നാലാമത്തെയും അഞ്ചാമത്തെയും നാഷണൽ ഫാമിലി ഹെൽത്ത് സർവേകളിലെ ഡാറ്റ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. 2016-21 സാമ്പത്തിക വർഷത്തിനിടയിൽ ഒഡീഷ ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിൽ ദാരിദ്ര്യത്തിന്റെ തോത് കുറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. ഉത്തർപ്രദേശ്, ബിഹാർ, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവയാണ് പട്ടികയിലുള്ള മറ്റ് സംസ്ഥാനങ്ങൾ.
ദേശീയ സ്റ്റാർട്ടപ്പ് ദിനം എന്തിനു വേണ്ടി? സംരംഭകർക്കായി കേന്ദ്രം ചെയ്യുന്നത് എന്തൊക്കെ?
മൾട്ടി-ഡൈമൻഷണൽ പോവർട്ടി ഇൻഡക്‌സ് (multi-dimensional poverty index) അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ബഹുമുഖ ദാരിദ്ര്യത്തിൽ (multi-dimensional poverty) നിന്ന് ഏറ്റവും കൂടുതൽ ആളുകൾ രക്ഷപ്പെടുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ, ഉത്തർപ്രദേശ്, ബിഹാർ, മധ്യപ്രദേശ്, രാജസ്ഥാൻ, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര എന്നിവയ്ക്ക് ശേഷം ഒഡീഷ ഏഴാം സ്ഥാനത്താണ്.
advertisement
ആരോഗ്യം, വിദ്യാഭ്യാസം, ജീവിതനിലവാരം എന്നീ സൂചികകൾ അടിസ്ഥാനമാക്കിയാണ് വിവരങ്ങൾ ശേഖരിച്ചത്. പോഷകാഹാരം, കുട്ടികളുടെയും കൗമാരക്കാരുടെയും മരണനിരക്ക്, അമ്മമാരുടെ ആരോഗ്യം, സ്കൂൾ വിദ്യാഭ്യാസം, സ്കൂളുകളിലെ ഹാജർ നില, പാചക ഇന്ധനം, ശുചിത്വം, കുടിവെള്ളം, വൈദ്യുതി, ഭവനം, ആസ്തികൾ, ബാങ്ക് അക്കൗണ്ടുകൾ എന്നീ കാര്യങ്ങളെല്ലാം ഈ റിപ്പോർട്ട് തയ്യാറാക്കുന്നതിനായി നീതി ആയോഗ് സംഘം വിശദമായി പരിശോധിച്ചിരുന്നു.
പോഷകാഹാരം, സ്‌കൂൾ വിദ്യാഭ്യാസം, ശുചിത്വം, പാചക ഇന്ധനം എന്നീ മേഖലകളിൽ പുരോഗതി ഉണ്ടായതാണ് ഒഡീഷയിലെ ദാരിദ്ര്യനിരക്ക് കുറയാൻ കാരണമെന്നും നീതി ആയോഗിന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നു. നീതി ആയോഗ് അംഗം രമേഷ് ചന്ദും മുതിർന്ന ഉപദേഷ്ടാവ് യോഗേഷ് സൂരിയും ചേർന്നാണ് റിപ്പോർട്ട് തയ്യാറാക്കിയത്.