സിക്കിമിലെ മഞ്ഞുമലയിടിഞ്ഞ് 7 പേർ മരിച്ചു; 12 പേർക്കു പരുക്കേറ്റു
- Published by:Vishnupriya S
- news18-malayalam
Last Updated:
മഞ്ഞുമലയിടിഞ്ഞ് വാഹനങ്ങളും സഞ്ചാരികളും ഗർത്തത്തിലേക്കു പതിക്കുകയായിരുന്നു
ഗാങ്ടോക്ക് ∙ സിക്കിമിലെ നാഥുല അതിർത്തിയിൽ മഞ്ഞുമലയിടിഞ്ഞുണ്ടായ അപകടത്തിൽ ഒരു വനിതയും കുട്ടിയും ഉൾപ്പെടെ 7 വിനോദസഞ്ചാരികൾ മരിച്ചു. 12 പേർക്കു പരുക്കേറ്റു. പരുക്കേറ്റവരെ ഗാങ്ടോക്കിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനം നിർത്തിവെച്ചതായും കൂടുതൽ എൻഡിആർഎഫിന്റെ ആവശ്യമില്ലെന്നും ഗാംഗ്‌ടോക്കിലെ ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു. പരിക്കേറ്റ 12 പേർ ചികിത്സയിലാണെന്നും അദ്ദേഹം പറഞ്ഞു.
സിക്കിമിൽ ഇന്ത്യയുടെയും ചൈനയും അതിർത്തിയാണ് നാഥുല. ഗാങ്ടോക്കിൽ നിന്ന് ജവാഹർലാൽ നെഹ്റു റോഡിലൂടെ മഞ്ഞുമലകൾ താണ്ടിയുള്ള യാത്ര വിനോദസഞ്ചാരികൾക്കു ഹരമാണ്. ഈ പാതയിൽ 15–ാം മൈലിനടുത്ത് ചൊവ്വാഴ്ച്ച ഉച്ചയോടെ ആയിരുന്നു അപകടം. മഞ്ഞുമലയിടിഞ്ഞ് വാഹനങ്ങളും സഞ്ചാരികളും ഗർത്തത്തിലേക്കു പതിക്കുകയായിരുന്നു. 20 പേരെ ഇതിനകം രക്ഷപ്പെടുത്തി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Sikkim
First Published :
April 05, 2023 9:23 AM IST