'2047ഓടെ ഊര്‍ജമേഖലയില്‍ സ്വയംപര്യാപ്തത': ഹരിത ഇന്ധനത്തിലേക്ക് ചുവടുമാറ്റാന്‍ പെട്രോളിയം മന്ത്രാലയം
- Published by:user_57
- news18-malayalam
Last Updated:
എണ്ണ, പ്രകൃതിവാതക ഇന്ധനങ്ങളുടെ വിദേശരാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി കുറയ്ക്കാന്‍ പെട്രോളിയം മന്ത്രാലയം പദ്ധതികള്‍ ആവിഷ്‌കരിച്ചുകൊണ്ടിരിക്കുകയാണ്
ഊര്‍ജമേഖലയില്‍ സ്വയംപര്യാപ്തത നേടുന്നതിനുള്ള ഒരുക്കത്തിലാണ് കേന്ദ്രപെട്രോളിയം മന്ത്രാലയം. എണ്ണ, പ്രകൃതിവാതക ഇന്ധനങ്ങളുടെ വിദേശരാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി കുറയ്ക്കാന്‍ പെട്രോളിയം മന്ത്രാലയം പദ്ധതികള്‍ ആവിഷ്‌കരിച്ചുകൊണ്ടിരിക്കുകയാണ്. വിദേശത്തു നിന്നുള്ള ഇന്ധന ഇറക്കുമതി 2030 ആകുമ്പോഴേക്കും 15 ശതമാനവും 2040 ആകുമ്പേഴക്കും 50 ശതമാനവുമായി കുറയ്ക്കാനാണ് പദ്ധതി. 2047 ആകുമ്പോഴേക്കും ഊര്‍ജമേഖലയില്‍ സ്വയം പര്യാപ്തത നേടാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ഇതിനായി ഗ്യാസ് ഇക്കോണമി സ്ട്രാറ്റജി (Gas Economy Strategy), സമഗ്രമായ പുനഃക്രമീകരണ പദ്ധതി (Comprehensive Restructuring Plan) എന്നിങ്ങനെ രണ്ട് പദ്ധതികളാണ് പെട്രോളിയം മന്ത്രാലയം ആവിഷ്‌കരിച്ചിരിക്കുന്നത്.
ഇതിനായി അടുത്ത 15 മാസത്തേക്ക് ഒരു സ്വകാര്യ കണ്‍സള്‍ട്ടന്റിന്റെ സഹായവും പെട്രോളിയം മന്ത്രാലയം തേടിയിട്ടുണ്ട്. ഇതുസംബന്ധിച്ച സര്‍ക്കാര്‍ രേഖ ന്യൂസ് 18-ന് ലഭിച്ചു. യുഎസ്, യൂറോപ്പ് തുടങ്ങിയ വളര്‍ച്ചയെത്തിയ വാതക വിപണികളെക്കുറിച്ചും ജപ്പാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ മത്സരവിപണികളെക്കുറിച്ചും പഠിക്കുന്നതിനായാണ് കണ്‍സള്‍ട്ടന്റിന്റെ സഹായം തേടിയിരിക്കുന്നതെന്ന് രേഖയില്‍ പറയുന്നു. എണ്ണ, വാതക പര്യവേഷണവും ഉത്പാദനം ത്വരിതപ്പെടത്തുക, വാതക അധിഷ്ഠിത സമ്പദ് വ്യവസ്ഥയിലേക്ക് മാറുക, ഇതര ഇന്ധനങ്ങളിലേക്കുള്ള മാറ്റം എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്നതാണ് പദ്ധതി.
advertisement
വളരെ വേഗത്തില്‍ ഭാവിയിലേക്ക് സജ്ജമായ സംവിധാനമായി മാറുന്നതിന് ഒരു സമഗ്രമായ പുനര്‍നിര്‍മാണ പദ്ധതിക്കായി കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം ഒരുങ്ങുന്നതായും അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ സ്വകാര്യ കണ്‍സള്‍ട്ടന്റിനോട് ആവശ്യപ്പെടുന്നതായും രേഖകളില്‍ വ്യക്തമാക്കുന്നു. 2050 ആകുമ്പേഴേക്കും ലോകത്തില്‍ ഊര്‍ജ ഉപഭോഗത്തിന്റെ 12 ശതമാനവും കവരുക ഇന്ത്യയായിരിക്കുമെന്നും രേഖ വ്യക്തമാക്കുന്നു. നിലവില്‍ ഇന്ത്യ കൂടുതലായും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. എണ്ണ ആവശ്യകതയുടെ 15 ശതമാനത്തില്‍ താഴെ മാത്രമാണ് ആഭ്യന്തര വിപണി ഉപയോഗപ്പെടുത്തുന്നത്.
വളരെ വേഗത്തിലുള്ള പര്യവേഷണം, ഉത്പാദനം, ശുദ്ധീകരണം തുടങ്ങിവ സാധ്യമാക്കുന്നതിനും തന്ത്രപ്രധാനമായ സംഭരണം വര്‍ധിപ്പിക്കുന്നതിനുമായി എല്ലാ ഊര്‍ജ മേഖലകളിലും ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് കണ്‍സള്‍ട്ടന്റിന്റെ ചുമതല. കയറ്റുമതി സ്ഥാനം നിലനിര്‍ത്തുന്നതിന് വലിയ മൂലധനത്തോടു കൂടിയുള്ള വന്‍കിട എണ്ണ ശുദ്ധീകരണ പദ്ധതികള്‍ ഇന്ത്യ ഏറ്റെടുക്കേണ്ടതുണ്ടെന്നും രേഖയില്‍ വ്യക്തമാക്കുന്നു.
advertisement
വിതരണത്തിലും ആവശ്യത്തിനുമിടയിലുള്ള വിടവ് നികത്തുന്നതിന് ഇതര ഇന്ധനങ്ങളുടെ ഉത്പാദനം ഇരട്ടിയാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. ആഗോള പ്രവണത മനസ്സിലാക്കി ഊര്‍ജമേഖലകളുടെ സാധ്യതകള്‍ മനസിലാക്കുകയും ഇറക്കുമതിയിലുള്ള ആശ്രിതത്വം കുറയ്ക്കുന്നതിന് ഇന്ത്യന്‍ ഊര്‍ജ വിപണിയില്‍ ജൈവ ഇന്ധനങ്ങളുടെ പങ്ക് സംബന്ധിച്ച് രൂപരേഖ തയ്യാറാക്കുകയും ചെയ്യേണ്ടത് കണ്‍സള്‍ട്ടിന്റെ ജോലിയില്‍ ഉള്‍പ്പെടുന്നു.
പ്രധാനപ്പെട്ട വികസിത രാജ്യങ്ങളിലെ ഊര്‍ജമേഖലയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ മന്ത്രാലയങ്ങളുടെ പ്രവര്‍ത്തനം എപ്രകാരമാണെന്നും കണ്‍സള്‍ട്ടന്റ് പഠിക്കേണ്ടതുണ്ട്. കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ പ്രവര്‍ത്തന ഘടന വിലയിരുത്തുകയും ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കുന്നതിന് ആവശ്യമെങ്കില്‍ പരിഷ്‌കാരണങ്ങള്‍ നടപ്പിലാക്കുകയും വേണം. ഇന്ത്യയില്‍ നിലവിലുള്ളതും ആഗോളതലത്തിലെ മികച്ച സമ്പ്രാദയങ്ങളും തമ്മിലുള്ള പ്രധാന വിടവുകള്‍ തിരിച്ചറിയുകയുമാണ് ഉദ്ദേശം. ഇതിനുശേഷം കേന്ദ്ര പെട്രോളിയം മന്ത്രാലയം ആവശ്യമായ പുനഃക്രമീകരണം നടത്തുമെന്നും സര്‍ക്കാർ രേഖ വ്യക്തമാക്കുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
September 29, 2023 2:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'2047ഓടെ ഊര്‍ജമേഖലയില്‍ സ്വയംപര്യാപ്തത': ഹരിത ഇന്ധനത്തിലേക്ക് ചുവടുമാറ്റാന്‍ പെട്രോളിയം മന്ത്രാലയം