അതേസമയം ഒഡീഷയിലെ തീവണ്ടി അപകടത്തെ അതീവ വേദനാജനകമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിശേഷിപ്പിച്ചു. “ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ അപകടം വളരെ വേദനാജനകമാണ്. അപകടസ്ഥലത്ത് എൻഡിആർഎഫ് സംഘം എത്തിക്കഴിഞ്ഞു, മറ്റ് ടീമുകളും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാകാൻ എത്തുന്നണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുന്നു, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു, ”അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.
ഇന്ന് വൈകിട്ട് ഏഴ് മണിയോടെയാണ് ഒഡീഷയിലെ ബാലസോർ ജില്ലയിലെ ബഹനാഗ സ്റ്റേഷന് സമീപം കോറോമാണ്ടൽ എക്സ്പ്രസ് അപകടത്തിൽപ്പെട്ടത്. ഗുഡ്സ് ട്രെയിനുമായി ഇടിച്ച് 12ഓളം കോച്ചുകൾ പാളംതെറ്റുകയായിരുന്നു. അപകടത്തിൽ അഞ്ഞൂറിലേറെ പേർക്ക് പരിക്കേറ്റതായാണ് വിവരം. കോറമാണ്ഡൽ എക്സ്പ്രസിന്‍റെ 12 ബോഗികളാണ് പാളംതെറ്റിയത്. അപകടത്തിൽ നിരവധി പേർ മരിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
advertisement
Also Read- Odisha Train Accident LIVE: ഒഡീഷ ട്രെയിനപകടത്തിൽ 500 ലേറെ പേർക്ക് പരിക്ക്
ഷാലിമാർ-ചെന്നൈ കോറോമോണ്ടൽ എക്‌സ്പ്രസിന്റെ 12 കോച്ചുകളാണ് പാളം തെറ്റിയതെന്നാണ് പ്രാഥമിക വിവരം. “സിഎൻഎൻ-ന്യൂസ് 18 റിപ്പോർട്ടുകൾ പ്രകാരം, രക്ഷാപ്രവർത്തനത്തിനായി പ്രത്യേക സംഘം സംഭവസ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. നാട്ടുകാരും പ്രദേശത്തെ പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. അപകടത്തിൽ പരിക്കേറ്റവരെ ബാലസോർ ജില്ലയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.