“ഞങ്ങൾ വീടിനുള്ളിൽ കയറിയപ്പോൾ വൈദ്യുതി ബന്ധം വിച്ഛേദിച്ച നിലയിലായിരുന്നു, എന്തോ കുഴപ്പം സംഭവിച്ചിരിക്കാം എന്ന് സംശയിച്ചു, തുടർന്ന് ജനലിലൂടെ അകത്തു കടന്നപ്പോൾ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി,” മൊഹിമീൻ സൈമയുടെ പിതാവ് പറഞ്ഞു.
ഡോക്ടർ സയ്യിദ് നിസാറുദ്ദീനും ഭാര്യ സൈമയും ബുധനാഴ്ച രാത്രിയാണ് സൂര്യപേട്ടയിൽ നിന്ന് മടങ്ങിയത്.
"ഇന്നലെ രാവിലെയാണ് ഇത് സംഭവിച്ചത്. എന്നാൽ വൈകുന്നേരം വരെ ആരും അറിഞ്ഞിരുന്നില്ല. രാത്രി 11.30 ന്, വിവരമറിയിച്ചതിനെത്തുടർന്ന് ഞങ്ങൾ വീട്ടിലെത്തി അകത്ത് കയറിയപ്പോൾ അവരെ മരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവ് ഭാര്യയെ രക്ഷിക്കാൻ പോയതായി തോന്നുന്നു. ഇരുവരും മരണപ്പെട്ടു," അന്വേഷണ ഉദ്യോഗസ്ഥനായ സബ് ഇൻസ്പെക്ടർ എസ് ശ്രുതി പറഞ്ഞു.
advertisement
സൈമ മെഡിക്കൽ കോളേജിലെ അവസാന വർഷ വിദ്യാർഥിനിയും ഭർത്താവ് സയ്യിദ് നിസാറുദ്ദീൻ സൂര്യപേട്ടയിലെ സർക്കാർ മെഡിക്കൽ കോളേജിലുമാണ് ജോലി ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു.
വ്യാഴാഴ്ച രാവിലെ സൈമ പിതാവിനോട് സംസാരിക്കുകയും പിന്നീട് വിളിക്കാമെന്ന് പറയുകയും ചെയ്തു. എന്നാൽ പിന്നീട് സൈമ പിതാവിനെ വിളിച്ചില്ല. ഇരുവരും ജോലിക്ക് പോയിരിക്കുമെന്നാണ് പിതാവ് കരുതിയത്. വൈകുന്നേരമായിട്ടും ഫോൺ വിളിക്കാതെ വന്നതോടെ വീട്ടുകാർ അപ്പാർട്ട്‌മെന്റിൽ എത്തി പരിശോധന നടത്തി.
"വൈദ്യുതാഘാതമേറ്റ ഭാര്യയെ രക്ഷിക്കാൻ (സയ്യിദ്) നിസാറുദ്ദീൻ അകത്തേക്ക് പോയതായി തോന്നുന്നു. അയാൾ സൈമയുടെ പിന്നിലായാണ് ഷോക്കേറ്റ് മരിച്ചുകിടന്നത്" പിതാവ് പറഞ്ഞു.
മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ഒസ്മാനിയ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.