ദിവസേന സർവീസ് നടത്തുന്ന 12841/12842 എക്സ്പ്രസുകളിൽ ടിക്കറ്റ് ലഭിക്കാൻ തന്നെഏറെ പ്രയാസമാണ്. പശ്ചിമബംഗാളിലെ ഹൗറയിലെ ഷാലിമാർ സ്റ്റേഷനിൽനിന്ന് ചെന്നൈയിലെ എംജിആർ സെൻട്രൽ സ്റ്റേഷൻവരെയാണ് റൂട്ട്. വൈകിട്ട് 3.20 ന് ഷാലിമാർ സ്റ്റേഷനിൽനിന്ന് പുറപ്പെട്ട് അടുത്ത ദിവസം വൈകിട്ട് 4.50ന് ചെന്നൈയിലെത്തുന്ന വിധത്തിലാണ് 12841 ഷാലിമാർ-ചെന്നൈ ട്രെയിനിന്റെ ഷെഡ്യൂൾ. അതേസമയം ചെന്നൈയില്‍ നിന്ന് രാവിലെ ഏഴ് മണിക്ക് തിരിച്ച് അടുത്ത ദിവസം രാവിലെ 10.40 ന് ഷാലിമാറില്‍ എത്തുന്ന രീതിയിലാണ് ചെന്നൈ-ഷാലിമാര്‍ 12842 ട്രെയിനിന്റെ ഷെഡ്യൂള്‍. മണിക്കൂറിൽ 130 കിലോമീറ്ററാണ് പരമാവധി വേഗം.
advertisement
Also Read- Odisha Train Accident: സമീപകാലത്തെ രാജ്യത്തെ ഏറ്റവും വലിയ ട്രെയിനപകടം; നടുക്കുന്ന കാഴ്ചകൾ
ജനറൽ, സ്ലീപ്പർ ബോഗികളിൽ റിസര്‍വേഷന്‍ ചെയ്തതിലും കൂടുതൽ ആളുകൾ യാത്ര ചെയ്യുന്നത് ട്രെയിനിൽ പതിവ് കാഴ്ചയാണ്. 1977ലാണ് കോറമാൻഡൽ എക്സ്പ്രസ് അവതരിപ്പിക്കുന്നത്. ഈ റൂട്ടിൽ സഞ്ചരിക്കുന്ന മറ്റ് ട്രെയിനുകളെക്കാൾ മുൻഗണന കോറമാൻഡൽ എക്സ്പ്രസിന് നൽകാറുണ്ട്.
2002 മാർച്ച് 15 നാണ് ഹൗറ-ചെന്നൈ കോറമാൻഡൽ എക്സ്പ്രസ് ആദ്യമായി അപകടത്തില്‍പ്പെടുന്നത്. അന്ന് നെല്ലൂരിൽ വച്ച് തീവണ്ടിയുടെ ഏഴോളം ബോഗികൾ പാളം തെറ്റിയുണ്ടായ അപകടത്തിൽ നൂറിലധികം പേർക്ക് പരിക്കേറ്റിരുന്നു. റെയിൽപാളത്തിന്റെ മോശം അവസ്ഥയാണ് അപകടകാരണമായി അന്ന് ചൂണ്ടിക്കാട്ടിയിരുന്നത്. ഇതിന് ശേഷം 2009ലും കോറമാൻഡൽ എക്സ്പ്രസ് അപകടത്തിൽപ്പെട്ടു. 2009 ഫെബ്രുവരി 13നുണ്ടായ അപകടത്തിൽ 15 പേർ മരിച്ചു. ട്രെയിൻ ജാജ്പൂർ റോഡ് റെയിൽവേ സ്റ്റേഷൻ കടന്ന് അതിവേഗത്തിൽ ട്രാക്ക് മാറുന്നതിനിടെയായിരുന്നു അപകടം.
എന്നാൽ ഇന്നലെ വൈകുന്നേരം ഒഡീഷയിലെ ബാലേശ്വർ ജില്ലയിലെ ബഹനാഗ സ്റ്റേഷന് സമീപമുണ്ടായ അപകടം രാജ്യത്തെ തന്നെ ഇന്നോളം ഉണ്ടായതില്‍ വച്ച് ഏറ്റവും വലിയ അപകടങ്ങളില്‍ ഒന്നാണ്. ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം 288 പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്. ആയിരത്തിലധികം പേർക്ക് പരിക്കേറ്റു.