advertisement
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്‌ക്കാനുള്ള യാതൊരു ശുപാര്‍ശയും സര്‍ക്കാരിന് മുന്നില്‍ വന്നിട്ടില്ല. ശമ്പളം വെട്ടിക്കുറയ്‌ക്കുമെന്ന് ഒരു ദേശീയ ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്‌തത് വ്യാജ വാര്‍ത്തയാണെന്ന് സൂചിപ്പിച്ച് വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ ഫാക്‌ട് ചെക്ക് വിഭാഗവും അറിയിപ്പ് ഇറക്കിയിട്ടുണ്ട്.
TRENDING:തട്ടിയെടുത്ത സിം ഉപയോഗിച്ച് സ്ത്രീകൾക്ക് അശ്ലീല മെസ്സേജ്; മൊബൈൽ ഷോപ്പ് ജീവനക്കാരൻ പോലീസ് പിടിയിൽ [NEWS]'കോവിഡ് പരത്തിയ തബ് ലീഗ് സമ്മേളനം എവിടെ'? വിവാദ ചോദ്യമുള്‍പ്പെടുത്തിയ ബുള്ളറ്റിന്‍ PSC പിന്‍വലിച്ചു; ഉദ്യോഗസ്ഥർക്കെതിരെ നടപടി [NEWS]വാട്സ് ആപ്പിലൂടെ അശ്ലീലം: വിവാദങ്ങൾക്ക് ഒടുവിൽ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജിവെച്ചു [NEWS]
ലോക്ക് ഡൗണ്‍ തുടങ്ങിയ ശേഷം ഇത് രണ്ടാം തവണയാണ് കേന്ദ്രസര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്‌ക്കില്ലെന്ന വിശദീകരണവുമായി രംഗത്ത് വരുന്നത്. കേന്ദ്ര പെന്‍ഷനില്‍ 20 ശതമാനം വെട്ടിക്കുറയ്‌ക്കുമെന്ന വാര്‍ത്തയ്‌ക്കെതിരെ കഴിഞ്ഞ മാസം കേന്ദ്ര ധനമന്ത്രാലയം വിശദീകരണം നല്‍കിയിരുന്നു. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പെന്‍ഷന്‍ പ്രായം 50വയസായി കുറച്ചേക്കുമെന്നൊരു വാര്‍ത്തയും ഇടയ്ക്കു വന്നു. അതും കേന്ദ്രം നിഷേധിച്ചിരുന്നു.