Odisha Train Accident Live: മറ്റൊരു ഗുഡ്‌സ് ട്രെയിൻ കൂടി പാളം തെറ്റി;പ്രധാന പാതയിൽ കുഴപ്പമില്ല; സിബിഐ സംഘം അൽപ്പസമയത്തിനകം ബാലേശ്വറിൽ

Last Updated:

ഷാലിമാറില്‍ നിന്ന് (കൊല്‍ക്കത്ത)-ചെന്നൈ സെന്‍ട്രലിലേക്ക് പോകുകയായിരുന്ന കോറമണ്ഡല്‍ എക്‌സ്പ്രസും (12841) യശ്വന്ത്പുരില്‍നിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന യശ്വന്ത്പുര്‍ - ഹൗറ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസും (12864 ) ഒരു ചരക്ക് തീവണ്ടിയുമാണ് അപകടത്തില്‍ പെട്ടത്

Odisha Train Accident Live: ഭുവനേശ്വർ: ഒഡീഷ ട്രെയിന്‍ അപകടത്തില്‍ സിബിഐ അന്വേഷണത്തിന് റെയില്‍വേ ബോര്‍ഡ് ശുപാര്‍ശ ചെയ്തതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. അപകടത്തിലെ മരണസംഖ്യ 275 ആണെന്ന് വ്യക്തമാക്കി ഒഡീഷ സർക്കാർ. കണക്കെടുത്തപ്പോൾ ചില മൃതദേഹങ്ങൾ രണ്ടുതവണ എണ്ണിയതാണ് മരണസംഖ്യ നേരത്തെ കൂടുതലാകാൻ കാരണമായതെന്നാണ് വിശദീകരണം. 275 ൽ 88 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു,” ഒഡീഷ ചീഫ് സെക്രട്ടറി പ്രദീപ് ജെന പറഞ്ഞു. ഇലക്ട്രോണിക് ഇന്റർലോക്കിംഗിലെ മാറ്റം മൂലമാണ് ഒഡീഷ അപകടമുണ്ടായതെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് നേരത്തെ പറഞ്ഞു. “ഇപ്പോൾ റെയിൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതിലാണ് മുഴുവൻ ശ്രദ്ധയും,” അദ്ദേഹം കൂട്ടിച്ചേർത്തു. ബാലേശ്വർ ജില്ലയിലെ ബഹനാഗയിലാണ് രാജ്യത്തെ നടുക്കിയ ട്രെയിന്‍ ദുരന്തമുണ്ടായത്. വെള്ളിയാഴ്ച വൈകിട്ട് ഏഴു മണിയോടെയായിരുന്നു അപകടം. ഷാലിമാറില്‍ നിന്ന് (കൊല്‍ക്കത്ത)-ചെന്നൈ സെന്‍ട്രലിലേക്ക് പോകുകയായിരുന്ന കോറമാൻഡൽ എക്‌സ്പ്രസും (12841) യശ്വന്ത്പുരില്‍നിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന യശ്വന്ത്പുര്‍ – ഹൗറ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസും (12864 ) ഒരു ചരക്ക് തീവണ്ടിയുമാണ് അപകടത്തില്‍ പെട്ടത്.

Jun 05, 20231:07 PM IST

Odisha Train Accident : സിബിഐ സംഘം അൽപ്പസമയത്തിനകം ബാലേശ്വറിൽ

തീവണ്ടികളുടെ സാന്നിധ്യം കണ്ടെത്തുന്ന ഇലക്ട്രോണിക് ഇന്റർലോക്കിംഗ് സംവിധാനത്തിൽ കൃത്രിമം കാട്ടിയതും ‘അട്ടിമറി’ സാധ്യതയുമാണ് അപകടത്തിന് കാരണമായതെന്ന് ഉദ്യോഗസ്ഥർ സൂചിപ്പിച്ചതിനെ തുടർന്നാണ് ബാലേശ്വർ ട്രെയിൻ അപകടത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്.

 

 

Jun 05, 20231:06 PM IST

Odisha Train Accident: തിങ്കളാഴ്ച ഒഡീഷയിൽ മറ്റൊരു ട്രെയിൻ പാളം തെറ്റി

തിങ്കളാഴ്ച ഒഡീഷയിൽ മറ്റൊരു ട്രെയിൻ പാളം തെറ്റി. ചുണ്ണാമ്പുകല്ലുമായി പോവുകയായിരുന്ന ഒരു സ്വകാര്യ ഗുഡ്‌സ് ട്രെയിനിന്റെ അഞ്ച് വാഗണുകൾ പാളം തെറ്റിയ ബാർഗഡ് ജില്ലയിൽ നിന്നാണ് സംഭവം റിപ്പോർട്ട് ചെയ്തത്. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.ദുബ്ഗ്രി ചുണ്ണാമ്പുകല്ല് ഖനികൾക്കും ബർഗറിനടുത്തുള്ള എസിസി സിമന്റ് പ്ലാന്റിനും ഇടയിലുള്ള സ്വകാര്യ നാരോ ഗേജ് റെയിൽ പാതയിലാണ് അപകടം.

Jun 04, 20237:33 PM IST

Odisha Train Accident: രക്ഷിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് സൗജന്യ സ്കൂൾ വിദ്യാഭ്യാസം നൽകും; വിരേന്ദര്‍ സെവാഗ്

ഒഡീഷ ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം പ്രഖ്യാപിച്ച് മുന്‍ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ്. കൂടുതല്‍ വായിക്കുക

advertisement
Jun 04, 20236:55 PM IST

Odisha Train Accident: ഒഡീഷ ട്രെയിന്‍ അപകടത്തില്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ

ഒഡീഷ ട്രെയിന്‍ അപകടത്തില്‍ സിബിഐ അന്വേഷണത്തിന് റെയില്‍വേ ബോര്‍ഡ് ശുപാര്‍ശ ചെയ്തതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

 

Jun 04, 20235:00 PM IST

Odisha Train Accident: തിരിച്ചറിയാന്‍ കഴിയാതെ 200 ഓളം മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍; ബന്ധുക്കളെ കണ്ടെത്താന്‍ ഓണ്‍ലൈന്‍ സംവിധാനം

ഒഡീഷ ട്രെയിന്‍ അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കണ്ടെത്താന്‍ ഓണ്‍ലൈന്‍ സംവിധാനം ഒരുക്കി സര്‍ക്കാര്‍. മൃതദേഹങ്ങളുടെ ചിത്രങ്ങള്‍   https://srcodisha.nic.in/   എന്ന വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്.വിവിധ സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് ഒഡിഷ സര്‍ക്കാര്‍ ഒരുക്കിയ പോര്‍ട്ടലിലൂടെ ബന്ധുക്കളെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുരന്തത്തില്‍ പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ കഴിയുന്നവരുടെ പട്ടികയും ഒഡീഷ സര്‍ക്കാരിന്റെ വെബ്‌സൈറ്റുകളില്‍ നല്‍കിയിട്ടുണ്ട്. 200 ഓളം പേരുടെ മൃതദേഹങ്ങളാണ് വിവിധ ആശുപത്രികളിലെ മോര്‍ച്ചറികളില്‍ സൂക്ഷിച്ചിരിക്കുന്നത്.

Jun 04, 20232:57 PM IST

ട്രെയിൻ അപകടത്തിൽ ഏറ്റവുമധികം നാശമുണ്ടായത് കോറമാണ്ടൽ എക്സ്പ്രസിന്

ഗുഡ്സ് ട്രെയിൻ പാളം തെറ്റിയില്ല. ഗുഡ്‌സ് ട്രെയിനിൽ ഇരുമ്പയിര് കയറ്റിയതിനാൽ ഏറ്റവുമധികം നാശനഷ്ടമുണ്ടായത് കോറോമാണ്ടൽ എക്‌സ്പ്രസിനായിരുന്നു. ഇതാണ് വലിയ തോതിലുള്ള മരണങ്ങൾക്കും പരിക്കുകൾക്കും കാരണം. പാളം തെറ്റിയ കോറോമാണ്ടൽ എക്‌സ്‌പ്രസിന്റെ ബോഗികൾ ഡൗൺ ലൈനിലേക്ക് വരികയായിരുന്നു. ഡൗൺ ലൈനിൽ 126 കിലോമീറ്റർ വേഗതയിൽ കടന്ന യശ്വന്ത്പൂർ എക്‌സ്പ്രസിന്റെ അവസാന രണ്ട് ബോഗികളിൽ കോറമാണ്ഡൽ എക്സ്പ്രസിന്‍റെ പാളംതെറ്റിയ ബോഗികൾ ഇടിക്കുകയായിരുന്നുവെന്ന് റെയിൽവേ ബോർഡ് ഓപ്പറേഷൻ ആൻഡ് ബിസിനസ് ഡെവലപ്‌മെന്റ് അംഗം ജയ വർമ്മ സിൻഹ.

advertisement
Jun 04, 20232:15 PM IST

Odisha Train Accident: ഒഡീഷ ട്രെയിൻ അപകടത്തിൽ മരണസംഖ്യ 275 ആണെന്ന് സംസ്ഥാന സർക്കാർ

“മരണസംഖ്യ 275 ആണെന്ന് വ്യക്തമാക്കി ഒഡീഷ സർക്കാർ. കണക്കെടുത്തപ്പോൾ ചില മൃതദേഹങ്ങൾ രണ്ടുതവണ എണ്ണിയതാണ് മരണസംഖ്യ നേരത്തെ കൂടുതലാകാൻ കാരണമായതെന്നാണ് വിശദീകരണം. 275 ൽ 88 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു,” ഒഡീഷ ചീഫ് സെക്രട്ടറി പ്രദീപ് ജെന പറഞ്ഞു.

Jun 04, 20232:09 PM IST

Odisha Train Accident: അട്ടിമറി സാധ്യത തള്ളാതെ റെയിൽവേ

ഒഡീഷ ട്രെയിൻ ദുരന്തത്തിൽ അട്ടിമറി സാധ്യതയെക്കുറിച്ച് ചോദിച്ചപ്പോൾ, “ഇതുവരെ ഒന്നും തള്ളിക്കളഞ്ഞിട്ടില്ല,” റെയിൽവേ ബോർഡ് ഓപ്പറേഷൻ ആൻഡ് ബിസിനസ് ഡെവലപ്‌മെന്റ് അംഗം ആയ വർമ്മ സിൻഹ പറഞ്ഞു.

Jun 04, 202312:55 PM IST

Odisha Train Accident: അപകടത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് റെയിൽവേമന്ത്രി രാജിവെക്കണമെന്ന് കോൺഗ്രസ്

ഒഡീഷ ട്രെയിൻ അപകടത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് റെയിൽവേമന്ത്രി അശ്വനി വൈഷ്ണവ് രാജിവെക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

Jun 04, 202311:54 AM IST

Odisha Train Accident: ഒഡീഷ ട്രെയിൻ അപകടത്തിൽ അനുശോചനം അറിയിച്ച് സിംഗപ്പൂർ പ്രധാനമന്ത്രി

ഒഡീഷ ട്രെയിൻ അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി സിംഗപ്പൂർ പ്രധാനമന്ത്രി ലീ സിയാൻ ലൂംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഇന്ത്യയിലെ സിംഗപ്പൂർ ഹൈക്കമ്മീഷണർ സൈമൺ വോംഗ് അറിയിച്ചതാണ് ഇക്കാര്യം

Jun 04, 202311:51 AM IST

Odisha Train Accident: ഒഡീഷ ട്രെയിൻ അപകടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി

ഒഡീഷ ട്രെയിൻ അപകടത്തിൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. ഇത്തരം സംഭവങ്ങൾ നേരിടാനും തടയാനും കേന്ദ്രം മാർഗനിർദേശങ്ങൾ രൂപീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Jun 04, 202310:52 AM IST

മരിച്ചവരുടെ ബന്ധുക്കളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് ജോ ബൈഡൻ

ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ അനുശോചിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും പരുക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും വൈറ്റ് ഹൗസ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ അദ്ദേഹം വ്യക്തമാക്കി

Jun 04, 202310:37 AM IST

Odisha Train Accident: ഇലക്ട്രോണിക് ഇന്‍റർലോക്കിങിലെ മാറ്റം അപകടകാരണമായെന്ന് റെയിൽവേമന്ത്രി

ഒഡീഷ ട്രെയിൻ അപകടത്തിന് കാരണം ഇലക്ട്രോണിക് ഇന്‍റർലോക്കിങിലെ മാറ്റമാണെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്.

Jun 04, 20239:52 AM IST

Odisha Train Accident: ബാലസോർ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും ഏറ്റവും പുതിയ വിവരം

ഒഡീഷയിലെ ബാലസോറിൽ വെള്ളിയാഴ്ച വൈകുന്നേരം ഉണ്ടായ ഭയാനകമായ ട്രെയിൻ പാളം തെറ്റി 294 പേർ മരിക്കുകയും 1,170 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2500 ഓളം യാത്രക്കാരുമായി പോവുകയായിരുന്ന ബെംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസും ഷാലിമാർ-ചെന്നൈ സെൻട്രൽ കോറോമാണ്ടൽ എക്‌സ്പ്രസും കൊൽക്കത്തയിൽ നിന്ന് 250 കിലോമീറ്റർ തെക്കും 170 കിലോമീറ്ററും അകലെ ബാലസോറിലെ ബഹാനാഗ ബസാർ സ്റ്റേഷന് സമീപം വെള്ളിയാഴ്ച വൈകീട്ട് 7 മണിയോടെയാണ് ഒരു ഗുഡ്‌സ് ട്രെയിനും അപകടത്തിൽപ്പെട്ടത്.

Jun 04, 20239:19 AM IST

Odisha Train Accident: കോൺഗ്രസ് നേതാവും എം.പിയുമായ അധിർരഞ്ജൻ ചൌധരി അപകടസ്ഥലം സന്ദർശിച്ചു

കോൺഗ്രസ് നേതാവും എം.പിയുമായ അധിർരഞ്ജൻ ചൌധരി ഒഡീഷയിൽ ട്രെയിൻ അപകടമുണ്ടായ സ്ഥലം  സന്ദർശിച്ചു

Jun 04, 20239:18 AM IST

Odisha Train Accident: പരിക്കേറ്റവരെയും മൃതദേഹങ്ങളുമായി ചെന്നൈയിലേക്ക് പ്രത്യേക ട്രെയിൻ ഉച്ചയ്ക്ക് ഒരുമണിക്ക്

ഒഡീഷ ട്രെയിൻ അപകടത്തിൽ പരിക്കേറ്റവരെയും മൃതദേഹങ്ങളും വഹിച്ചുകൊണ്ടുള്ള പ്രത്യേക ട്രെയിൻ ഉച്ചയ്ക്ക് ഒരുമണിക്ക് ഭദ്രാക്കിൽനിന്ന് ചെന്നൈയിലേക്ക് തിരിക്കും

Jun 04, 20238:39 AM IST

90 ട്രെയിനുകൾ റദ്ദാക്കി; 46 എണ്ണം വഴിതിരിച്ചുവിട്ടു

ഒഡീഷ ട്രെയിൻ അപകടത്തെത്തുടർന്ന് രാജ്യത്ത് 90 ട്രെയിനുകൾ റദ്ദാക്കി.46 ട്രെയിനുകൾ വഴിതിരിച്ചുവിട്ടു

Jun 04, 20237:46 AM IST

Odisha Train Accident: പരിക്കേറ്റവരെയുംകൊണ്ടുള്ള പ്രത്യേക ട്രെയിൻ ചെന്നൈയിലെത്തി

ഒഡീഷ ട്രെയിൻ അപകടത്തിൽ പരിക്കേറ്റ യാത്രക്കാരെയുംകൊണ്ടുള്ള പ്രത്യേക ട്രെയിൻ ഇന്ന് രാവിലെയോടെ ചെന്നൈയിലെത്തി. സംഘത്തിൽ പത്ത് മലയാളികളുമുണ്ട്.

Jun 04, 20237:23 AM IST

ഗതാഗതം ഇന്ന് വൈകിട്ടോടെ പുനഃസ്ഥാപിക്കും

അപകടസ്ഥലത്തെ ട്രാക്കിൽനിന്ന് അവശിഷ്ടങ്ങൾ നീക്കം ചെയ്തുവരികയാണ്. ഇന്ന് തന്നെ പുതിയ ട്രാക്ക് സ്ഥാപിച്ച് വൈകിട്ടോടെ ഒരു ട്രാക്കിൽ ഗതാഗതം പുനഃസ്ഥാപിക്കുമെന്നാണ് വിവരം

Jun 04, 20237:23 AM IST

അന്വേഷണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കും

ഒഡീഷയിൽ ട്രെയിൻ അപകടത്തെക്കുറിച്ചുള്ള അന്വേഷണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുമെന്ന് റെയിൽവേ അറിയിച്ചു

Jun 03, 202310:02 PM IST

Odisha Train Accident: അനുശോചനം രേഖപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ

ഒഡീഷ ട്രെയിൻ ദുരന്തത്തിൽ ഫ്രാൻസിസ് മാർപാപ്പ അനുശോചനം രേഖപ്പെടുത്തി

Jun 03, 20238:52 PM IST

Odisha Train Accident: മരണസംഖ്യ ഉയരുന്നു

ഒഡീഷ ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 294 ആയി.

Jun 03, 20237:24 PM IST

Odisha Train Accident: മരണസംഖ്യ 288 ആയി

ട്രെയിൻ അപകടത്തിൽ 288 പേർക്ക് ജീവൻ നഷ്ടപ്പെട്ടു, 800 ഓളം പേർക്ക് പരിക്കേറ്റതായി ഔദ്യോഗിക കണക്കുകൾ

Jun 03, 20237:24 PM IST

Odisha Train Accident: അനുശോചിച്ച് ചൈനീസ് പ്രസിഡന്റ്

ഒഡീഷ ട്രെയിൻ ദുരന്തത്തിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് പ്രസിഡന്റ് ദ്രൗപതി മുർമുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അനുശോചന സന്ദേശം അയച്ചു.

Jun 03, 20235:42 PM IST

Odisha Train Accident: അന്വേഷണത്തിന് ഉത്തരവിട്ട് പ്രധാനമന്ത്രി

ഒഡീഷ ട്രെയിൻ ദുരന്തത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട്  പ്രധാനമന്ത്രി. ഉത്തരവാദികളായവരെ വെറുതെവിടില്ലെന്നും ഉറപ്പ്

Jun 03, 20234:39 PM IST

Odisha Train Accident: അപകടസ്ഥലം സന്ദർശിച്ച് പ്രധാനമന്ത്രി

സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബാലസോർ ട്രെയിൻ അപകടസ്ഥലത്തെത്തി

Jun 03, 20234:31 PM IST

ബാലസോറിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി

Jun 03, 20233:32 PM IST

Odisha Train Accident:ദുഃഖം രേഖപ്പെടുത്തി ലോകനേതാക്കൾ

ഒഡീഷയിലെ ട്രെയിൻ അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി ലോക നേതാക്കൾ. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തിൽ പങ്കുചേരുന്നെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ബിലാവൽ ബൂട്ടോ സർദാരി ട്വീറ്റ് ചെയ്തു. കനേഡിയൻ പ്രസിഡന്റ് ജസ്റ്റിൻ ട്രൂഡോയും ദുഖം രേഖപ്പെടുത്തി. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ, ഇമ്മാനുവൽ മാക്രോൺ അടക്കമുളള ലോകനേതാക്കളും അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി. അഫ്ഗാൻ, നേപ്പാൾ, തുർക്കി അടക്കമുളള രാജ്യങ്ങളും അനുശോചനം അറിയിച്ചു.

Jun 03, 20232:53 PM IST

Odisha Train Accident: 48 ട്രെയിനുകൾ റദ്ദാക്കി; 39 ട്രെയിനുകൾ വഴി തിരിച്ചുവിട്ടു

ഒഡിഷയിലെ ട്രെയിൻ അപകടത്തെ തുടർന്ന് 48 ട്രെയിനുകൾ റദ്ദാക്കി. 39 ട്രെയിനുകൾ വഴിതിരിച്ചു വിട്ടു. ഒഡിഷ തലസ്ഥാനമായ ഭുവനേശ്വർ വഴിയുള്ള എല്ലാ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. തിരുവന്തപുരം -കൊൽക്കത്ത സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ് , കന്യാകുമാരി -ദിബ്രുഗഡ് വിവേക് എക്സ്പ്രസ്സ് തുടങ്ങിയ ട്രെയിനുകളും റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു.

മലയാളം വാർത്തകൾ/ വാർത്ത/India/
Odisha Train Accident Live: മറ്റൊരു ഗുഡ്‌സ് ട്രെയിൻ കൂടി പാളം തെറ്റി;പ്രധാന പാതയിൽ കുഴപ്പമില്ല; സിബിഐ സംഘം അൽപ്പസമയത്തിനകം ബാലേശ്വറിൽ
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement