിലവിലെ മാറ്റം വരുത്തിയ പാഠപുസ്തകങ്ങള്‍ എന്‍സിഇആര്‍ടി സിലബസ് പഠിപ്പിക്കുന്ന എല്ലാ സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കുന്നതാണ്. അടുത്ത അധ്യയന വര്‍ഷം മുതല്‍ ഇവ സ്‌കൂളുകളില്‍ പഠിപ്പിക്കും. അതേസമയം ചരിത്രത്തില്‍ മാത്രമല്ല മറ്റ് വിഷയങ്ങളിലും ഈ മാറ്റം നടപ്പാക്കിയിട്ടുണ്ടെന്നും എന്‍സിഇആര്‍ടി വൃത്തങ്ങള്‍ അറിയിച്ചു. ഗണിതം, പൊളിറ്റിക്കൽ സയൻസ്, ഹിന്ദി തുടങ്ങിയ വിഷയങ്ങളിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പൊളിറ്റിക്കല്‍ സയന്‍സിലെ ‘American Hegemony in World Politics’, ‘The Cold War Era’ എന്നീ രണ്ട് അധ്യായങ്ങള്‍ ഒഴിവാക്കിയിട്ടുണ്ടെന്നും എന്‍സിഇആര്‍ടി അറിയിച്ചു.

advertisement

ഇതിനെല്ലാം പുറമെ, 10, 11 ക്ലാസുകളിലെ പുസ്തകങ്ങളിലും ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന് എന്‍സിഇആര്‍ടി അറിയിച്ചു. പത്താം ക്ലാസിലെDemocracy and Diversity, Challenges of Democracy, Popular Struggles and Movements എന്നീ അധ്യായങ്ങളും നീക്കം ചെയ്തിട്ടുണ്ട്. കൂടാതെ, Themes in World History എന്ന തലക്കെട്ടിലുള്ള പതിനൊന്നാം ക്ലാസ് പാഠപുസ്തകത്തില്‍ നിന്നും Central Islamic Lands, Industrial Revolution, Clash of Cultures എന്നീ അധ്യായങ്ങളും ഒഴിവാക്കിയതായി എന്‍സിഇആര്‍ടി അറിയിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
പാഠപുസ്തകങ്ങളില്‍ നിന്ന് മുഗള്‍ ചരിത്രം പൂര്‍ണമായി ഒഴിവാക്കിയിട്ടില്ല; വിദ്യാര്‍ത്ഥികളുടെ പഠനഭാരം കുറയ്ക്കാനുള്ള നടപടിയെന്ന് NCERT
Open in App
Home
Video
Impact Shorts
Web Stories