TRENDING:

ഫോസിൽ ഇന്ധനത്തിനു പകരം പരിസ്ഥിതി സൗഹൃദ ഇന്ധന ഉപയോഗം; കരട് തയ്യാറാക്കിയെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

Last Updated:

2047 ഓടെ ഇന്ത്യയെ കാർബൺ ന്യൂട്രൽ രാജ്യമാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘവീഷണമാണ് ഇത്തരം ആശയങ്ങൾക്കു പിന്നിലെ പ്രചോദനമെന്നും ഗഡ്കരി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഫോസിൽ ഇന്ധനങ്ങളുടെ ഉപയോ​ഗം അവസാനിപ്പിച്ച്, പരിസ്ഥിതി സൗഹൃദ ഇന്ധനം ഉപയോഗിക്കുന്ന നിർമാണ യന്ത്രങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നയത്തിന്റെ കരട് തയ്യാറാക്കിയതായി റോഡ്, ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഈ നിർദ്ദേശം ധനമന്ത്രാലയത്തിന്റെ അംഗീകാരത്തിനായി അയക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി
കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി
advertisement

2047 ഓടെ ഇന്ത്യയെ കാർബൺ ന്യൂട്രൽ രാജ്യമാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘവീഷണമാണ് ഇത്തരം ആശയങ്ങൾക്കു പിന്നിലെ പ്രചോദനമെന്നും ഗഡ്കരി പറഞ്ഞു. റോഡ് നിർമാണ കമ്പനികൾ പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങൾ ഉപയോ​ഗിച്ചു പ്രവർത്തിക്കുന്ന നിർമാണ ഉപകരണങ്ങൾ ഉപയോഗിക്കണമെന്നും ചെലവ് ലാഭിക്കണമെന്നും ഗഡ്കരി നിർദേശിച്ചിരുന്നു.

Also Read- അപകീര്‍ത്തി കേസ്: ഹിമാലയയുടെ പരാതിയിൽ മലയാളി ഡോക്ടറുടെ എക്സ് അക്കൗണ്ട് സസ്പെൻഡ് ചെയ്തു

“ഡീസൽ യന്ത്രങ്ങളുടെ ഉപയോ​ഗം നിരുത്സാഹപ്പെടുത്തണം. വൈദ്യുതി, മെഥനോൾ, എഥനോൾ എന്നിവയിൽ പ്രവർത്തിക്കുന്ന നിർമാണ യന്ത്രങ്ങൾ ചെലവ് ലാഭിക്കും”, ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിച്ച അന്താരാഷ്ട്ര കോൺഫറൻസിൽ സംസാരിച്ചു കൊണ്ട് ​ഗഡ്കരി പറഞ്ഞു. ഹൈവേകളുടെ നിർമാണച്ചെലവിന്റെ പത്തിലൊന്നും ഡീസൽ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് മാത്രമാണ് ഉപയോഗിക്കുന്നതെന്നും കണക്കുകൾ പങ്കുവെച്ചുകൊണ്ട് അദ്ദേഹം ചൂണ്ടിക്കാട്ടി.

advertisement

ഇന്ത്യൻ കമ്പനികൾ തയ്യാറാക്കിയ നിലവാരമില്ലാത്ത പ്രോജക്ട് റിപ്പോർട്ടുകളെക്കുറിച്ചും (ഡിപിആർ) നിതിൻ ​ഗഡ്കരി കോൺഫറൻസിൽ സംസാരിച്ചു. അവ മെച്ചപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അപകടങ്ങൾ കുറയ്ക്കുന്നതിനും തീരുമാനങ്ങൾ വേഗത്തിലാക്കുന്നതിനും മികച്ച പ്രൊജക്ട് റിപ്പോർട്ടുകൾ തയ്യാറാക്കേണ്ടത് അത്യാവശ്യമാണെന്നും അത് വിദേശ കമ്പനികളെ ഏൽപിക്കുന്നതിൽ തെറ്റില്ലെന്നും ഗഡ്കരി പറഞ്ഞു. സ്റ്റീലിന്റെയും സിമന്റിന്റെയും ഉപയോഗം കുറയ്ക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകണമെന്നും നിതിൻ ഗഡ്കരി കൂട്ടിച്ചേർത്തു.

Also Read- ‘2047ഓടെ ഊര്‍ജമേഖലയില്‍ സ്വയംപര്യാപ്തത’: ഹരിത ഇന്ധനത്തിലേക്ക് ചുവടുമാറ്റാന്‍ പെട്രോളിയം മന്ത്രാലയം

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

രാജ്യത്തെ ദേശീയ പാതകളിലെ കുഴികള്‍ നിര്‍മാര്‍ജനം ചെയ്യാനുള്ള പദ്ധതികൾ തയ്യാറാക്കുകയാണെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു. ഡിസംബറോടെ രാജ്യത്തെ എല്ലാ ദേശീയപാതയിലെയും കുഴികള്‍ ഇല്ലാതാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന ദേശീയ പാത നിര്‍മ്മാണ പദ്ധതികള്‍ക്കായി ബിൽറ്റ് ഓപ്പറേറ്റ് ട്രാൻസ്ഫർ ബിഒടി (BOT) മാതൃകയില്‍ സര്‍ക്കാര്‍ കരാര്‍ പുറപ്പെടുവിക്കാനാണ് സാധ്യത. ഈ മാതൃകയില്‍ വികസിപ്പിച്ച ദേശീയ പാതകള്‍ നല്ല രീതിയില്‍ പരിപാലിക്കപ്പെടുന്നുണ്ടെന്ന് നിതിന്‍ ഗഡ്കരി ചൂണ്ടിക്കാട്ടി. ദേശീയ പാതകളില്‍ കുഴികളില്ലെന്ന് ഉറപ്പാക്കാന്‍ നയം രൂപപ്പെടുത്തി വരികയാണെന്നും പദ്ധതി വിജയിപ്പിക്കാന്‍ യുവ എന്‍ജീനിയര്‍മാരുടെ സേവനം ആവശ്യമായി വരുമെന്നും അദ്ദേഹം പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
ഫോസിൽ ഇന്ധനത്തിനു പകരം പരിസ്ഥിതി സൗഹൃദ ഇന്ധന ഉപയോഗം; കരട് തയ്യാറാക്കിയെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി
Open in App
Home
Video
Impact Shorts
Web Stories