'കോവിഡ് പരത്തിയ തബ് ലീഗ് സമ്മേളനം എവിടെ'? വിവാദ ചോദ്യമുള്‍പ്പെടുത്തിയ ബുള്ളറ്റിന്‍ PSC പിന്‍വലിച്ചു; ഉദ്യോഗസ്ഥർക്കെതിരെ നടപടി

Last Updated:

ചോദ്യം വിവാദമായതോടെ ബുള്ളറ്റിന്‍ പിന്‍വലിക്കുകയാണെന്ന് പി.എസ്.സി ചെയര്‍മാന്‍ എം.കെ സകീര്‍ അറിയിച്ചു. പുറത്തു നിന്നുള്ള ആളുകളാണ് ബുള്ളറ്റിന്‍ തയ്യാറാക്കുന്നത്. ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ബുള്ളറ്റിന്റെ ചുമതലക്കാരനായ ഉദ്യോഗസ്ഥനെ മാറ്റുമെന്നും ചെയര്‍മാന്‍ പറഞ്ഞു.

കോഴിക്കോട്: രാജ്യത്ത് കോവിഡ് പരത്തിയ മതസമ്മേളനം നടന്നത് എവിടെയെന്ന വിവാദ ചോദ്യവുമായി പി.എസ്.സി ബുള്ളറ്റിന്‍. ഏപ്രില്‍ പതിനഞ്ചിന് ഇറങ്ങിയ ബുള്ളറ്റിനിലാണ് ചോദ്യം. കോവിഡിന്റെ പേരില്‍ വംശീയ വിദ്വേഷമുണ്ടാക്കുന്ന തരത്തിലാണ് ചോദ്യമെന്ന വിമര്‍ശനവുമായി യൂത്ത് ലീഗും എം.ഇ.എസും രംഗത്തെത്തി. പുറത്തു നിന്നുള്ള ആളുകളാണ് ചോദ്യം തയ്യാറാക്കിയതെന്നും ബുള്ളറ്റിന്‍ ചുമതലക്കാരനായ ഉദ്യോഗസ്ഥനെ മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും പി.എസ്.സി ചെയര്‍മാന്‍ അറിയിച്ചു.
രാജ്യത്ത് നിരവധി പൗരന്‍മാര്‍ക്ക് കോവിഡ് ബാധയേല്‍ക്കാന്‍ കാരണമായ തബ് ലീഗ് സമ്മേളനം നടന്നത് എവിടെയാണെന്നാണ് പി.എസ്.സി ബുള്ളറ്റിനിലെ ചോദ്യം. ന്യൂഡല്‍ഹിയിലെ നിസാമുദ്ദീന്‍ എന്ന് ഉത്തരവും നല്‍കി. ഏപ്രില്‍ പതിനഞ്ചിന് പ്രസിദ്ധീകരിച്ച ബുള്ളറ്റിനില്‍ സമകാലികം എന്ന പേജിലാണ് ചോദ്യം. കോവിഡിനെക്കുറിച്ച് മറ്റ് നിരവധി ചോദ്യങ്ങളും ബുള്ളറ്റിനിലുണ്ട്.
You may also like:തമിഴ്നാട്ടിൽ പതിനാലുകാരിയെ തീകൊളുത്തി കൊന്നു: രണ്ട് AIADMK നേതാക്കൾ അറസ്റ്റിൽ [NEWS]'പച്ച മുട്ടയിടുന്ന കോഴികൾ'; മലപ്പുറത്തിന് അത്ഭുതമായി ശിഹാബുദ്ദീന്റെ ഏഴു കോഴികൾ [NEWS]പൂനെയിൽനിന്ന് ബൈക്കിൽ രണ്ട് ദിവസംകൊണ്ട് 1300 കിലോ മീറ്റർ [NEWS]
പി.എസ്.സി ബുള്ളറ്റിനിലെ ചോദ്യം വംശീയ വിദ്വേഷം ഉണ്ടാക്കുന്നതാണെന്ന ആരോപണവുമായി യൂത്ത് ലീഗ് രംഗത്തെത്തി. ബുള്ളറ്റിൻ പിന്‍വലിക്കണമെന്ന് യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ ആവശ്യപ്പെട്ടു. ചോദ്യത്തിന് വർഗീയ സ്വഭാവമുണ്ടെന്ന് എം.ഇ.എസ് പ്രസിഡന്റ് ഡോ.ഫസല്‍ ഗഫൂറും ആരോപിച്ചു.
advertisement
ചോദ്യം വിവാദമായതോടെ ബുള്ളറ്റിന്‍ പിന്‍വലിക്കുകയാണെന്ന് പി.എസ്.സി ചെയര്‍മാന്‍ എം.കെ സകീര്‍ അറിയിച്ചു. പുറത്തു നിന്നുള്ള ആളുകളാണ് ബുള്ളറ്റിന്‍ തയ്യാറാക്കുന്നത്. ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ബുള്ളറ്റിന്റെ ചുമതലക്കാരനായ ഉദ്യോഗസ്ഥനെ മാറ്റുമെന്നും ചെയര്‍മാന്‍ പറഞ്ഞു. നിസാമുദ്ദീന്‍ സമ്മേളനത്തിന്റെ പേരില്‍ വിഭാഗീയ പ്രചാരണം അനുവദിക്കില്ലെന്ന് നേരത്തെ മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കോവിഡ് പരത്തിയ തബ് ലീഗ് സമ്മേളനം എവിടെ'? വിവാദ ചോദ്യമുള്‍പ്പെടുത്തിയ ബുള്ളറ്റിന്‍ PSC പിന്‍വലിച്ചു; ഉദ്യോഗസ്ഥർക്കെതിരെ നടപടി
Next Article
advertisement
Love Horoscope Sept 17 | പങ്കാളിയെ നന്നായി മനസ്സിലാക്കാന്‍ ശ്രമിക്കുക; തെറ്റിദ്ധാരണകളുണ്ടാകും: ഇന്നത്തെ പ്രണയഫലം
പങ്കാളിയെ നന്നായി മനസ്സിലാക്കാന്‍ ശ്രമിക്കുക; തെറ്റിദ്ധാരണകളുണ്ടാകും: ഇന്നത്തെ പ്രണയഫലം
  • വിവിധ രാശികളിലെ ജനങ്ങള്‍ക്ക് ഇന്ന് വൈകാരിക തീവ്രതയും തുറന്നതുമായ സംഭാഷണത്തിന്റെ ആവശ്യം ഉണ്ട്.

  • ടോറസ്, മിഥുനം, കുംഭം രാശിക്കാര്‍ക്ക് തെറ്റിദ്ധാരണകളോ വാദങ്ങളോ നേരിടേണ്ടി വന്നേക്കാം.

  • ചിങ്ങം രാശിക്കാര്‍ പ്രിയപ്പെട്ടവരെ സന്തോഷിപ്പിക്കുന്നതിനും ലക്ഷ്യങ്ങളെ ബഹുമാനിക്കുന്നതിനും ശ്രമിക്കണം.

View All
advertisement