മുൻപ് താനും സവർക്കറെ കുറിച്ച് ഇത്തരം പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. എന്നാൽ അത് സവർക്കർ നേതാവായിരുന്ന ഹിന്ദു മഹാസഭയുമായി ബന്ധപ്പെട്ടായിരുന്നു. സവർക്കർ അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ പുരോഗമനവാദിയായ നേതാവായിരുന്നു. തന്റെ വീടിന് മുമ്പിൽ ക്ഷേത്രം നിർമിച്ച സവർക്കർ അതിന്റെ നടത്തിപ്പിന് നിയോഗിച്ചത് വാൽമീകി സമുദായത്തിൽപെട്ട ആളെയായിരുന്നു.
Also Read- ‘മോദി’ പരാമർശം; ജയിൽശിക്ഷ വിധിച്ചതിനെതിരെ രാഹുൽ ഗാന്ധി തിങ്കളാഴ്ച അപ്പീൽ നൽകും
രാഹുൽ ഗാന്ധി സവർക്കറെ കുറിച്ച് നടത്തിയ പരാമർശം അംഗീകരിക്കാനാകില്ലെന്ന് ശിവസേന ഉദ്ധവ് വിഭാഗം വ്യക്തമാക്കിയതിനു പിന്നാലെയാണ് ശരദ് പവാറിന്റെ പരാമർശം. സവർക്കർ ഇന്നത്തെ ദേശീയ പ്രശ്നമല്ല. നിലവിൽ രാജ്യം നിരവധി പ്രതിസന്ധികൾ നേരിടുന്നുണ്ട്. എല്ലാവരുടേയും ശ്രദ്ധ വേണ്ടത് അവിടെയാണ്.
advertisement
രാഹുലിന്റെ പരാമർശം ബിജെപി വലിയ പ്രശ്നമാക്കി ഉയർത്തിക്കൊണ്ടുവരേണ്ടതില്ല. മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലത്തും ഇത്തരം പ്രസ്താവനകൾ ഉണ്ടായിരുന്നു. അതിനെ ക്രിയാത്മകമായി കാണണമെന്നും ശരദ് പവാർ പറഞ്ഞു.