ഇന്റർഫേസ് /വാർത്ത /India / 'മോദി' പരാമർശം; ജയിൽശിക്ഷ വിധിച്ചതിനെതിരെ രാഹുൽ ഗാന്ധി തിങ്കളാഴ്ച അപ്പീൽ നൽകും

'മോദി' പരാമർശം; ജയിൽശിക്ഷ വിധിച്ചതിനെതിരെ രാഹുൽ ഗാന്ധി തിങ്കളാഴ്ച അപ്പീൽ നൽകും

രാഹുൽ ഗാന്ധി

രാഹുൽ ഗാന്ധി

അപ്പീല്‍ നല്‍കുന്നതിനായി രാഹുല്‍ഗാന്ധി സെഷന്‍സ് കോടതിയില്‍ നേരിട്ട് ഹാജരാകും.

  • Share this:

ന്യൂഡൽഹി: മാനനഷ്ടക്കേസിലെ കോടതി വിധിക്കെതിരെ രാഹുൽ ഗാന്ധി നാളെ അപ്പീൽ നൽകും. സൂറത്ത് സെഷൻസ് കോടതിയിലാണ് അപ്പീൽ നൽകുക. അപ്പീല്‍ നല്‍കുന്നതിനായി രാഹുല്‍ഗാന്ധി സെഷന്‍സ് കോടതിയില്‍ നേരിട്ട് ഹാജരാകും. സി.ജെ.എം. കോടതിയുടെ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് രാഹുല്‍ അപ്പീല്‍ നല്‍കുന്നത്.

ഗുജറാത്തിലെ ബിജെപി എംഎൽഎ പൂർണേശ് മോദി നൽകിയ അപകീർത്തി കേസില്‍ രണ്ടു വർഷം തടവ് വിധിച്ചിരുന്നു. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ‘എല്ലാ മോഷ്ടാക്കൾക്കും മോദി എന്നു പേരുള്ളതെന്തുകൊണ്ട്’ എന്ന പരമാർശത്തിലാണ് മാനനഷ്ടക്കേസ് നല്‍കിയത്.

Also Read-Rising India | എന്തിനാണ് ഗാന്ധി കുടുംബത്തിനു മാത്രമായി പ്രത്യേക നിയമം? കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

മോദി സമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് മാനനഷ്ടക്കേസ് നൽകിയത്. രാഹുലിന്റെ കേസില്‍ വിധി പറഞ്ഞ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ശിക്ഷ നടപ്പാക്കുന്നത് 30 ദിവസത്തേക്ക് തടഞ്ഞിരുന്നു. അപ്പീല്‍ നല്‍കുന്നതിനായി രാഹുലിന് ജാമ്യവും അനുവദിച്ചിരുന്നു

First published:

Tags: Congress, Defamation Case, Rahul gandhi