ദേശീയ സ്റ്റാർട്ടപ്പ് ദിനം എന്തിനു വേണ്ടി? സംരംഭകർക്കായി കേന്ദ്രം ചെയ്യുന്നത് എന്തൊക്കെ?

Last Updated:

'ഇന്നത്തെ സ്ഥാപകർ, നാളെയുടെ നേതാക്കൾ' (Founders of Today, Leaders of Tomorrow) എന്നതായിരുന്നു മുൻ വർഷത്തെ തീം

ജനുവരി 16ന് ഇന്ത്യയിൽ ദേശീയ സ്റ്റാർട്ടപ്പ് ദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു വർഷം മുൻപാണ് പ്രഖ്യാപിച്ചത്. ഇന്ത്യയിൽ സ്റ്റാർട്ടപ്പ് സംരംഭങ്ങൾ ആരംഭിച്ചതിന്റെ ആറാം വാർഷിക പരിപാടിയിൽ രാജ്യത്തെ വിവിധ സംരംഭകരോട് വീഡിയോ കോൺഫറൻസ് വഴി സംസാരിക്കവേ ആയിരുന്നു പ്രഖ്യാപനം. ആഗോള ഇന്നോവേഷൻ ഇൻഡെക്സിൽ ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെട്ടിട്ടുണ്ടെന്നും സ്റ്റാർട്ട് അപ്പുകളുടെ പ്രവർത്തനങ്ങൾ കാരണം, 2015ൽ ഈ സൂചികയിൽ 81-ാം സ്ഥാനത്തായിരുന്ന ഇന്ത്യ 46-ാംസ്ഥാനത്തെതിയതായും അന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. സ്റ്റാർട്ടപ്പുകൾ പുതിയ ഇന്ത്യയുടെ നട്ടെല്ലായി മാറുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പ്രധാനമന്ത്രിയുടെ അന്നത്തെ പ്രഖ്യാപനം അനുസരിച്ച്, രാജ്യം ഇന്ന് രണ്ടാമത്തെ ദേശീയ സ്റ്റാർട്ടപ്പ് ദിനം ആചരിക്കുകയാണ്. സംരംഭകർക്ക് പ്രചോദനം നൽകുക, അവരുടെ ഉദ്യമങ്ങൾ വിജയിപ്പിക്കുക, സ്റ്റാർട്ട്അപ്പുകൾക്ക് അനുയോജ്യമായ ആവാസവ്യവസ്ഥ വളർത്തുക, തൊഴിലന്വേഷകരേക്കാൾ തൊഴിൽ നേടുന്നവരുള്ള രാഷ്ട്രമായി ഇന്ത്യയെ വളർത്തുക എന്നിവയൊക്കെയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യങ്ങൾ.
ഈ വർഷം, ജനുവരി 10 മുതൽ 16 വരെ ഒരു ആഴ്ച മുഴുവൻ ദേശീയ സ്റ്റാർട്ടപ്പ് വാരമായി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഡിപ്പാർട്ട്‌മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (Department for Promotion of Industry and Internal Trade (DPIIT)) പ്രഖ്യാപിച്ചിരുന്നു. ഈ വർഷത്തെ ദേശീയ സ്റ്റാർട്ടപ്പ് ദിനത്തിന് ഔദ്യോഗിക തീം പ്രഖ്യാപിച്ചിട്ടില്ല. 'ഇന്നത്തെ സ്ഥാപകർ, നാളെയുടെ നേതാക്കൾ' (Founders of Today, Leaders of Tomorrow) എന്നതായിരുന്നു മുൻ വർഷത്തെ തീം.
advertisement
ഇന്ത്യയിലെ സംരംഭകരുടെ പുതിയ ആശയങ്ങളും പദ്ധതികളും ആഘോഷിക്കുന്നതിനായി രാജ്യത്തുടനീളം ഡിപിഐഐടി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. സ്റ്റാർട്ടപ്പുകൾക്കുള്ള പ്രത്യേക വർക്ക്‌ഷോപ്പുകൾ, മെന്റർഷിപ്പ് സെഷനുകൾ, സ്റ്റേക്ക്‌ഹോൾഡർ റൗണ്ട് ടേബിളുകൾ, പാനൽ ചർച്ചകൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. ഇൻകുബേറ്റർമാർ, ആക്സിലറേറ്റർമാർ, നിക്ഷേപകർ, ഉപദേശകർ, യൂണികോണുകൾ, കോർപ്പറേറ്റുകൾ, സ്റ്റാർട്ടപ്പ് സ്ഥാപകൻമാർ, അക്കാദമിക് വി​ഗദ്ധർ, സർക്കാർ പ്രതിനിധികൾ എന്നിവയുൾപ്പെടെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൽ ഉൾപ്പെടുന്നവരെയെല്ലാം വിളിച്ചു ചേർത്ത് ജനുവരി 10 മുതൽ 17 വരെ എട്ട് ലൈവ് സെഷനുകൾ നടത്തുകയും ചെയ്യുന്നുണ്ട്.
advertisement
ബിസിനസ് ഘടനകൾ മനസിലാക്കൽ, ഒരു ബിസിനസ് തുടങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ, ബിസിനസ് പ്ലാൻ തയ്യാറാൽ തുടങ്ങിയ വിഷയങ്ങളിൽ അഞ്ച് മെന്റർഷിപ്പ് സെഷനുകളും നടത്തും. 2024 ഫെബ്രുവരി 23 ന് ബാംഗ്ലൂരിൽ വെച്ച് ഇന്ത്യൻ നാഷണൽ സ്റ്റാർട്ടപ്പ് ഡേ ഉച്ചകോടിയും സംഘടിപ്പിക്കും. ഈ ചടങ്ങിൽ വെച്ച് , നൂതന ഉൽപന്നങ്ങൾ, പരിഹാരങ്ങൾ, സംരംഭങ്ങൾ തുടങ്ങിയ കാര്യങ്ങളുമായി രം​ഗത്തെത്തുന്ന മികച്ച സ്റ്റാർട്ടപ്പുകൾക്കും അവയുടെ സ്ഥാപകർക്കും അവാർഡുകളും സമ്മാനിക്കും.
മലയാളം വാർത്തകൾ/ വാർത്ത/India/
ദേശീയ സ്റ്റാർട്ടപ്പ് ദിനം എന്തിനു വേണ്ടി? സംരംഭകർക്കായി കേന്ദ്രം ചെയ്യുന്നത് എന്തൊക്കെ?
Next Article
advertisement
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
  • എറണാകുളം-ബെംഗളൂരു റൂട്ടിൽ കേരളത്തിന് മൂന്നാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ അനുവദിച്ചു.

  • നവംബർ പകുതിയോടെ എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ആരംഭിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ.

  • ബെംഗളൂരുവിലേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു.

View All
advertisement