തട്ടിയെടുത്ത സിം ഉപയോഗിച്ച് സ്ത്രീകൾക്ക് അശ്‌ളീല സന്ദേശങ്ങൾ അയച്ച മൊബൈൽ ഷോപ്പ് ജീവനക്കാരൻ പോലീസ് പിടിയിൽ. മുക്കം ഓടക്കയം സ്വദേശി പാറടിയിൽ കെൽവിൻ ജോസഫ് (22)നെയാണ് വഴിക്കടവ് എസ്‌ഐ ബിനു ബി.എസ്. അറസ്റ്റ് ചെയ്തത്.
സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ: പ്രതി ജോലി ചെയ്യുന്ന അരീക്കോട് ടൗണിലെ ഫോറിൻ ബസാറിലെ മൊബൈൽ ഷോപ്പിൽ 2020 ജനുവരിയിൽ അരീക്കോട് ഉഗ്രപുരം സ്വദേശിയായ നേസൻ മകളുടെ മൊബൈൽ ഫോൺ വിറ്റിരുന്നു. പക്ഷേ അതിലെ സിം കാർഡ് തിരികെ വാങ്ങാൻ മറന്ന് പോയി. ഇക്കാര്യം കടയുടമയുടെ ശ്രദ്ധയിൽ പെട്ടില്ല. ജീവനക്കാരനായ കെൽവിൻ ഈ സിം ഉപയോഗിച്ച് സ്ത്രീകൾക്ക് അശ്ളീല മെസ്സേജുകൾ അയച്ച് തുടങ്ങി.
സിമ്മിൽ നിന്നും ഏപ്രിൽ 14ന് മഞ്ചേരിയിൽ നിന്നാണ് വഴിക്കടവിലേക്ക് വിവാഹം ചെയ്തയച്ച യുവതിയുടെ ഫോണിലേക്ക് വാട്സാപ്പ് വഴി അശ്ലീല സന്ദേശമയച്ചത്. സന്ദേശം വന്ന ഫോൺ നമ്പറിലേക്ക് യുവതിയും ബന്ധുക്കളും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു. വഴിക്കടവ് പോലീസിൽ യുവതി പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവ് വലയിലായത്.
You may also like:തമിഴ്നാട്ടിൽ പതിനാലുകാരിയെ തീകൊളുത്തി കൊന്നു: രണ്ട് AIADMK നേതാക്കൾ അറസ്റ്റിൽ [NEWS]'പച്ച മുട്ടയിടുന്ന കോഴികൾ'; മലപ്പുറത്തിന് അത്ഭുതമായി ശിഹാബുദ്ദീന്റെ ഏഴു കോഴികൾ [NEWS]പൂനെയിൽനിന്ന് ബൈക്കിൽ രണ്ട് ദിവസംകൊണ്ട് 1300 കിലോ മീറ്റർ [NEWS]
പരാതിക്കാരിയുടെ സഹപാഠിയായിരുന്നു പ്രതിയായ കെൽവിനെന്ന് യുവതി തിരിച്ചറിഞ്ഞത് സ്റ്റേഷനിൽ വെച്ച് കണ്ടപ്പോഴായിരുന്നു . വിവാഹം ക്ഷണിക്കാനായി യുവതി ഇതിനിടയിൽ യുവാവിനെ വിളി ചിരുന്നു. ഈ നമ്പർ സൂക്ഷിച്ച യുവാവ് യുവതി അറിയാതെ അഗ്ലീല ചാറ്റിങ്ങിലൂടെ യുവതിയെ ചതിയിൽ വീഴ്ത്താനുള്ള ശ്രമമാണ് പോലീസ് അന്വേഷണത്തിൽ പൊളിഞ്ഞത്.
കടയിൽ നിന്നും ഉടമയറിയാതെ രഹസ്യമായി കൈവശം വെച്ച യുവതിയുടെ സിം നമ്പർ ഉപയോഗിച്ച് മറ്റൊരു ഫോണിൽ തുടങ്ങിയ വാട്സാപ്പ് അക്കൗണ്ടിൽ നിന്നാണ് ഇയാൾ യുവതികൾക്ക് സന്ദേശമയച്ചിരുന്നത്. അരീക്കോട്ടുള്ള മൊബൈൽ നമ്പർ ഉടമയെ പോലീസ് ബന്ധപ്പെട്ടപ്പോൾ അവർ അരീക്കോട് മൊബൈൽ ഷോപ്പിൽ വിറ്റ ഫോണിലുണ്ടായിരുന്ന സിമ്മാണിതെന്ന് കണ്ടെത്തി. എന്നാൽ കടക്കാരൻ ഇക്കാര്യം നിഷേധിച്ചതോടെ സൈബർ സെല്ലിന്റെ സഹായത്തോടെ വഴിക്കടവ് പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് ഷോപ്പ് ജീവനക്കാരനായ കെൽവിൻ പിടിയിലായത്.
പ്രതി ഇതുപോലെ പല സ്ത്രീകളുടെ മൊബൈലിലേക്കും അശ്ലീല സന്ദേശങ്ങൾ അയക്കാറുണ്ട് എന്ന് അന്വേഷണത്തിൽ നിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കേസടുത്ത പ്രതിയെ രക്ഷിതാക്കളുടെ ജാമ്യത്തിൽ വിട്ടയച്ചു. അഡിഷണൽ എസ്‌ഐ എം. അസൈനാർ, സി. പി. ഒ. പ്രശാന്ത് കുമാർ എന്നിവരാണ് കേസന്വേഷണം നടത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime, Mobile phone, Sim card